Timely news thodupuzha

logo

latest news

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി

ശാന്തൻ പാറ: വന്യജീവി ആക്രമണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി കാട്ടാന ആക്രമിച്ച കൊലപ്പെടുത്തിയ താൽക്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിയുടെ മാതാവും കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.എസ് അരുൺ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അവർ സമര പന്തലിലെത്തിയത്. ഞങ്ങളുടെ കുടുബം വഴിയാധാരമാക്കിയ കാട്ടാനകളെ എത്രയും പെട്ടെന്ന് സർക്കാർ പിടിച്ചു കെട്ടി കൊണ്ടു പോയി ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് മരിച്ച ശക്തിവേലിന്റെ ബന്ധുക്കൾ …

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി Read More »

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി. …

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും

തിരുവനന്തപുരം: ബജറ്റിൽ 1773 കോടി രൂപ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ് തുടരുന്നതിന് വകയിരുത്തി. 816.79 കോടി ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും കേളേജുകൾക്ക് 98.35 കോടിയും അനുവദിച്ചു. 252.40 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനായും വകയിരുത്തി. 95 കോടി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സൗജന്യ യൂണിഫോമിന് 140 കോടി, 344 കോടി രൂപ ഉച്ചഭക്ഷണത്തിനായും ലഭിക്കുമെന്ന് അറിയിച്ചു. സർക്കാർ വലിയ മൂലധനമാണ് സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ചെലവഴിക്കുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിക്കു …

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും Read More »

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യാത്രികൻ രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സാൻട്രോ കാറിന്റെ മുൻഭാഗം രാവിലെ 8:30 ഓടെ ഉണ്ടായ അപകടത്തിൽ പൂർണമായും കത്തി നശിച്ചു. വാഹനം വെഞ്ഞാറമൂട് സ്വദേശിയുടേതാണ്. ആറ്റിങ്ങലിലുള്ള ഇയാളുടെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഒരാൾ മാത്രമാണ് അപകടം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. ഡ്രൈവർ മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വാഹനം നിർത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. …

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു Read More »

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാർ, ധനപ്രതിസന്ധിയുടെ പേരിൽ നികുതിക്കൊള്ള നടത്തുന്നുകയാണെന്ന് പ്രതിപക്ഷ നേതതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി, വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. ബജറ്റിൽ അശാസ്ത്രീയമായ നികുതി വർദ്ധനവാണ് പ്രഖ്യാപിച്ചത്. സെസ്, മദ്യത്തിന് കൂട്ടുന്നത് ഗുരുതരമാണെന്നും നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പറഞ്ഞു. ആളുകൾ, വിലക്കയറ്റമുണ്ടാകുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. യാതൊരു പ്രസക്തിയും, ബജറ്റിലെ …

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ Read More »

കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപ

കേരള സാഹിത്യ അക്കാദമിക്കും സംഗീത നാടക അക്കാദമിക്കും ഓരോ കോടി രൂപ വീതം സഹായം അനുവദിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിൻറെ നടത്തിപ്പിനായിട്ടാണ് സംഗീത നാടക അക്കാഡമിക്ക് ഒരു കോടി അനുവദിച്ചിരിക്കുന്നത്. മലയാള സാഹിത്യ സമ്മേളനം നടത്തുന്നതിനാണ് കേരള സാഹിത്യ അക്കാദമിക്ക് തുക വകയിരുത്തിയിരിക്കുന്നത്. കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപയാണു ആകെ വകയിരുത്തിയിരിക്കുന്നത്. കേരള ലളിത കലാ അക്കാഡമിയുടെ ഫെല്ലോഷിപ്പുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

കേരള ബജറ്റ് ആപ്ലിക്കേഷൻ

ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻറെ പൂർണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. എൻഐസിയുടെ സഹായത്തോടെയാണ് രൂപകൽപ്പന. മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷൻ വഴിയും ഡൗൺലോഡ് ചെയ്യാം.

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും

തിരുവനന്തപുരം: സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക …

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും Read More »

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള കാറിന് 1% വും 5 മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 15 ശതമാനത്തിന് മുകളിലുള്ളവയ്ക്ക് വീണ്ടും ഒരു ശതമാനം കൂടി നികുതി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 340 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് …

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു Read More »

പെട്രോൾ, ഡീസൽ, മദ്യം, വാഹനങ്ങൾ, ഫ്ലാറ്റുകൾ; വില വർധിക്കും

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് ബജറ്റിൽ ധനമന്ത്രി. 2 രൂപ സെസ് ആണ് ഇവയ്ക്ക് ഏർപ്പെടുത്തിയത്. മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് വർധിക്കും. പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് പുറമേ വാഹനങ്ങൾ, ഫ്ലാറ്റുകൾ, എന്നിവയ്ക്കും വില കൂടും.

