ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ച് പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരനും അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയും
തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു ഓപ്പൺ എയർ ഓഡിറ്റോറിയം. വിദ്യാലയത്തിന്റെ ആവശ്യം അറിഞ്ഞതോടെ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ 25,000,00 രൂപ പദ്ധതി തുക ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലയിൽ നിന്നും ജവഹർ ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയ സിനി ട്രീസ …