Timely news thodupuzha

Local News

പ്രിയദർശിനി ബസുകളുടെ ചില്ല് തകർത്ത് അജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി ബസുകൾക്കു നേരെ ആക്രമമം. തിരുവനന്തപുരം കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ആക്രമണമുണ്ടായത്. രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകളാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ബസിനു നേരെ അകാരണമായി കല്ലെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ പരാതിയിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു

തൊടുപുഴ: ജെസിഐ അരിക്കുഴയുടെ നേതൃതത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. അരിയും പച്ചകറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 18 കൂട്ടം സാധനങ്ങൾ അടങ്ങിയ 30 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജെസിഐ സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ നിർവഹിച്ചു. ജെസിഐ അരിക്കുഴയുടെ പ്രസിഡന്റ് സുജിത്ത് സണ്ണിയുടെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് , സോൺ ഡയറക്ടർ മാനേജ്മെന്റ് അബിൻ ബോസ് എന്നിവരുടെ സാനിധ്യത്തിൽ തൊടുപുഴ മുൻ മർച്ചർന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, …

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു Read More »

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി

തൊടുപുഴ: മർച്ചൻസ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ്സ് മത്സരങ്ങൾ മർച്ചൻസ് ട്രസ്റ്റ് ഹാളിൽ നടന്നു. ജില്ല സെക്രട്ടറി സാലി എസ് മുഹമ്മദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് സലിംകുട്ടി നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഷിംനാസ് ഓണ സന്ദേശം നൽകി. …

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി Read More »

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ പ്രചരണത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് റ്റി.വി.കെ മന്ത്രി കീർത്തന

ചെന്നൈ: കാറിൽനിന്ന് ചെറിയ കറുത്ത വസ്ത്രം ധരിച്ച് ഒരു സ്ത്രീ ഇറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. വീഡിയോയിലുള്ളത് വ്യവസായമന്ത്രി എസ്. കീർത്തനയാണെന്ന പ്രചാരണം ശക്തമായതോടെയാണ് കീർത്തന പ്രതികരണവുമായി രംഗത്തെത്തിയത്. വീഡിയോയിലുള്ള സ്ത്രീ താനല്ലെന്ന് കീർത്തന വ്യക്തമാക്കി. എന്നാൽ അത് താനായിരുന്നെങ്കിൽ പോലും എന്താണ് പ്രശ്നമെന്നും അവർ ചോദിച്ചു. ഡിഎംകെ അനുകൂലികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് വീഡിയോ പങ്കുവച്ച് സ്ത്രീ കീർത്തനയാണോ എന്ന് ചോദിച്ചത്. ഇതിന് പിന്നാലെ വിമർശനങ്ങളും …

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ പ്രചരണത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് റ്റി.വി.കെ മന്ത്രി കീർത്തന Read More »

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കിയതിന്‍റെ വിലയിരുത്തലിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിക്കാനുള്ള നിർദേശത്തെ കോൺഗ്രസ് വിവാദമാക്കുന്നതെന്ന് ബിജെപി കേരളം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് റെയ്ൽവേയുടെ ഭരണപരമായ പുനഃസംഘടന മാത്രമാണെന്നും കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിങ്കളാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാലക്കാട് റെയ്ൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലേതുൾപ്പെടെയുള്ള ചില സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയ്ൽവേ ബോർഡിന്‍റെ തീരുമാനത്തിനെതിരേ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് രാജീവ് …

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കമെന്ന് രാജീവ് ചന്ദ്രശേഖർ Read More »

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചത് തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാക്കൾ

ധാക്ക: വീടിന്‍റെ ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുൻ അധ്യാപകനും കുടുംബവും അതിക്രൂരമായി കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. വിരമിച്ച അധ്യാപകനായ ഗണപതി ചക്രവർത്തി (65) ഭാര്യ പ്രീതിലത (50), മകൾ അഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട് അസാധാരണമായി അടഞ്ഞു കിടക്കുന്നതു കണ്ട അയൽക്കാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. നാലു പേരുടെയും മുഖം പൊള്ളിച്ചതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മീൻ …

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചത് തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തി യുവാക്കൾ Read More »