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വളരെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിൻറെ സംവിധായകനാണ് വിശ്വനാഥ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ ഖ്യാതി നേടിക്കൊടുത്ത ഇദ്ദേഹം 6 പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിനിടെ 53 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം …

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട Read More »

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചു. സംസ്ഥാനത്തിന്റേതാക്കി കിഫ്‌ബി ബാധ്യതയെ മാറ്റിയത് കേന്ദ്രത്തിൻറെ നടപടികൾ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കേന്ദ്രത്തിൻറെ പദ്ധതികളിൽ അവഗണിക്കപ്പെടുകയാണ്. കേന്ദ്രത്തിന്റെ സംസ്ഥാനത്തിനെതിരായ അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനം ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കേന്ദ്രത്തിൻറെ അവഗണനക്കിടയിലും കൃത്യമായി കൊടുക്കുന്നുണ്ട്. ധന യാഥാസ്ഥികത കേന്ദ്രം അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിന്റെ കേരളത്തോടുള്ള ധന നയം …

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി Read More »

ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചിരിക്കുന്നതായാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. കെഎസ്ആർടിസി ബസ് ടെർമിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപയും അനുവദിച്ചു. കശുവണ്ടി വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേരാനിരിക്കുകയായിരുന്നു. തൃക്കാക്കരയിലെയും പാലക്കാട്ടെയും സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഇന്നത്തെ യോഗത്തിൽ പരിഗണിച്ചേക്കും. ഈ മാസം അവസാനം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് നിർണായക നിർവാഹക സമിതി യോഗവും സിപിഐ ഇന്ന് തന്നെ …

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് Read More »

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി: വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക്‌ വിരുദ്ധമായി, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികമായി നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌. 13 സീറ്റാണ്‌ ധാരണപ്രകാരം കോൺഗ്രസിന്‌ അനുവദിച്ചത്‌. അതേസമയം പത്രിക 17 സീറ്റിൽ നൽകിയിരുന്നു. വ്യാഴാഴ്‌ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. അന്ന് മൂന്നെണ്ണവും ഒരണ്ണം ബുധനാഴ്‌ച തന്നെയും പിൻവലിച്ചിരുന്നു. പിസിസി വക്താവ്‌ പ്രശാന്ത ഭട്ടാചാർജി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു പ്രതികരിച്ചത്. അവസാനദിനം മൂന്ന്‌ സ്ഥാനാർഥികളെ തിപ്രമോതയും പിൻവലിച്ചു. 19 പത്രിക ആകെ തള്ളി. …

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌ Read More »

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ

കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക് മെയ്യിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. മെയ്ക് ഇൻ കേരളയിലൂടെ കാർഷിക സംരംഭങ്ങൾക്ക് പിന്തുണ നൽകും. ജോലിക്കായി യുവാക്കൾ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവർക്ക് കാര്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കി കേരളത്തിൽ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കും; ധനമന്ത്രി

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു കമ്പനി രൂപീകരിക്കുക. ഇതിനായി 20 കോടി രൂപ അനുവദിച്ചു. നഗരവികസനത്തിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻറിനെ നിയമിക്കും. ദേശീയപാതാ വികസനത്തിനായി 5580 കോടി രൂപ നേരത്തെ നിക്ഷേപിച്ചിട്ടുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസം​ഗത്തിൽ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. വിദേശ നിക്ഷേപം വർധിക്കാനും അത് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത് നോർവേ, വെയ്ൽസ്, ഇംഗ്ലണ്ട്, ഫിൻലൻഡ് എന്നിവിടങ്ങളിലാണ്. യാത്രയുടെ പ്രധാനലക്ഷ്യം ഫിൻലൻഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ പഠിക്കുകയായിരുന്നു. വിവിധ മേഖലകളിൽ യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ നടപ്പാക്കും.

