‘ഇടുക്കി ജില്ലയിൽ വനം വകുപ്പിന്റെ കടന്നുകയറ്റം അപകടകരം’; പി ജെ ജോസഫ്.
തൊടുപുഴ: വനം വകുപ്പിന്റെ കടന്നുകയറ്റത്തിന് സംസ്ഥാന സർക്കാർ കൂട്ടു നിന്നാൽ ഇടുക്കി ജില്ലയിൽ കർഷകർ കഷ്ടത്തിലാവുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് അറക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തിനുള്ള പല പദ്ധതികളും വനംവകുപ്പിന്റെ എതിർപ്പ് മൂലം മുമ്പ് എന്നത്തേക്കാളും തടസ്സപ്പെടുത്തുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വന്നിരുന്ന നിരവധി റോഡുകളുടെ അറ്റകുറ്റപ്പണികൾ പോലും വനം വകുപ്പ് അനുവദിക്കുന്നില്ല. …
‘ഇടുക്കി ജില്ലയിൽ വനം വകുപ്പിന്റെ കടന്നുകയറ്റം അപകടകരം’; പി ജെ ജോസഫ്. Read More »