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇറാൻ

ഇറാൻ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉപരോധ നീക്കങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റിൽ കടുത്ത എണ്ണ യുദ്ധത്തിന് വഴിയൊരുക്കി ഇറാന്‍റെ മുന്നറിയിപ്പ്. അമെരിക്ക തങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധം തുടരുകയാണെങ്കിൽ, പേർഷ്യൻ ഗൾഫിൽ നിന്നോ ഹോർമുസ് കടലിടുക്ക് വഴിയോ ഒരു തുള്ളി എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ ഈ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന ഏത് രാജ്യത്തെയും ശത്രുപക്ഷത്തുള്ള രാജ്യമായി കണ്ട് ആക്രമിക്കുമെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്‌സിൽ …

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇറാൻ Read More »

മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

മുവാറ്റുപുഴ: മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും ഇതിനായി ഒരു ഡീലിമിറ്റേഷൻ കമ്മീഷനെ (മണ്ഡല പുനർനിർണ്ണയ കമ്മീഷൻ) നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ‘ത്രിവേണി ഓണാഘോഷം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപിരിയുന്നതിലുള്ള വിഷമം ഉണ്ടെങ്കിലും, വിഷയം ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കുമെന്നും മൂവാറ്റുപുഴയിലെ ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെല്ലുവിളികൾക്കിടയിലും ഓണാഘോഷത്തിന്റെ കാര്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. കുടിശ്ശികകളെല്ലാം വിതരണം ചെയ്തുവരികയാണ്. …

മുവാറ്റുപുഴയെ ജില്ലയാക്കാനുള്ള നിർദ്ദേശം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ Read More »

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണമേള ആനക്കയം ബാങ്കിന് സമീപം ആരംഭിച്ചു. ഓഗസ്റ്റ് 23 24 25 തീയതികളിലായി നടത്തപ്പെടുന്ന മേള ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ ശ്രീ രാജു സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഉഷ ജോണിസ്വാഗതം ആശംസിച്ചു.മെമ്പർ സെക്രട്ടറി ശ്രീ ജയകുമാർ CDS അംഗം ഷൈനി അഗ്രി സി ആർ പി എലിസബത്ത്, MEC …

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു Read More »

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി

തൊടുപുഴ: നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കാഡ്സ് സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കാഡ്സ് ഓപ്പൺ മാർക്കറ്റിൽ തുടക്കമായി. 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്.ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടിയും ആദ്യവിൽപ്പന വാർഡ് കൗൺസിലർ ഷാഹുൽ ഹമീദും നിർവഹിച്ചു.കാഡ്സ് പ്രസിഡന്റ് കെ. ജി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. ജെ. മാമച്ചൻ സ്വാഗതവും ഡയറക്ടർ വി. പി. ജോർജ് കൃതജ്ഞതയും അർപ്പിച്ചു. കൗൺസിലർ രേണുക രാജശേഖരൻ, …

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി Read More »

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ

തൊടുപുഴ: പാലക്കാട് വച്ച് ഓഗസ്റ്റ് 22 മുതൽ 24 വരെ നടക്കുന്ന 40-ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ Boys & Girls ടീമുകളെ പ്രഖ്യാപിച്ചു.ആൺകുട്ടികളുടെ ടീം ക്യാപ്റ്റനായി വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സിനാൻ അസീസ്-നെയും, പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായി കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ ഫൈസൽ-നെയും തെരഞ്ഞെടുത്തു.അഷ്ഫാഖ് അഹമ്മദ്, നിരഞ്ജൻ എസ്. എന്നിവരാണ് ടീം പരിശീലകർ (കോച്ചുമാർ). അലോണ …

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ Read More »

സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. മാത്രമല്ല വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂന മർദം തുടരുന്നുണ്ട്. അതു കൊണ്ടു തന്നെ ഓഗസ്റ്റ് 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ …

സംസ്ഥാനത്ത് തിരുവോണം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത Read More »

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം

ഇടുക്കി: ജില്ലയിൽ ആനയുടെ സഞ്ചാര പാതയിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കണം. സേനാപതി വേണു എംഎൽഎ ഉന്നയിച്ച ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് നടത്താൻ വനം വകുപ്പ് അനുമതി നൽകാത്ത വിഷയം പരിശോധിച്ചതിനെ തുടർന്നാണ് യോഗത്തിന്റെ നിർദേശം. കുണ്ടള, മാട്ടുപ്പെട്ടി …

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം Read More »