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനം ഏറ്റവും പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നതായി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെൻറ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. …

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ Read More »

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ഗൗ​തം അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​തോ​ടെ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു. ഗ്രീ​ന്‍ എ​ന​ര്‍ജി മു​ത​ല്‍ തു​റ​മു​ഖം, റോ​ഡ് വി​ക​സ​ന​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലും റീ​ട്ടെ​യ്ല്‍ വ്യാ​പാ​ര​ത്തി​ലും ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​മ്പ​നി​ക​ള്‍ക്കാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്.  അ​മെ​രി​ക്ക​യി​ലെ പ്ര​മു​ഖ ഊ​ഹ​ക്ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യ ഹി​ണ്ട​ന്‍ …

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു Read More »

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി

കൽപ്പറ്റ: വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്.  സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. നവോദയ സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പടർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. …

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി Read More »

എം പി . ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി

​ന്യൂഡൽഹി: ഇടുക്കി എം പി . ഡീൻ കുര്യാക്കോസ് അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി. ചർച്ച വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു. ലഭിച്ചത് അനുകൂല പ്രതികരണമാണെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. കേന്ദ്രം ഉടൻ തന്നെ കേരളത്തിലെ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. റെയിൽവേയ്ക്ക് റെക്കോർഡ് തുകയാണ് കേന്ദ്രബജറ്റിൽ ഇക്കുറി മാറ്റി വച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ …

എം പി . ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി Read More »

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളിൽ 7, 89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെ വകുപ്പുകളിൽ. സർക്കാർ ജീവനക്കാരോട് ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അധികാരത്തിലേറിയ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോൾ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചിരിക്കുന്നത്. 93014 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ മാത്രം കെട്ടിക്കിടക്കുന്നു. 2,51, 769 ഫയലുകളുള്ള തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിൽ മുന്നിൽ …

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ Read More »

പെൺകുട്ടികളെ കണ്ടതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പരീക്ഷാഹാളിൽ തലക്കറങ്ങി വീണു

പാട്ന: പരീക്ഷാഹാളിൽ നിറയെ പെൺകുട്ടികളെ കണ്ട പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തലക്കറങ്ങി വീണു. ബീഹാറിലെ ശരീഫ് അല്ലാമ ഇക്ബാൽ കോളെജ് വിദ്യാർത്ഥി മണി ശങ്കറിനാണ് ഒരു ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് ഭയന്ന് കിളി പോയത്. നളന്ദയിലെ ബ്രില്ല്യൻറ് സ്കൂളിൽ പരീക്ഷയെഴുതാൻ പോയതാണ് വിദ്യാർത്ഥി. എന്നാൽ‌ ഹാളിൽ കണ്ടതോ 500 പെൺകുട്ടികളെ. മണിശങ്കർ മാത്രമായിരുന്നു പരിക്ഷാ ഹാളിൽ ആൺകുട്ടിയായി ഉണ്ടായിരുന്നത്. പിന്നാലെ തലകറങ്ങി വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ സദാർ ആശുപത്രിയിൽ എത്തിച്ചു.

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

ബാം​ഗ്ലൂർ: ബന്നാർഘട്ട റോഡിൽ കോൺക്രീറ്റ് മിക്‌സർ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമന്ത (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗായത്രി പത്താം ക്ലാസ് വിദ്യാർഥിനിയായ സാമന്തയെ സ്‌കൂളിലാക്കാൻ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കാറിൻറെ എമർജൻസി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ …

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു Read More »

മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ 4 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്തെ തീവ്ര ന്യൂനമർദ്ദത്തിൻറെ ഫലമായാണ് കേരളത്തിൽ മഴ. ഈ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കന്യാകുമാരി തീരത്ത് പ്രവേശിച്ചേക്കും. അതിൻറെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം നാളെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ …

മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു Read More »

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി

തൊടുപുഴ: മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും അതിൽ നിന്നും വരുമാനം കണ്ടെത്താനുമുള്ള സമ്പാദ്യശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ വെറ്റിനറി കേന്ദ്രം തൊടുപുഴയുടെയും നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലാണ് പരിപാടി നടന്നത്. സ്കൂളിലെ പൗൾട്രി ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികൾക്ക് 5 മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കുട്ടികൾ കൊണ്ട് വരുന്ന മുട്ടകൾ വിലയ്ക്ക് വാങ്ങി സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച് കുട്ടികൾക്ക് ഒരു വരുമാനമാർഗം ഉറപ്പ് വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് …

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി Read More »

