Timely news thodupuzha

logo

idukki

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെൻറർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിൻറെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം …

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തൊടുപുഴ: പാലാ റോഡിനെയും വെങ്ങല്ലൂർ കോലാനി ബൈപ്പാസിനിയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീരാജു തരണിയിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും ആശുപത്രി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിന് ആവശ്യമായ പണം കൊടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഈറോഡ് തുറന്നു കൊടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് പിഡബ്ല്യുഡിയുടെ അനാസ്ഥ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ Read More »

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ

ഇടുക്കി: വില്പനയ്ക്കായി സൂക്ഷിച്ച് വച്ച 2.010 കിലോ ഗ്രാം ഉണക്ക കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫികുൽ സെഖ് (36), ലോടിബ് മുണ്ടൽ (22) എന്നിവരെ പോലീസ് പിടികൂടി. ഇവരുടെ താമസസ്ഥലം പരിശോധിച്ചതിൽ 780 ഗ്രാം ഉണക്ക ഗഞ്ചാവ് കൂടെ കണ്ടെത്തിയിട്ടുള്ളതാണ്. അടിമാലി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ സി വി, സബ് ഇൻസ്പെക്ടർ ജിബിൻ തോമസ്, സബ് ഇൻസ്പെക്ടർ ഷാജി പി പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ, സിവിൽ പോലീസ് ഓഫീസർ സബിത, …

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പോലീസിന്റെ പിടിയിൽ Read More »

യൂണിയൻ ബാങ്ക് ശാഖാ ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: കഴിഞ്ഞ 50 വർഷമായി രാജാക്കാട്ട് പ്രവർത്തിച്ചു വരുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രാജാക്കാട് ശാഖ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടത്തി. രാജാക്കാട് പൊന്മുടി റോഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശാഖയാണ് രാജാക്കാട് പൂപ്പാറ റോഡിൽ ചമ്പക്കര ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചത്. ശാഖയുടെ ഉദ്ഘാടനം എർണാകുളം സോൺ ജനറൽ മാനേജർ എസ് ശക്തിവേൽ ഓൺലൈനായി നിർവഹിച്ചു. ഓഫീസിൻ്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് നിർവ്വഹിച്ചു. കോട്ടയം റീജിയൻ ഓഫീസ് ചീഫ് മാനേജർ എം.ആർ …

യൂണിയൻ ബാങ്ക് ശാഖാ ഓഫീസ് ഉദ്ഘാടനം നടത്തി Read More »

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: സംരക്ഷിത വനങ്ങളുടെ വിഞ്ജാപനങ്ങളിൽ ഉൾപ്പെട്ട പട്ടയ കൈവശ ഭൂമികളും സർക്കാർ മറ്റ് വികസന പദ്ധതികൾക്ക് ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ- റിസർവ് ചെയ്ത് വനത്തിന്റെ പട്ടികയിൽ നിന്ന് ഈ ഭൂമി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ ഭൂമിയും ഏതെങ്കിലും റിസർവ് വനത്തിന്റെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതാണ്. ഈ വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നതും …

വിഞ്ജാപനങ്ങളുടെ പേരിൽ വനം വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തുന്ന അവകാശവാദവും കോടതി വ്യവഹാരങ്ങളുമാണ് ജില്ലയുടെ വികസനത്തിന് തടസ്സമാകുന്നത്; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

രാജാക്കാട് വൈസ്മെൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇടുക്കി: രാജാക്കാട് വൈസ്മെൻസ് ക്ലബ്ബ്,അടിമാലി ഗ്ലോബൽ കാർഡിയാക് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് വൈസ്മെൻസ് സ്ക്വയറിൽ നടത്തി.ക്യാമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു,ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ,വിൻസു തോമസ്,ആർ.ബാലൻപിള്ള, ജോഷി കന്യാക്കുഴി,എ.കെ ഷാജി,ബോസ് തകിടിയേൽ, വി.എസ് ബിജു,വി.സി ജോൺസൺ,കാർഡിയാക് സെൻ്റർ എം.ഡിരാജേഷ് രാഘവൻ എന്നിവർ പ്രസംഗിച്ചു. ഡോ.പോൾ ആൻ്റണി ബോധവത്ക്കരണ ക്ലാസ് നയിച്ചു.ഡോ.ആർ.കപിൽ, ഡോ.പോൾ ആൻ്റണി,ഡോ അരുൺ,ഡോ ഫിലിപ്പോസ് ജോൺ …

രാജാക്കാട് വൈസ്മെൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ; സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം

പള്ളിവാസൽ: ഇടുക്കിയിലെത്തുന്ന വനിതാ യാത്രികർക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസിക്കാം. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ രണ്ടാം മൈലിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഏഴ് ബെഡ്റൂം, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്റോറന്റ് അടുക്കള തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമിവിടെയുണ്ട്. സഞ്ചാരികൾക്കായി ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കി നൽകും. റിസോർട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് ലോഡ്ജിന്റെ …

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ; സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസം Read More »

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു

കരിമണ്ണൂർ: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്‌തതിനെതിരെ ആം ആദ്‌മി പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിത വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ ജാസ്സിൽ ഫിലിപ്പ്, കരിംങ്കുന്നം വാർഡ് മെമ്പർ ബീന കുര്യൻ എന്നിവർ നേതൃത്വം നൽകി.