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത

ഭുവനേശ്വർ: ഒഡിശയിലെ ബോലാംഗിർ ജില്ലയിൽ അന്ധവിശ്വാസത്തിന്‍റെ ഭാഗമായി ഒരാളെ തലയറുത്ത് കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു. ഭാര്യയെ തിരിച്ചുകിട്ടുന്നതിനായാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെബദമുണ്ട ഗ്രാമവാസിയായ സന്തോഷ് ഖാർസെൽ (45) എന്നയാളെ ഓഗസ്റ്റ് 18 മുതൽ കാണാതായിരുന്നു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ബഗഡ ഗ്രാമത്തിലെ കുളത്തിൽനിന്ന് തലയറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഖാർസെലിനെ അവസാനമായി കണ്ടത് സത്രുഘ്ന സാഹു എന്നയാൾക്കൊപ്പമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സാഹുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ …

ഒഡിശയിൽ ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി നടത്തി, ഗ്രാമവാസിയെ കൊലപ്പെടുത്തി പൂജാമുറിയിൽ തല കുഴിച്ചിട്ട് ക്രൂരത Read More »

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു

ജമ്മു: കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഏഴാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഗർഭിണിയാണെന്ന് വ്യക്തമായതോടെ പെൺകുട്ടി പ്രധാന അധ്യാപകന്‍റെ പേരു …

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു Read More »

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക്

തൊടുപുഴ: ഗ്രിൻഡീസ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥി സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അദ്ധ്യാപകനോട് പറഞ്ഞു എന്നാരോപിച്ചു വിദ്യാർത്ഥിയെ മർദിക്കുകയും അയാളുടെ വൃക്ഷണം തകർക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത ആളെ ഓബ്സർവേഷൻ ഹോമിലേക്ക് അയച്ചു കൊണ്ട് തൊടുപുഴ ജൂവനിൽ ജസ്റ്റിസ് ബോഡ് ഉത്തരവായി നേരത്തെ താൽക്കാലിക ജാമ്യം നേടിയ ഇയാൾ ജാമ്യം ലഭിച് ചശേഷം ഇൻസ്റ്റാഗ്രാം വഴി പീഡിപ്പിക്കപ്പെട്ട കുട്ടിയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കയും ചെയ്ത വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ബോർഡിന്റെ …

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക് Read More »

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

കരിമണ്ണൂർ: തൊടുപുഴയുടെ ഹൃദയഭൂമിയായ കരിമണ്ണൂരിൽ ഇത്തവണ ഓണാഘോഷം അല്പം നേരത്തെ എത്തി. കരിമണ്ണൂർ FHCക്ക് സമീപം, സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന് മുൻപിലായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന ‘ജലവിസ്മയം’ കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്.കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ പുതിയൊരു ‘വാട്ടർ തീം അമ്യൂസ്മെൻ്റ് പാർക്ക്’ തുടങ്ങുന്നതിൻ്റെ ഭാഗമായുള്ള ട്രയൽ റൺ ആണ് ഇതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. സ്കൂൾ കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ സൗജന്യമായി ജലക്രീഡകളിൽ ഏർപ്പെടാനുള്ള സുവർണ്ണാവസരമാണ് അധികൃതർ ഇവിടെ …

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ Read More »

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി: വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമായിരുന്നു അവലോകന യോഗം. കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്. …

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ് Read More »

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: മുട്ടത്ത് പുതിയ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകി. മൂലമറ്റം പവർഹൗസ് സന്ദർശനത്തിനെത്തിയ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ നിവേദനം നൽകിയപ്പോഴാണ് പ്രതികരണം. സെക്ഷൻ ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ.എ., റെന്നി ചെറിയാൻ, ബാദുഷ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നിലവിൽ തൊടുപുഴ, മൂലമറ്റം …

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് Read More »

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി

ഇടുക്കി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സി.പി.എം നിർമ്മിച്ച് നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവ്വഹിച്ചു. കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കായിക ലോകത്ത് റെക്കോർഡ് കുറിച്ച് നാടിന്റെ അഭിമാനമായി മാറിയ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് 25 ലക്ഷം രൂപ ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹവീട് പൂർത്തിയാക്കിയത്. …

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി Read More »

തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു. അനിമോൻ നന്ദനം, ശ്രീനാഥ് വിഷ്ണു, കെ.എസ് സുധീഷ്, സജീവ് നടുക്കുടിയിൽ, അച്യുത പ്രസാദ് എന്നിവർ ചേർന്നാണ് നടപ്പന്തൽ സമർപ്പിച്ചത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പ്രണവ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫെഡറേഷൻ തൃക്കാരിയൂർ ഗ്രൂപ്പ് സെക്രട്ടറി അനന്തകൃഷ്ണൻ, ജയകൃഷ്ണൻ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.

കോതമംഗലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിൻ്റെ മതിൽ തകർന്നു

കോതമംഗലം: കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ചു തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. പാതയുടെ കൊടുംവളവാണ് ഇവിടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി തിരികെ മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കുപറ്റി. ഇടിയുടെ ആഘാതത്തിൽ മതിലിൻ്റ അവശിഷ്ടങ്ങൾ മീറ്ററുകൾ ദൂരത്തിലുള്ള വീടിൻ്റെ പോർച്ചിലും, ഇറയത്തും വരെ ചിതറിക്കിടക്കുന്നുണ്ട്. അശാസ്ത്രീയമായ …

കോതമംഗലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിൻ്റെ മതിൽ തകർന്നു Read More »

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുത്തങ്ങയിൽ‌ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം ഗീതാനന്ദനടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് …

മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി Read More »

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു

ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരി മാതാ ഓഡിറ്റോറിയത്തിൽ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ എ.ഡി.എം.സി പ്രവിത കെ. പ്രഭാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ. മുഖ്യപ്രഭാഷണം നടത്തി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിലും ശാക്തീകരണത്തിലും ബഡ്‌സ് സ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറയുന്നതായിരുന്നു …

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു Read More »

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി

മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സമ്മേളനത്തിൽ മാനേജർ റവ. ഫാ. ജോർജ് വള്ളോംകുന്നേൽ, പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, യൂണിയൻ ചെയർമാൻ ആൽബിൻ രാജു , ഒന്നാംവർഷ ബി. എഡ്. പ്രതിനിധി അലീന ഡില്ലർ എന്നിവർ പ്രസംഗിച്ചു. മഹാബലിയായി വേഷമിട്ട അഭിലാഷ് ബെന്നി ആശംസ പ്രസംഗം നടത്തി. പരിപാടികളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം വർഷ ബി. എഡ്. വിദ്യാർത്ഥികളും, പെൺകുട്ടികളുടെ …

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി Read More »

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന

ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. പൊതുവിതരണ വകുപ്പ്, ലീഗല്‍മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന. ബുധനാഴ്ച 16 കടകള്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ …

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന Read More »

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി

വെള്ളത്തൂവല്‍: മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഫൈവ് സ്റ്റാര്‍ പവര്‍ ലോണ്ടറി എന്ന സ്ഥാപനത്തില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം അനധികൃതമായി സമീപത്തെ കുളത്തിലേക്കും പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ പൊളിച്ചു മാറ്റും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ നോട്ടീസ് നല്‍കിയെന്നും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയെന്നും അധികൃതര്‍ അറിയിച്ചു. ലോണ്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം ആദ്യം സമീപത്തെ …

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ പഞ്ചായത്തിന്റെ നിയമനടപടി Read More »

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ”

തൊടുപുഴ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ, ഓണക്കാലത്ത് നാടിന് മാതൃകയാവുന്നു. സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണത്തോടെ തയ്യാറാക്കിയ 75 ഓണക്കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഒരു കുടുംബത്തിന് ഓണമൊരുക്കാൻ ആവശ്യമായ 12-ഓളം അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.​കുട്ടികളിൽ ചെറുപ്പത്തിലേ സഹജീവി സ്നേഹവും …

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ” Read More »

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

ഭാവ്‌നഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് വ്യാജമദ്യ വിൽപനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖരക്ഡി ഗ്രാമസ്വദേശിയായ ഉപേന്ദ്രസിങ് ഗോഹിൽ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് മറ്റുള്ളവർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻറെ പേരിലുള്ള വ്യാജ മദ്യം കഴിച്ചതിനെ തുടർന്നാണ് മരണം. മധ്യപ്രദേശിൽ നിന്നാണ് വ്യാജ മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഇതിനു …

ഗുജറാത്തിൽ വ്യാജ മദ്യം കഴിച്ച് രണ്ട് പേർ മരിച്ചു Read More »

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക്

തൊടുപുഴ: നഗരത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ അടിയന്തരവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ്, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം പരിധി വിട്ടപ്പോൾ നഗരത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാൻ അവർ കടുത്തൊരു നിലപാടെടുത്തു: “രാത്രി 12 മണിക്ക് ശേഷം തട്ടുകടകൾ അടയ്ക്കണം, പുലർച്ചെ 5 മണിക്ക് മാത്രം തുറക്കാം.” കാരണം വ്യക്തമായിരുന്നു—രാത്രിയുടെ മറവിൽ യാതൊരു യുക്തിയുമില്ലാത്ത സമയങ്ങളിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ ചോദ്യം ചെയ്യുമ്പോൾ, എല്ലാവർക്കും പറയാനുണ്ടായിരുന്നത് “തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ …

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക് Read More »

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിൻറെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ സംശയം തോന്നിയ പൊലീസുകൾ പരിശോധിച്ചപ്പോഴാണ് 2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി ലഹരി കണ്ടെത്തിയത്. 6 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഉടൻ തന്നെ വിചാരണ കോടതിയെ വിവരം അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് …

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ Read More »

ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ വനിതാ സബ് ഇൻസ്പെക്ടർമാർ

ഇടുക്കി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌ഒ) സംവിധാനം പുനഃസംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു.ഇടുക്കി വനിതാ പോലീസ് സ്റ്റേഷനിൽ ശ്രീമതി ആതിര പവിത്രൻ, മൂന്നാർ പോലീസ് സ്റ്റേഷനിൽ ശ്രീമതി. കൃഷ്ണപ്രിയ ഉണ്ണി, മുട്ടം പോലീസ് സ്റ്റേഷനിൽ ശ്രീമതി. ശ്രീദേവി കെ.എസ്. എന്നിവരെയാണ് എസ്‌എച്ച്‌ഒ മാരായി നിയമിച്ചത്. സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പുതിയ …

ഇടുക്കി ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർ വനിതാ സബ് ഇൻസ്പെക്ടർമാർ Read More »

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ തൊടുപുഴയിലെ ഗ്രാന്‍ഡിസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ആന്റ് ലാപ്‌ടോപ്പ് സര്‍വീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാര്‍ത്ഥി സ്ഥാപനത്തില്‍ എത്തിയത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റല്‍ സൗകര്യം ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മുറികളിലായി പതിനൊന്നൂ പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് അവിടെ താമസിക്കുന്ന മൂന്ന് പേര്‍ സ്ഥിരമായി …

തൊടുപുഴയിൽ പതിനേഴുകാരന്റെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ: ആക്രമണം ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാൽ Read More »

തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ: സന്ദേശയാത്രയ്ക്ക് തുടക്കമായി

ഇടുക്കി: കേരള സർക്കാർ, പോലീസ് വകുപ്പിന്റെ ലഹരിക്കെതിരെയുള്ള തൂഫാൻ പ്രോഗ്രാമിന്റെ ഇടുക്കി ജില്ല തല ഉദ്ഘാടനത്തിന് മുന്നോടിയായി മുരിക്കാശ്ശേരിയിൽ നിന്ന് ലഹരി മുക്ത ഇടുക്കി ജില്ലാ സന്ദേശയാത്രയ്ക്ക് തുടക്കമായി. ലഹരി മുക്ത ഇടുക്കി ജില്ലാ യാത്രയുടെ ഔപചാരികമായ ഉദ്ഘാടനവും ഫ്ലാഗ് ഹോസ്റ്റിങ്ങും വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് ജോസഫ് നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജയകുമാർ മറ്റക്കര, വിൽസൺ രാജപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് പാവനാത്മ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ …

തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ: സന്ദേശയാത്രയ്ക്ക് തുടക്കമായി Read More »

മെഡല്‍ തിളക്കം മാറും മുമ്പേ കത്തി ആക്രമണം; വനിതാ എ.എസ്.ഐ പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക്

