സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെ. സുധാകരൻ എം.പി
തിരുവനന്തപുരം: ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിൻറെ പശ്ചാത്തലത്തിൽ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെ സർക്കാർ 4,000 കോടി രൂപയുടെ അധിക നികുതി ഒറ്റയടിക്ക് ചുമത്തി. പ്രാണവായുവിനു മാത്രമാണ് നികുതിഭാരം ഇല്ലാത്തത്. നികുതിക്കൊള്ളയ്ക്കെതിരേ കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കും. നികുതി ബഹിഷ്കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടുകയാണ്. മുമ്പും സർക്കാരുകൾ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങൾക്ക് ആശ്വാസം കിട്ടുന്ന …