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി

ഇടുക്കി: പീരുമേട് താലൂക്കിലെ തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗം നടക്കുന്നുവെന്ന പരാതിയിൽ സർക്കാർ വകുപ്പുകൾക്ക് വ്യത്യസ്തമായ അഭിപ്രായം. ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എം.എ റഷീദ്, നിയമസഭ സമിതിയ്ക്ക് നൽകിയ പരാതിയിലാണ് വിചിത്രമായ റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്. ആരോ​ഗ്യ കുടുംബക്ഷേമം, വ്യവസായം, പരിസ്ഥിതി വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരാണ് വ്യത്യസ്തമായ റിപ്പോർട്ടുകൾ നൽകിയത്. ഏറ്റവും പ്രധാന വകുപ്പായ ആരോ​ഗ്യ – കുടുംബ ക്ഷേമം നൽകിയ റിപ്പോർട്ടിൽ ആരോ​ഗ്യത്തിന് ഹാനികരമായ ഒന്നും ഇല്ലെന്നാണ് …

തെയില – ഏലം തോട്ടങ്ങളിൽ അമിതമായി കീടനാശിനി – രാസവള പ്രയോ​ഗത്തെ കുറിച്ച് സർക്കാർ വകുപ്പുകളുടെ അന്വേഷണത്തിൽ വ്യത്യസ്തമായ റിപ്പോർട്ടുകൾ; ജനം ദുരിതം അനുഭവിക്കുവാൻ വിധി Read More »

ഛത്തിസ്ഗഡിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: ഛത്തിസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രികൾക്കെതിരെ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിന് തന്നെ ഭീഷണിയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ഗവൺമെന്റും ഛത്തിസ്ഗഡ് ഗവൺമെന്റും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള തുടർച്ചയായുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹിക സേവന രംഗത്ത് നിസ്വാർഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന നടപടി അങ്ങേയറ്റം അപലപനിയമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചത്തീസ്​ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്തസംഭവം; കേരള കോൺ​ഗ്രസ് എം നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി

തൊടുപുഴ: ചത്തീസ്​ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺ​ഗ്രസ് എം നേതൃത്വത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ഉന്നതാധികാര സമിതി അം​ഗം പ്രൊഫസർ കെ.ഐ ആന്റണി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, നേതാക്കളായ അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, സി ജയകൃഷ്ണൻ, തങ്കച്ചൻ മരോട്ടിമൂട്ടിൽ, അമ്പിക ​ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ നേതാക്കൾ നേതൃത്വം നൽകി.

ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു

തൊടുപുഴ: ഇലക്ട്രിക് ലൈൻ പൊട്ടി വീണ് കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്ത് ചത്തു. കരിമണ്ണൂർ മണ്ണാറത്തറയിലാണ് സംഭവം. കെ.എസ്.ഇ.ബി അധികാരികളെത്തി ലൈൻ വലിച്ചു കെട്ടി. കരിമണ്ണൂർ മേഖലയിൽ പഴക്കം ചെന്ന ഈ ലൈനുകൾ നിരന്തരം പൊട്ടിവീഴുന്നുണ്ട്. പന്നൂരിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്വകാര്യ വ്യക്തിയുടെ വീടിനടുത്ത് നടപ്പുവഴിയിൽ സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റിൽ നിന്നു തന്നെ അഞ്ചു ദിവസത്തെ വ്യത്യാസത്തിൽ ലൈനുകൾ പൊട്ടി വീണിരുന്നു ഗൃഹനാഥൻ്റെ ഇടപെടൽ മൂലം അന്ന് അപകടങ്ങൾ ഉണ്ടായില്ല.

മാങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തന സജ്ജം, ലേലം ഈ മാസം 31ന്

തൊടുപുഴ: കിഴക്കൻ മേഖലയുടെ വികസനങ്ങൾക്ക് നാഴിക കല്ല് ആയി മാറുന്ന, മാങ്ങാട്ടുകവലയിൽ നഗരസഭ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർണമായും പൂർത്തീകരിച്ചു ലേലത്തിനു സജ്ജമായി. സിവിൽ വർക്കുകൾ നേരത്തെ പൂർത്തീകരിച്ചിരുന്നു എങ്കിലും ഇലക്ട്രിഫിക്കേഷൻ ജോലികൾ, ലിഫ്റ്റ്, ഫയർ ഫൈറ്റ്റിംഗ് സംവിധാനങൾ, വാട്ടർ ടാങ്ക്, പാർക്കിംഗ് ഏരിയ ടൈൽ പാകൽ തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചു കൊണ്ട് എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച്, ഷോപ്പിംഗ് കോംപ്ലക്സ് പൂർണമായും പ്രവർത്തനക്ഷമമായതായി നഗരസഭ ചെയർമാൻ കെ ദീപക് അറിയിച്ചു. …

മാങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തന സജ്ജം, ലേലം ഈ മാസം 31ന് Read More »

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വയോ സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന് തണലൊരുക്കാനൊരുങ്ങി പഞ്ചായത്തിലെ ലൈബ്രറികൾ. ഉല്ലാസക്കൂട് വാർഡ് തല – അയൽക്കൂട്ട തല കൂട്ടായ്മകൾക്ക് യോഗം ചേരുന്നതിനായി പഞ്ചായത്ത് പരിധിയിൽ ആകെയുള്ള10 ലൈബ്രറികളുടെ സൗകര്യം വിട്ട് നൽകും. ലൈബ്രറി കൗൺസിലിൻ്റെ വയോജന വേദിയുമായി ഉല്ലാസക്കൂട് കൂട്ടായ്മയെ കണ്ണിചേർക്കും. ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്ത് തല ലൈബ്രറി നേതൃ സംഗമത്തിലാണ് തീരുമാനം. ലൈബ്രറികളുടെ പ്രവർത്തനം കൂടുതൽ ജനകീയവും മികവുറ്റതാക്കുന്നതിൻ്റേയും ഭാഗമായി ഓരോ ലൈബ്രറിയും ഓരോ പൊതുസ്ഥലം ഏറ്റെടുത്ത് ശുചീകരിച്ച് …

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ Read More »

കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് പുഷ്പാർച്ചന നടത്തി

തൊടുപുഴ: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് എംഎൽഎ പുഷ്പാർച്ചന നടത്തി. നഗരസഭ, നെഹ്റു യുവകേന്ദ്ര, ത്രിതല പഞ്ചായത്തുകൾ, പൂർവ്വ സൈനിക് സേവാ പരിഷത്ത്, സേവാഭാരതി, 18 കേരള ബറ്റാലിയൻ എൻ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാർഗിൽ വിജയ് സ്മരണാഞ്ജലി സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ കെ.ദീപക്, വൈസ് ചെയർമാൻ ജെസി ആൻ്റണി, ജില്ലാ പഞ്ചായത്തംഗം എം. ജെ ജേക്കബ്ബ്, അപു ജോൺ ജോസഫ്, എം. …

കാർഗിൽ സ്മൃതി മണ്ഡപത്തിൽ പി.ജെ ജോസഫ് പുഷ്പാർച്ചന നടത്തി Read More »

നെടുങ്കണ്ടം കല്ലാറിന് സമീപം റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

നെടുങ്കണ്ടം: കല്ലാർ തൂക്കുപാലം റോഡിൽ ബതനി പടിയ്ക്ക് സമീപമാണ് മണ്ണിടിഞ്ഞത്. നിലവിൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിലും സമീപ ഭാഗത്ത്‌ മണ്ണ് ഇടിഞ്ഞിരുന്നു. റോഡിനോട്‌ ചേർന്നുള്ള ചെങ്കുത്തായാ ഭാഗത്ത്‌ നിന്നാണ് മണ്ണിടിഞ്ഞത്. റോഡിന്റെ പുനർ നിർമ്മാണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും മണ്ണ് നീക്കിയിരുന്നെങ്കിലും മണ്ണിടിച്ചിൽ സാധ്യത തടയാൻ നടപടി സ്വീകരിച്ചിരുന്നില്ല.

കഞ്ചാവുമായി രാജാക്കാട് സ്വദേശി പിടിയിൽ

ഇടുക്കി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി രാജാക്കാട് സ്വദേശി ജോസ് കെ.ജെ പിടിയിൽ. ഇടുക്കി എസ്.പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്പിയുടെ ഡാൻസാഫ് ടീമും രാ‍ജാക്കാട് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐ സജി എന്‌‍ പോൾ, എസ്.ഐ അജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ്, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴയിൽ തെരുവ് നായ ആക്രമണം

തൊടുപുഴ: തെരുവ് നായ ആക്രമണം. തൊടുപുഴ കുട്ടപ്പാസ് ഹോട്ടലിന് സമീപം താമസിക്കുന്ന മോഹനനാണ് നായയുടെ കടിയേറ്റു. ഭാര്യയോടൊപ്പം പുഴയിൽ കുളിക്കാനായി പോകുമ്പോൾ നായ കടിക്കുകയായിരുന്നു. രാവിലെ 6.15നാണ് സംഭവം നടന്നത്. നിരവധി മുറിവുകൾ ഉണ്ട്… നായ പുറകിൽ നിന്നും വന്ന് ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ മോഹനൻ വീഴുകയുണ്ടായി. വീണു കിടന്നപ്പോഴാണ് നായ കൂടുതലായും ആക്രമണം നടത്തിയത്. കൈയിലും കാലിലും കടിച്ചു. നിരവധി മുറിവുകളും ഉണ്ട്. ദേഹം ആസകലം മുറിവേറ്റ മോഹനൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. പ്രദേശത്ത് വതെരുവ് …

തൊടുപുഴയിൽ തെരുവ് നായ ആക്രമണം Read More »

തൊടുപുഴയിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: വിവിധ സംഘടനകളുടെയും ന​ഗരസഭയുടെയും നേതൃത്വത്തിൽ കാർ​ഗിൽ വിജയ് ദിവസ് ആഘോഷിച്ചു. തൊടുപുഴ ലാൻസ് നായിക് സന്തോഷ് കുമാർ പാർക്കിനു മുൻപിലുള്ള യുദ്ധ സ്മാരകത്തിൽ നടന്ന കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ പൂർവ സൈനിക് പരിഷത് ജില്ലാ അധ്യക്ഷൻ ഡോ: സി.ജി സോമശേഖരൻ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാക്ഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. …

തൊടുപുഴയിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു Read More »

രോ​ഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു

ഇടുക്കി: തൊടുപുഴ – പുളിയന്മല ദേശീയ പാതയിൽ അയങ്കാട് ഭാ​ഗത്ത് ഇരുപതേക്കർ പി.എച്ച്.സിയിൽ നിന്നും രോ​ഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു. മഴ പെയ്ത് കിടന്ന റോ​ഡിലൂടെ സഞ്ചരിച്ചപ്പോൾ ടയർ വഴുതിപോയതാണ് അപകട കാരണം. റോഡിന്റെ വശത്തുള്ള കൽക്കെട്ടിൽ വാഹനം ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രോ​ഗിയെ തൊട്ടടുത്തുള്ള ബിഷപ് വയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

പൊതുമുതൽ നശിപ്പിച്ചതിനും, ദൃശ്യ മലിനീകരണം നടത്തിയതിനും പിഴയും താക്കീതും

കരിമണ്ണൂർ: കരിമണ്ണൂർ ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പോസ്റ്ററുകൾ പതിച്ച് പൊതുമുതൽ നശിപ്പിക്കുകയും, ദൃശ്യ മലിനീകരണം നടത്തുകയും ചെയ്ത ഒൻപതോളം ആളുകൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി. ഈ നടപടി രാഷ്ട്രീയ നേതൃത്വത്തിൽ അന്ധാളിപ്പുണ്ടാക്കിയിട്ടുണ്ട്. യാതൊരു സൂക്ഷ്മതയുമില്ലാതെയിരുന്നതും, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയവുമായ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്ന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കരിമണ്ണൂർ പോലീസ് …

പൊതുമുതൽ നശിപ്പിച്ചതിനും, ദൃശ്യ മലിനീകരണം നടത്തിയതിനും പിഴയും താക്കീതും Read More »