പാല: അക്രമാസക്തയായ സ്ത്രീയെ സമാധാനിപ്പിച്ച് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സംഭവം.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചതിന്റെ സന്തോഷം മാറും മുമ്പേ ഡ്യൂട്ടിക്കിടെ അപകടകരമായ സാഹചര്യത്തെ നേരിട്ട പാലാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ – പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക്. വയലന്റായി പെരുമാറിയ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുക്കുന്നതിനിടെയാണ് വനിതാ എ.എസ്.ഐയുടെ വലത് ഉള്ളംകയ്യില്‍ മുറിവേറ്റത്.ഞായറാഴ്ച വൈകിട്ട് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. രാമപുരം സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി കൊട്ടാരമറ്റം …

മെഡല്‍ തിളക്കം മാറും മുമ്പേ കത്തി ആക്രമണം; വനിതാ എ.എസ്.ഐ പി.എസ് നിസയ്ക്ക് കൈക്ക് പരിക്ക് Read More »

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ

തൊടുപുഴ: ഇടവെട്ടി സ്വദേശികളായ ടി എസ് ഷിയാസ്, നിഹാൽ ഷെഫീക്ക്, അർഷിദ്, ആഷിക് ഓ എസ് എന്നിവരാണ് പോലീസ് പിടിയിലായത് ഇവരിൽനിന്ന് 18 ഗ്രാം എംഡിഎമ്മയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. മേഖലയിൽ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവർ എന്ന് പോലീസ് രഹസ്യ വിവരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ ടി എസ് ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് …

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ Read More »

തൊടുപുഴയിൽ അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ: അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോയെ പൊലീസ് പിടികൂടി. തൊടുപുഴക്ക് സമീപം മൈലാടുംപാറയിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതി ലിജോയെ തൊടുപുഴ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം; സെമിനാർ സംഘടിപ്പിച്ചു

തൊടുപുഴ: ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്ന വിഷയത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ഇടുക്കി ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് വൈജ്ഞാനിക, സാഹിത്യ, സാംസ്‌കാരിക സെമിനാർ സംഘടിപ്പിച്ചു. തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന സെമിനാർ തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൻ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റംസിയ നിസാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഇടുക്കി ജില്ലാ കോ-ഓഡിനേറ്റർ പി എം അബ്ദൾകരീം സ്വാഗതം പറഞ്ഞു. സമൂഹത്തിൽ എല്ലാവർക്കും ഉന്നത …

ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം; സെമിനാർ സംഘടിപ്പിച്ചു Read More »

ഹരിത ഓണം ലോഗോ പ്രകാശനം

ഇടുക്കി: ഓണം മാലിന്യരഹിതമായി, പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം എന്ന ആഹ്വാനത്തോടെ ഹരിത ഓണം ക്യാമ്പെയ്‌നുമായി ജില്ലാ ശുചിത്വമിഷന്‍. ഇതിന്റെ ഭാഗമായി ഹരിത ഓണം ജില്ലാതല ലോഗോ പ്രകാശനം റോയ്. കെ. പൗലോസ് എം. എല്‍. എ, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ ഭാഗ്യരാജ് കെ. ആര്‍, ഡി. റ്റി. പി. സി. …

ഹരിത ഓണം ലോഗോ പ്രകാശനം Read More »

ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: അടിമാലി ശാഖയിൽ നിന്നും ആളുകൾ അറിയാതെ വായ്പകൾ

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകൾ അറിയാതെ വ്യാപകമായി ലോണുകൾ എടുത്തിരിക്കുന്നതെന്നാണ് പരാതി. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് അവരറിയാതെ തന്നെ മറ്റ് രണ്ട് ലോണുകൾ കൂടി എടുത്തതായി കാണിക്കുന്നു. ലോൺ എടുക്കാത്തവർക്കും, ഗ്യാരണ്ടറായി നിന്നവർക്കും ഉൾപ്പെടെ ലോൺ ഉണ്ട്. സിബിൽ സ്‌കോർ …

ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: അടിമാലി ശാഖയിൽ നിന്നും ആളുകൾ അറിയാതെ വായ്പകൾ Read More »

