കേന്ദ്ര വിദ്യാഭ്യാസനയം കോർപ്പറേറ്റ് ഹിന്ദുത്വ സഖ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ്; പ്രഭാത് പട്‌നായിക്
കോഴിക്കോട്: കോർപ്പറേറ്റ് ഹിന്ദുത്വ സഖ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസനയം കേന്ദ്രം ആവിഷ്‌ക്കരിച്ചതെന്ന് പ്രഭാത് പട്‌നായിക്. കേന്ദ്ര ഫാസിസ്റ്റ് ഗവണ്മെന്റ് ഭരണകൂടത്തിന്റെ താല്‌പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാമത് കേരള പഠനകോൺഗ്രസിന്റെ മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാർ ഉദ്‌ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. എ കെ ജി പഠന ഗവേഷണ കേന്ദ്രവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ചേർന്ന് നടക്കാവ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച സെമിനാറിൽ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രൊഫ സി …