കുമാരമം​ഗലത്ത് കുറുനരി ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി

തൊടുപുഴ: കഴിഞ്ഞ ദിവസം വൈകിട്ട് കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡില്‍പ്പെട്ട പ്രദേശത്ത് കുറുനരി യുവാവിനെയും നാല് പശുക്കളേയും ആക്രമിച്ചു.കാഞ്ഞിരക്കാട്ട് ശ്രീകുമാറിന്റെ മകനും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ജീവനക്കാരനുമായ ശ്രീജേഷിനെയാണ്(34) കുറുനരി ആക്രമിച്ചത്. കാല്‍ മുട്ടിനോട് ചേര്‍ന്ന് പരുക്കേറ്റ ശ്രീജേഷ് ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പ് എടുത്തു. വ്യാഴം വൈകിട്ട് അഞ്ചു മണിയോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി എത്തിയത്. അവിടെ നില്‍ക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം ശ്രീകുമാറിന്റെ സഹോദരന്‍ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളെ ആക്രമിച്ചു. …

കുമാരമം​ഗലത്ത് കുറുനരി ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി Read More »

സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ച്‌ ജൂലൈ 29ന്; പൊതുയോഗം നടത്തി

തൊടുപുഴ: ജൂലൈ 29 ന് തൊടുപുഴയിൽ നടത്തുന്ന സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ചിന്റെ പ്രചരണാർത്ഥം തൊടുപുഴ വിദ്യഭ്യാസ സമുച്ചയത്തി പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എസ് മഹേഷ്‌ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ എ ബിന്ദു നന്ദിയും പറഞ്ഞു. ജനപക്ഷബദൽനയങ്ങൾ ശക്തിപ്പെടുത്തുക. നവകേരള നിർമ്മിതിയിൽ പങ്കാളികളാകുക,കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക,കേന്ദ്ര-സംസ്ഥാന …

സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ച്‌ ജൂലൈ 29ന്; പൊതുയോഗം നടത്തി Read More »

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം; മഴ മാറിയാൽ അറ്റകുറ്റപണികൾ നടത്തുമെന്ന് ചെയർമാൻ

തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം. ബസ് സ്റ്റാന്റിന്റെ അകത്ത് വണ്ണപ്പുറം, പെരിങ്ങാശ്ശേരി, ഇടുക്കി റൂട്ടുകളിൽ ഓടുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പൈപ്പ് പൊട്ടി ടോയിലറ്റ് വെസ്റ്റ് ഒഴുകി കിടക്കുകയാണെന്ന് ജനങ്ങൾ പറയുന്നു. കൂടാതെ സ്റ്റാന്റി മധ്യ ഭാ​ഗത്തായി കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞ് നിൽക്കുകയാണ്. പ്രവേശന കവാടത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാ​ഗത്തെ ​ഗ്രില്ല് ഒടിഞ്ഞിരിക്കുയാണെന്നും ഒരാഴ്ച്ചായി ഈ അവസ്ഥയാണെന്നും ആരോപണം ഉന്നയിച്ചു. അതേസമയം ബസ് സ്റ്റാന്റിന്റെ അകത്ത് മാലിന്യം ഒഴികിയെത്തിരിക്കുന്നത് സെപ്ടിക് ടാങ്കിൽ …

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം; മഴ മാറിയാൽ അറ്റകുറ്റപണികൾ നടത്തുമെന്ന് ചെയർമാൻ Read More »

ബി.ജെ.പി ആലക്കോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി അസി. ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകി

തൊടുപുഴ: തൊടുപുഴയിൽ നിന്നും കാഞ്ഞിരമറ്റം, തെക്കും ഭാഗം, അഞ്ചിരി ആനക്കയം വഴി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസ് നിർത്തിയതിനെ തുടർന്ന് ബസിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് ജനങ്ങൾ യാത്രാ ക്ലേശം അനുഭവിക്കുകയാണ്. തൊടുപുഴയിലെ ഏറ്റവും പ്രധാനമായ ശിവക്ഷേത്രമായ കാഞ്ഞിരമറ്റംശിവക്ഷേത്രം കല്ലാനിക്കൽ സ്കൂളടക്കമുള്ള പതിനഞ്ച് കിലോമീറ്ററുള്ള ഈ റൂട്ടിൽ 7 ലക്ഷം വീട് കോളനികൾ നാല്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഒരു ഹരിജൻ കോളനി എനിവയെല്ലാമുണ്ട് 4 വർഷമായി ട്രിപ്പ് മുടങ്ങിയത് മുതൽ ജനങ്ങൾ ദുരിതത്തിലാണ് എത്രയും വേഗം ട്രിപ്പു പുനസ്ഥാപിക്കണമെന്നാണ് ബി …

ബി.ജെ.പി ആലക്കോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.റ്റി.സി അസി. ട്രാൻസ്പോർട്ട് ഓഫീസർക്ക് പരാതി നൽകി Read More »

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

വണ്ണപ്പുറം: ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്‌സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഗ്രാമപ്പഞ്ചായത്ത് മുണ്ടൻമുടി വാർഡിലെ ബാലസഭാ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി മുണ്ടൻമുടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. വാർഡ് മെമ്പർ പി.ജി സുരേന്ദ്രൻ, സി.ഡി.എസ് മെമ്പർ ജൈനമ്മ, ബാലസഭാ കോഡിനേറ്റെർ അൻസിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസ് …

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി Read More »

ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പോക്സോ ബോധവൽക്കരണ ക്ലാസ് നടത്തി

ഇടുക്കി: ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ സ്കൂളിൽ വിദ്യാർത്ഥികൾക്കും അമ്മമാർക്കും വേണ്ടി പോക്സോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതോടൊപ്പം വോസാഗ് എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ രൂപീകരിക്കുന്ന ആശ്രയ എസ്.എസ്.ജിയുടെ ഉദ്ഘാടനവും നടത്തി. തങ്കമണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു ബേബി ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷൈല കുമാരി പോക്സോ ബോധവൽക്കരണ ക്ലാസ് നയിച്ചു. അസ്‌മി സുരേഷ്(പ്രോഗ്രാം കോ-ഓർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. സിവിൽ പോലീസ് ഓഫീസർ ബിബിൻ സെബാസ്റ്റ്യൻ(സ്‌കൂൾ എസ്.പി.സി ഇൻ ചാർജ്, തങ്കമണി …

ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പോക്സോ ബോധവൽക്കരണ ക്ലാസ് നടത്തി Read More »

പീരുമേട്ടിലെ ആദിവാസി സ്ത്രീയുട മരണം; ഭർത്താവിനെ കുറ്റാരോപിതനാക്കിയ വനം മന്ത്രി രാജി വെക്കണമെന്ന് യു.സി രാമൻ

പീരുമേട്: ആദിവാസി സഹോദരി ആനയുടെ ചവിട്ടേറ്റ് മരണ പെട്ടതാണെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരുടെ ഭർത്താവ് തൊഴിച്ചു കൊന്നതാണെന്ന അപക്വമായതും കുടുംബത്തിന് ആക്ഷേപകരവുമായ വിധത്തിലുള്ള പരസ്യ പ്രസ്താവന ഇറക്കുകയുണ്ടായി. യാഥാർത്ഥ്യ മുൾക്കൊള്ളാതെ മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനുത്തരവാദിയായ വനം മന്ത്രി പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആദിവാസി സംരക്ഷണ നിയമവും സർവീസ് റൂളുകളുടെ ലംഘനം …

പീരുമേട്ടിലെ ആദിവാസി സ്ത്രീയുട മരണം; ഭർത്താവിനെ കുറ്റാരോപിതനാക്കിയ വനം മന്ത്രി രാജി വെക്കണമെന്ന് യു.സി രാമൻ Read More »

കിണറ്റിൽ വീണ നായകളെ രക്ഷപ്പെടുത്തി

ഇടുക്കി: ആലക്കോട് പഞ്ചായത്ത്‌ പാലപ്പിള്ളി പിലിയനിക്കൽ റോഷി ജോസഫിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ രണ്ടു നായകളെ കേരള ഫയർ ഫോഴ്സിന്റെയും സന്മനസുള്ള നാട്ടുകാരുടെയും മണിക്കൂറുകളോളം ഉള്ള പരിശ്രമത്തിന് ഒടുവിൽ ആണ് കിണറ്റിൽ നിന്ന് പുറത്ത് എടുത്തത്. ഈ പ്രദേശത്ത് പാലപ്പിള്ളി കോളനി പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. അനധികൃതമായ പട്ടി ഫാമുകളും ഈ പ്രദേശത്ത് പ്രവർത്തിക്കുണ്ട്. പഞ്ചായത്തോ മറ്റ് അധികാരികളോ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി തരണം.

വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാർ – പുള്ളിക്കാനം – വാഗമൺ റോഡിലെ ചാത്തൻപാറയിൽ നിന്നും കാൽ വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറ് കണക്കിന് അടി താഴ്ച്ചയുള്ള കൊക്കയാണ് ചാത്തൻപാറയിലേത്. ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. …

വാഗമണ്ണിന് സമീപം വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു Read More »

മുള്ളരിങ്ങാട് പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താൽക്കാലിക വാച്ചർക്ക് പരിക്ക്

ഇടുക്കി: മുള്ളരിങ്ങാട് പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താൽക്കാലിക വാച്ചർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയായ മുള്ളരിങ്ങാട് അമയൽതൊട്ടി മുസ്ലിം പള്ളി ഭാഗത്ത് ഒറ്റയാൻ എത്തിയത്. പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശ നഷ്ടമുണ്ടാക്കി. വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിങ് കാട്ടാന തകർത്തു. വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ജനങ്ങൾക്ക് നേരെ അക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. പ്രാണ രക്ഷാർത്ഥം ഓടിയപ്പോഴാണ് താൽക്കാലിക വാച്ചർ സാജുവിന് വീണ് പരിക്കേറ്റത്. ഇയ്യാൾ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരും …

മുള്ളരിങ്ങാട് പ്രദേശത്ത് ഭീതി വിതച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താൽക്കാലിക വാച്ചർക്ക് പരിക്ക് Read More »

കായകൽപ്പ് പുരസ്കാര നിറവിൽ കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി

തൊടുപുഴ: കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് കേരള സർക്കാരിൻറെ പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ നിർമാർജനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നത്. 3 ഘട്ടങ്ങളിലായാണ് ആയുഷ് സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലെ 22ഓളം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങൾ അവാർഡിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽനിന്നും തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ആണ് പിയർ അസസ് മെൻറ് …

കായകൽപ്പ് പുരസ്കാര നിറവിൽ കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി Read More »

കാളിയാർ പോലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

വണ്ണപ്പുറം: സാമൂഹ്യ മാധ്യമങ്ങൾ നിറയെ കാളിയാർ പോലീസിനെതിരെ വിമർശനം. ഇതിനൊപ്പം ടൗൺ നിറയെ ഫ്ലക്സുകളും നിരന്നു. മർച്ചന്റ് അസോസിയേഷൻ, സി.പി.എം ലോക്കൽ കമ്മറ്റി. ജനപ്രതിനിധികൾ ഉൾപ്പെടെ ആക്ഷേ പവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേയ്ക്ക് ജനങ്ങളുടെ ആവശ്യഅതിനായി വിളിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കാറില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു. കോടിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒരു മാനസിക രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയിട്ട് നൽകാൻ തയാറായില്ലെന്നും പിന്നീട് ഡി.വൈ.എസ്.പി ഇടപെട്ടതോടെയാണ്‌ സഹായിക്കാൻ തയാറായത്. വണ്ണപ്പുറത്ത് നിരന്തരമായി മോഷണം നടന്നിട്ടും ഇതുവരെയും …

കാളിയാർ പോലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം Read More »

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മഹാത്മഗാന്ധിജിയെ തമസ്ക്കരിക്കുന്നു; സി.പി മാത്യു

