സ്നേഹക്കുറിഞ്ഞി..! എൺപത്തിയേഴാം വയസിൽ നീലക്കുറിഞ്ഞി കാണാൻ മോഹം; അമ്മയെ ചുമലിലേറ്റി മക്കൾ മല കയറി
ബിജു ഇത്തിത്തറകടുത്തുരുത്തി: പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ മടിച്ച് തെരുവിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്ന കഥകൾ നൊന്പരമാകുന്നതിനിടെ ഇതാ മലയോളം വളർന്ന മാതൃസ്നേഹത്തിന്റെ കഥ കോട്ടയം മുട്ടുചിറയിൽനിന്ന്. 87കാരിയായ അമ്മയ്ക്കു നീലക്കുറിഞ്ഞി കണ്ടാൽ കൊള്ളാമെന്ന മോഹമുണ്ടെന്നു പറഞ്ഞതോടെയാണ് മക്കൾ അമ്മയുമായി ഒരു സാഹസിക യാത്രയ്ക്കുതന്നെ തയാറെടുത്തത്. നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തൻപാറയിലേക്ക് അമ്മയുമായി വിനോദയാത്ര പോയ കടുത്തുരുത്തി പട്ടാളമുക്കിലെ പറന്പിൽ കുടുംബാംഗങ്ങളാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നിടത്തേക്കു യാത്രാസൗകര്യം ഇല്ലാത്തതിനാൽ അമ്മയെ 300 മീറ്ററിലേറെ തോളില്‍ ചുമന്നാണ് മകന് …