പ്രിയദർശിനിയിൽ മാവേലി

മേലുകാവ്: മുട്ടത്തുനിന്നും ബസ്സിൽ കയറിയവർ അത്ഭുതപ്പെട്ടു. ദേ, സാക്ഷാൽ മാവേലി വൈറ്റില – കുമളി കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറി ടിക്കറ്റ് എടുക്കുന്നു. സൈഡ് സീറ്റിൽ തന്നെ ഇരിപ്പുമായി.പിന്നെ അവിടെ നിന്നും പോകുന്ന വഴിയിൽ ഒക്കെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്ന ആളുകൾ വരെ കൈവീശി കാണിക്കലായി!ദേ, മാവേലി എന്ന് സന്തോഷപൂർവ്വം പുഞ്ചിരിയോടെ പറയുകയായിരുന്നു അവർ.സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് മാവേലി കൈവീശുകയും പുഞ്ചിരിക്കുകയും ചെയ്ത് ഹാപ്പി ഓണാശംസകൾ പറഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. കുടയത്തൂർ കോളപ്ര നിന്നും മുണ്ടക്കയത്തേക്ക് ആയിരുന്നു …

പ്രിയദർശിനിയിൽ മാവേലി Read More »

വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന സൈക്കിൾ ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു; അപകടം നടന്നത് തൊടുപുഴയിലെ സ്കൂളിൽ പരീക്ഷയ്ക്കു പോകുന്നതിനിടെ

പാലാ‌: സൈക്കിളിൽ നിന്നു വീണു എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂളിനു സമീപത്തുവച്ചാണ് 12കാരനായ വിദ്യാർത്ഥി അപകടത്തിൽപെട്ടത്. ഹാൻഡിൽ ഇടതു തുടയിലൂടെ തുളച്ചു കയറി മറു വശത്തേക്കു ഇറങ്ങിയ നിലയിലായിരുന്നു. തൊടുപുഴയിൽ നിന്നു അ​ഗ്നിശമന സേന എത്തി ഹാൻഡിൽ സൈക്കിളിൽ നിന്നു മുറിച്ചു മാറ്റിയ ശേഷം …

വിദ്യാർത്ഥിയുടെ തുടയിൽ തുളഞ്ഞു കയറിയിരുന്ന സൈക്കിൾ ഹാൻഡിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു; അപകടം നടന്നത് തൊടുപുഴയിലെ സ്കൂളിൽ പരീക്ഷയ്ക്കു പോകുന്നതിനിടെ Read More »

സർക്കാർ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനം, തുക അനുവദിച്ച് സംസ്ഥാന ​ഗവൺമെൻ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളെജുകളിലെ ഭൗതിക, മാനവവിഭവശേഷി, ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പരിപാലനത്തിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 45.68 കോടി രൂപ അനുവദിച്ചതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണകേന്ദ്രങ്ങൾ, ഐടി സൗകര്യങ്ങൾ തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കാണ് തുക വിനിയോഗിക്കുക. 13.48 കോടി രൂപ എറണാകുളം നോർത്ത് പറവൂരിലെ കേസരി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ പുതിയ ഭരണകേന്ദ്രം നിർമിക്കാൻ അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് …

സർക്കാർ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനം, തുക അനുവദിച്ച് സംസ്ഥാന ​ഗവൺമെൻ്റ് Read More »

വിഴിഞ്ഞത്ത് കയറ്റുമതി – ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് നിന്നുള്ള കയറ്റുമതി – ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ. ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് എംഎൽഎ എം വിൻസെൻറ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ വിവിധ നിക്ഷേപക ഗ്രൂപ്പുകളുമായി സംസ്ഥാന സർക്കാർ തന്ത്രപ്രധാനമായ ചർച്ചകൾ നടത്തിയതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ആഗോള കയറ്റുമതി പ്രവർത്തനങ്ങൾ …

വിഴിഞ്ഞത്ത് കയറ്റുമതി – ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ Read More »

കരുണാനിധി പരാമർശത്തിന് പിന്നാലെ നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വനം വകുപ്പ് മന്ത്രി ആർ.വി രഞ്ജിത്ത് കുമാർ മുൻ മുഖ്യമന്ത്രി എ കരുണാനിധിയെ കലൈഞ്ജർ എന്ന വിശേഷണപ്പേര് ചേർക്കാതെ വിളിച്ചതിൻറെ പേരിലാണ് വിജയ് ക്ഷമ ചോദിച്ചത്. എം കരുണാനിധിയെ പരമ്പരാഗതമായി കലൈഞ്ജർ എന്നു ചേർത്താണ് തമിഴ്നാട് നിയമസഭയിൽ പരാമർശിച്ചു വരുന്നത്. നിലവിലെ സർക്കാർ മറ്റു സർക്കാരുകളെ പോലെ അല്ലെന്നും പണം കൊടുത്തല്ല അധികാരത്തിൽ ഏറിയതെന്നും വനം മന്ത്രി പറഞ്ഞിരുന്നു. തുടർന്ന് മറ്റു രാഷ്ട്രീയ …