ചെറുതോണി: മഹാത്മാഗാന്ധിയെപ്പോലും തമസ്ക്കരിച്ച് രാജ്യത്ത് അക്രമത്തിനും, അനീതിക്കും പിന്തുണ നൽകുന്ന സർക്കാരുകളായി മാറി കേന്ദ്ര സംസ്ഥാന സർക്കാരുകളെന്ന് ഇടുക്കി ഡി.സി.സി.പ്രസിഡൻ്റ് സി.പി മാത്യു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരും കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന മോദി സർക്കാരും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും മഹാത്മജിയുടെ അഹിംസ മുദ്രവാക്യങ്ങൾ കാറ്റിൽപ്പറത്തി കള്ളപ്പണക്കാരെയും കരിഞ്ചരെയും മയക്കുമരുന്നു കച്ചവടക്കാരെയും പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് ഈ സർക്കാരുകൾക്ക് സ്വീകരിച്ചു വരുന്നതെന്നും ജനോപകാര പ്രഥങ്ങളായ നയങ്ങൾ നടപ്പിലാക്കുനതിലല്ല രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് ജനാഥിപത്യത്തെ കശാപ്പു ചെയ്യുന്നതിലാണ് ഈ സർക്കാരുകൾ നിർവ്യതി …

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മഹാത്മഗാന്ധിജിയെ തമസ്ക്കരിക്കുന്നു; സി.പി മാത്യു Read More »

പ്രാർത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ജീവിതത്തിന്റെ താളലയങ്ങളിൽ, ശാന്തവും എന്നാൽ ശക്തവുമായ ഒരു സ്പന്ദനമുണ്ട്: പ്രാർത്ഥന. പ്രാർത്ഥന വെറുമൊരു യാന്ത്രികമായ പ്രവൃത്തിയല്ല, മറിച്ച് അത് ഒരു അവസ്ഥയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിരന്തരമായ ആന്തരിക പ്രവാഹം, ശ്വസനം പോലെ തന്നെ സ്വാഭാവികവും അത്യവശ്യവുമായ ഒരു പ്രവൃത്തി. പലരും പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അറിയാതെ വെറും ഒരു ദിനചര്യയും നിർബന്ധിത ആചാരാനുഷ്ഠാനവും കരുതുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും, വ്യവസ്ഥാപിതമായ ദൈവ സങ്കൽപ്പത്തിലേക്കുള്ള ഒരു യാന്ത്രികമായ തിരിയലായി ഇത് മാറുന്നു. അതിനാൽ തന്നെ …

പ്രാർത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

പാറമക്കും കല്ലും തള്ളി വഴിയടച്ചതായി പരാതി; സ്കൂൾ വിട്ടുവന്ന കുട്ടികൾ വീട്ടിൽ പ്രവേശിക്കാനാവാതെ വിഷമിച്ചെന്നും ​ഗൃഹനാഥൻ

തൊടുപുഴ: അയൽവാസിയുടെ നേതൃത്വത്തിൽ നാല് പെൺകുട്ടികളടക്കം താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയടച്ച് ഒരു ലോഡ് പാറമക്കും കല്ലും തള്ളിയതായി പരാതി.  ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെവെങ്ങല്ലൂർ ഷാപ്പുംപടിയിൽ വേങ്ങത്താനത്താണ് സംഭവം. നിലവിൽ അവധിയിലുള്ള സിവിൽ പൊലീസ് ഓഫീസർ തുണ്ടുവിളപുത്തൻവീട്ടിൽ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ഒരു ടിപ്പർ നിറയെ പാറക്കല്ലും പൊടിയും തള്ളിയത്. ഇതിന് നേതൃത്വം നൽകിയ ബിജു സ്കറിയ, ടിപ്പറിന്റെ ഡ്രൈവ‌ർ, സഹായി എന്നിവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.  വിനോദും അയൽവാസിയായ സ്ത്രീയും തമ്മിൽ വഴിയെ ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഏഴ് വർഷമായി ഇവിടെ താമസിക്കുന്ന തനിക്ക് വീട്ടിലേക്കുള്ള വഴിയ്ക്ക് അവകാശമുണ്ടെന്ന് സ്ഥലത്തിന്റെ ആധാരത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് വിനോദ് പറയുന്നു.  എന്നാൽ ഇത് അയൽവാസി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഒരാഴ്ച മുമ്പ് വിനോദും കുടുംബവും സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ഇവരുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി ഗേറ്റ് സ്ഥാപിച്ചു. ഇതിനെതിരെ വിനോദ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.  തുടർന്ന് കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടു വന്ന് വഴി കെട്ടിയടയ്ക്കാൻ ശ്രമിച്ചു. എന്നാൽ വഴിക്ക് അവകാശമുണ്ടെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയത് കാണിച്ചു കൊടുത്തതിനെ തുടർന്ന് ഉദ്യോഗസ്ഥ‌ർ മടങ്ങിയതായി വിനോദ് പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് ടിപ്പറിൽ പാറക്കല്ലും പാറമണ്ണും തള്ളിയത്. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന വിനോദ് ഓടിയെത്തിയപ്പോഴേക്കും ടിപ്പ‌‌ർ ലോഡ് തള്ളിയ ശേഷം വിട്ടുപോയിരുന്നു.  സ്കൂൾ വിട്ടുവന്ന തന്റെ കുട്ടികൾക്കടക്കം വീട്ടിലേക്ക് കടക്കാനായില്ലെന്ന് വിനോദ് പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം പൊലീസിന്റെ നേതൃത്വത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് പാറക്കല്ലും മണ്ണും നീക്കിയത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

മൂലമറ്റം: കുടയത്തൂർ ഭാഗത്ത് മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അർജുൻ ഷാജുവും പാർട്ടിയും നടത്തിയ റെയ്ഡിൽ കുടയത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഞരളമ്പുഴ നെന്നാൽ കരോട്ട് വീട്ടിൽ ബാബു മകൻ അമൽ ബാബുവിനെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 632 ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടി കേസെടുത്തു ടിയാന് കഞ്ചാവ് വില്പനയ്ക്കായി ഏൽപ്പിച്ച ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു . റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജേഷ് ചന്ദ്രൻ , സാവിച്ചൻ മാത്യു ,ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ …

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ Read More »

ലോട്ടറി മേഖലയെ തകർക്കുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി

മൂന്നാർ: കേരളത്തിൽ അധികാരത്തിലി രിക്കുന്ന എൽ.ഡി.എഫ്.സർക്കാർ ലോട്ടറി മേഖലയെ തകർക്കുന്ന നയമാണ് സ്വീകരിച്ചു വരുന്നതെന്നും അടിക്കടിയുള്ള വിലവർദ്ധനവും, അശാസ്ത്രീയ പരിഷ്ക്കാരങ്ങളും ഈ മേഖലയെ ഇല്ലായ്മ ചെയ്യുന്നുവെന്നും ,ഈ നില തുടർന്നാൽ ശക്തമായ പ്രക്ഷോഭ ങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും ഓൾക്കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റിയു.സി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. കുമാർ പറഞ്ഞു ,ആൾ കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം സമ്മേളനം മൂന്നാർ ബെൽ മൗണ്ട് റിസേർട്ടിൽ …

ലോട്ടറി മേഖലയെ തകർക്കുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി Read More »

ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ ഇല്ലാതാക്കിയ വി.എസിനെ അനുസ്മരിച്ച് പൂമാലയിലെ ആളുകൾ

തൊടുപുഴ: വി.എസിനെക്കുറിച്ചുള്ള ഓർമ്മകൾ ഓരോ പ്രദേശത്തെയും ആളുകളുക്ക് വ്യത്യസ്‌തമായിരിക്കും. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ വി.എസിൻ്റെ സമയോചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയതിനെ കുറിച്ചാണ് ട്രൈബൽ മേഖലയായ ഇടുക്കി പൂമാലയിലെ ജനങ്ങൾക്ക് പറയാനുള്ളത്. വി.എസിന്റെ വിയോ​ഗ സമയത്ത് 2002ൽ നടന്ന ആ സംഭവത്തെ ഓർത്തെടുക്കുകയാണ് വക്ക തട്ടിപ്പിനിരയായ ആളുകളും ഇവിടുത്തെ പൊതുപ്രവർത്തകരും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് വൃക്ക ദാനം ചെയ്യുന്നവർക്ക് അഞ്ചും പത്തും ലക്ഷം രൂപാ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. വാക്ക് നൽകി …

ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വ്യക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെ ഇല്ലാതാക്കിയ വി.എസിനെ അനുസ്മരിച്ച് പൂമാലയിലെ ആളുകൾ Read More »

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

തൊടുപുഴ: 2025 പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടി ആയി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർക്കുന്നതിന് ആഗസ്റ്റ് 7 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിലെ വിവരങ്ങളിൽ തിരുത്തുന്നതിനും മരിച്ചു പോയവരെയെയും മറ്റും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും അവസരം ഉണ്ട്. വിദൂര സ്ഥലങ്ങളിൽ വിദ്യാഭ്യാസ ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി പോയിട്ടുള്ളവർക്ക് ഹീറിംഗ് ന് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത പക്ഷം ഓൺലൈൻ ഹീറിംഗ് സംവിധാനം ഇലക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. …

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം Read More »

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ

തൊടുപുഴ: ജോൺസൺ ആൻഡ് ജോൺസൻ ഗ്രൂപ്പിന്റെ അതിനൂതന ‘വെലിസ്’ റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ചുള്ള ആദ്യ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയിൽ വിജയകരമായി പൂർത്തിയാക്കി. 70 വയസ്സുള്ള വയോധികയ്ക്ക് ഇരുകാലിലുമുള്ള (ബൈലാറ്ററൽ) മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് നടന്നത്. ഡോ. നിതിൻ ജോർജ് (ഓർത്തോപീഡിക്‌സ് ), ഡോ. സുനിൽ ഐസക് (അനസ്തേഷ്യ) എന്നിവർ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. വെലിസ് റോബോട്ടിക് സർജറി സംവിധാനത്തിലൂടെ വളരെ ചെറിയ മുറിവുകൾ …

അതിനൂതന റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ബി.എം.എച്ച് തൊടുപുഴ Read More »

തോപ്രാംകുടിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ചെറുതോണി: തോപ്രാംകുടിയിൽ യുവതിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും പോലീസും. തോപ്രാംകുടി ടൗണിലെ പലചരക്ക് വ്യാപാരി പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജിയാണ്(46) മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തോപ്രാൻകുടിയിലെ വീട്ടിൽ വച്ചാണ് സംഭവം. ഈ സമയത്ത് ഭർതൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കത്തിലായിരുന്ന മാതാവ് അലർച്ച കേട്ട് ഉണർന്ന് അലമുറയിട്ടതോടെ ഓടിക്കൂടിയ അയൽ വാസികൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ഷിജിയുടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടനെ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ …

തോപ്രാംകുടിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ് Read More »

ഇടുക്കിയിൽ കാറിന് തീ പിടിച്ചു

ഇടുക്കി: മൂലമറ്റം – വാഗമൺ റൂട്ടിൽ കാറിന് തീ പിടിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ കഴിഞ്ഞ ദിവസ രാത്രി 10.40 നാണ് സംഭവം ഉണ്ടായത്. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേൽ രാജ് കൃഷ്ണയുടെ കാറിനാണ് തീപിടിച്ചത്. രാജ് കൃഷ്ണയുൾപ്പെടെ നാല് പേർ വാഗമൺ സന്ദർശിച്ചതിനു ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. ഉടൻതന്നെ അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു. മൂലമറ്റത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ …

ഇടുക്കിയിൽ കാറിന് തീ പിടിച്ചു Read More »

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും

തൊടുപുഴ: കെസിഎൽ രണ്ടാം സീസണിൽ, ഇടുക്കിയുടെ സാന്നിധ്യമായി അഞ്ച് താരങ്ങളാണുള്ളത്; സച്ചിൻ ബേബി, അഖിൽ സ്കറിയ, ജോബിൻ ജോബി, ആനന്ദ് ജോസഫ്, അജു പൌലോസ്. ഇതിൽ അജു പൌലോസ് ഒഴികെയുള്ള നാല് താരങ്ങളും കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ചവരാണ്. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. ഏറ്റവും കൂടുതൽ റൺസുമായി ടൂ‍ർണ്ണമെൻ്റിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിൻ തന്നെ. ഇടുക്കിയിൽ നിന്ന് തന്നെയുള്ള അഖിൽ സ്കറിയ ആയിരുന്നു കഴിഞ്ഞ സീസണിലെ …

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും Read More »

തൊടുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ; മോണിറ്ററിംഗ് സമിതി യോഗം ചേർന്നു

തൊടുപുഴ: നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ നടപ്പിലാക്കാനും വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധം ആക്കുവാനും തീരുമാനം. തെരുവ് നായകളുടെ വർദ്ധനവ് നിയമനുസ്ത്രം നിയന്ത്രണ വിധേയം ആക്കുവാൻ സർക്കാർ തലത്തിൽ നിന്നുള്ള നിർദ്ദേശത്തേ തുടർന്ന് ആനിമൽ ബർത്ത് കണ്ട്രോൾ( എബിസി) പ്രോഗ്രാമിനും വാക്‌സിനേഷനും ആയി തുക നഗരസഭ വകയിരുത്തിയി. എബിസി പ്രോഗ്രാം നടപ്പിലാക്കാൻ കഴിഞ്ഞ രണ്ട് വർഷവും നഗരസഭ 10 ലക്ഷം രൂപ വീതം വകയിരുത്തിയിരുന്നു എങ്കിലും, ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തി ട്ടുള്ള എബിസി …

തൊടുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ; മോണിറ്ററിംഗ് സമിതി യോഗം ചേർന്നു Read More »

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി

തൊടുപുഴ: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി. കലയന്താനി മുളയ്ക്കതൊട്ടിയിൽ സോബിയുടെ ഭാര്യ ബെൻസിയുടെ മരണമാണ് വീട്ടുകാർക്കൊപ്പം നാട്ടുകാർക്കും വേദനയായത്. ഏതാനും വർഷങ്ങളായി ക്യാൻസർ ചികിത്സയിലായിരുന്നു ബെൻസി. നാട്ടുകാരും ഇടവക ജനങ്ങളും ഈ കുടുംബത്തെ ഏറെ സഹായിച്ചിരുന്നു. പഞ്ചായത്തിൽ നിന്നുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം നൽകിയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്. വീട്ടിൽ കയറികൂടുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് ബെൻസി യാത്രയായത്. ഇത് നാടിന് നൊമ്പരമായി. അമ്പത്തിയഞ്ച് വയസ്സ് പ്രായമായിരുന്നു ബെൻസി …

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി Read More »

തയ്യക്കോടത്ത് ശ്രീദേവി രാധാകൃഷ്ണൻ നിര്യാതയായി

തൊടുപുഴ: തയ്യക്കോടത്ത് പരേതനായ റ്റി.ജി രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ശ്രീദേവി രാധാകൃഷ്ണൻ(69) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച(23/7/2025) ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: വിവേക്(റവന്യു ഇൻസ്‌പെക്ടർ, മഞ്ചേരി), ശിവകൃഷ്ണൻ(സോഫ്റ്റ്‌വെയർ എഞ്ചിനീയർ, യു.എസ്.എ). മരുമക്കൾ: ആതിര വിവേക്, പ്രിയ ബാബു. കൊച്ചുമക്കൾ: അഭിനവ്, റിഥ്‌വിക്.

ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിച്ച് വരുന്ന വോളിബോൾ അക്കാഡമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവർത്തികൾക്കുമായി 1,50,24,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കായികവും യുവജനകാര്യവും വകുപ്പ് മുഖേനയാണ് അക്കാഡമിയിലെ കായിക താരങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പ്രവർത്തികൾക്കായി തുക അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള ഹോസ്റ്റലിലെ വിദ്യാത്ഥികൾ പരിശീലനം നടത്തുന്ന ഇൻഡോർ കോർട്ടിന്റെ തടി പാകിയിരുന്ന അടിത്തറ പ്രളയത്തെ തുടർന്ന് വെള്ളം കയറി ജീർണിക്കുകയും പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു.തറയുടെ നവീകരണത്തിനും രാത്രിയിൽ ഉൾപ്പെടെ പരിശീലനം നടത്തുന്നതിന് ലൈറ്റിംഗ് സംവിധാനവും …

ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടം

തൊടുപുഴ: മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടവുമായി കരിമണ്ണൂർ സ്വദേശിയും സമാജ് വാദി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ എം.റ്റി തോമസ്. പ്രതിഷേധത്തിൻ്റെ ഭാഗമായി മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ തോട്ടുങ്കരയിൽ റോഡിൽ റീത്ത് വച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഈ കുഴിയിൽ വീണ് പരുക്കേൽക്കുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

അടിമാലിയിൽ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടത്തി

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിനും ഏലകൃഷിയെക്കുറിച്ച് ഏകദിന സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രദീഷ് കുമാർ മണ്ണ് സാമ്പിൾ സ്വീകരിച്ച് നിർവഹിച്ചു.കാർഷിക മേഖലയിലെ ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യത്തെക്കുറിച്ച് പൊതുഅവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. കൃഷിക്ക് മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ യഥാർത്ഥ …

അടിമാലിയിൽ കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പയിൻ നടത്തി Read More »