കരുണാനിധി പരാമർശത്തിന് പിന്നാലെ നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ് Read More »

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി. നിലവിലെ വധശിക്ഷ നടപ്പാക്കൽ രീതി കേന്ദ്രത്തിനു പുനപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു. ഇപ്പോൾ പുറപ്പെടുവിച്ചത് വിഷയത്തിലെ അവസാന വിധിയല്ലെന്നും വധശിക്ഷയ്ക്ക് ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമോ ശാസ്ത്രിയമോ വൈദ്യശാസ്ത്രപരമോ ആയ വസ്തുതകൾ ഭാവിയിൽ പുറത്തുവരികയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. 2017ൽ മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരേ സുപ്രീംകോടതിയിൽ …

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരുമെന്ന് സുപ്രീം കോടതി Read More »

പാമ്പാടുംപാറ അമ്പിളി വധക്കേസ്: പ്രതി തങ്കച്ചന് ജീവപര്യന്തം തടവും പിഴയും

ഇടുക്കി: പാമ്പാടുമ്പാറ കോഴിമല അമ്പിളി കൊലപാതക കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയ്ക്ക് (തങ്കച്ചൻ) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിനും 201-ാം വകുപ്പ് പ്രകാരം (തെളിവ് നശിപ്പിക്കൽ) മൂന്ന് വർഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. ഈടാക്കുന്ന ഒരു ലക്ഷം രൂപ പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ …

പാമ്പാടുംപാറ അമ്പിളി വധക്കേസ്: പ്രതി തങ്കച്ചന് ജീവപര്യന്തം തടവും പിഴയും Read More »

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ “സഹകരണ ഓണവിപണി” 2026 ആരംഭിച്ചു

തൊടുപുഴ: ഓണക്കാലത്ത് അവശ്യ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണവിപണി” 2026 ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ്‌ ടോമി കാവാലം ഓണചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. അധിക വിലക്കയറ്റത്തിൽ നിന്നും സാധാരണ കുടുംബങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി സബ്‌സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ നൽകുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നു പ്രസിഡന്റ്‌ പറഞ്ഞു. വൈസ്പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ബോർഡ് മെമ്പർമാരായ റോബി സിറിയക്, ഷേർലി ജോസ്, സിന്ധു ശിവദാസ് സെക്രട്ടറി …

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ “സഹകരണ ഓണവിപണി” 2026 ആരംഭിച്ചു Read More »

ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു

ഇടുക്കി: പെരുവന്താനം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം മിനി സാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീവാമോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടോമി തോമസ്, ആരോഗ്യ …

ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷക ദിനാഘോഷം സംഘടിപ്പിച്ചു Read More »

ന്യൂ തോപ്പിലാൻ സ്ക്രാപ്പ് ഉദ്ഘാടനം ഓ​ഗസ്റ്റ് 24 ന്

തൊടുപുഴ: തൊടുപുഴയിൽ പാഴ് വസ്തു ശേഖരണ രം​ഗത്ത് എട്ട് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന തോപ്പിലാൻ സ്ക്രാപ്പ് സ്വന്തം സ്ഥലത്തേയ്ക്ക് പ്രവർത്തനം മാറ്റുന്നു. തെക്കുംഭാ​ഗം കാപ്പിത്തോട്ടം കുരിശുപള്ളിയ്ക്ക സമീപം ന്യൂ തോപ്പിലാൻ സ്ക്രാപ്പ് ഉദ്ഘാടനം ഓ​ഗസ്റ്റ് 24 ന് ​ഗവൺമെൻ്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിക്കും. രാവിലെ 10 ന് തൊടുപുഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി റവ. ഫാ. അബി ഉലഹന്നാൻ കൂദാശ കർമ്മം നിർവ്വഹിക്കുമെന്ന് പ്രൊപ്രൈറ്റർ ബിജു തോപ്പിലാൻ അറിയിച്ചു. …

ന്യൂ തോപ്പിലാൻ സ്ക്രാപ്പ് ഉദ്ഘാടനം ഓ​ഗസ്റ്റ് 24 ന് Read More »