സംസ്ഥാന ബജറ്റിന് മുന്നോടിയായി അവലോകന റിപ്പോർട്ട്; സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു

തിരുവന്തപുരം: ബജറ്റിന് മുന്നോടിയായി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. ഇത്തവണ 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഉണ്ടായിരിക്കുന്നത്. വളർച്ചയ്ക്ക് സഹായകമായത് കോവിഡിന് ശേഷം രൂപീകരിച്ച സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികളെന്നാണ് വിലയിരുത്തൽ. എന്നാൽ, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും പറയുന്നു. സംസ്ഥാനത്തിന്, പൊതു കടത്തിൽ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ തിരിച്ചടിയായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിൽ പ്രതിസന്ധി കേന്ദ്ര നയങ്ങൾ കാരണം …

സംസ്ഥാന ബജറ്റിന് മുന്നോടിയായി അവലോകന റിപ്പോർട്ട്; സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു Read More »

കരുനാഗപ്പള്ളി ലഹരി മരുന്ന് കേസ്; യുഡിഎഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവം നിയമസഭയിൽ അവതരിപ്പിച്ചു. അടിയന്തിരപ്രമേയത്തിലൂടെ മാത്യു കുഴൽനാടൻ എംഎൽഎ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ആരോപിച്ചു. മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ കാരണമായത് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മന്ത്രി എംബി രാജേഷിന്റെ മറുപടി, കരുനാഗപ്പള്ളി കേസിൽ സിപിഎം കൗൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നായിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു അദ്ദേഹം പറ‍ഞ്ഞത്. എൽഡിഎഫ് സർക്കാരിന്റെ രീതി …

കരുനാഗപ്പള്ളി ലഹരി മരുന്ന് കേസ്; യുഡിഎഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി Read More »

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ, പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി രം​ഗത്ത്. യുഡിഎഫ് ഭരണസമിതി, എസ്‌ഡിപിഐ കൗൺസിലർ അൻസാരി ഇപിയെ അയോഗ്യനാക്കുന്നത്‌ സംബന്ധിച്ച് കൂടിയ നഗരസഭ കൗൺസിലിൽ പിന്തുണ നൽകുകയായിരുന്നു. ആറു മാസക്കാലത്തേക്ക്, എസ്‌ഡിപിഐ കൗൺസിലർ അൻസാരിക്ക് അവധി അനുവദിക്കണമെന്നും, സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ഫെബ്രുവരി ഒന്നിന് കൂടിയ നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ ഭരണസമിതി അജണ്ടയായി ഉൾപെടുത്തിയതാണ്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. …

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ Read More »

ഓഹരി തട്ടിപ്പ്; അദാനി ഗ്രൂപ്പിനെ സഹായിച്ച കമ്പനികൾ തിങ്കളാഴ്‌ച നടന്ന ഓഹരി വിൽപനയിൽ പങ്കാളികളായി

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണമനുസരിച്ച് അദാനി ഗ്രൂപ്പിനെ ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ സഹായിച്ച രണ്ട് കമ്പനികൾ തിങ്കളാഴ്‌ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപനയിൽ പങ്കാളികളായതായി റിപ്പോർട്ട്. ഇന്നലെ അദാനി ഗ്രൂപ്പ് ഈ ഓഹരി വിൽപന റദ്ദാക്കുകയും നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു. അദാനി ഗ്രൂപ്പിന്റെ ഓഹരി വില്പനയുടെ ഓഫർ കരാറിൽ അദാനി എന്റർപ്രൈസസ് വെളിപ്പെടുത്തിയ 10 പങ്കാളികളിൽ രണ്ടുപേരാണ് ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ …

ഓഹരി തട്ടിപ്പ്; അദാനി ഗ്രൂപ്പിനെ സഹായിച്ച കമ്പനികൾ തിങ്കളാഴ്‌ച നടന്ന ഓഹരി വിൽപനയിൽ പങ്കാളികളായി Read More »

ഹർത്താൽ ആക്രമണം; പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പിഎഫ്ഐ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ നടപടികൾ നേരിടേണ്ടി വന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി. പിഎഫ് ഐ പ്രവർത്തകരുടെ വസ്തുക്കൾ കണ്ടുകെട്ടിയതുമായി സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചിച്ചതിൻറെ പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശം. ചില സ്ഥലങ്ങളിൽ പിഴവ് സംഭവിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ‌പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തു വകകൾ ജപ്തിചെയ്തെന്നാണ് സർക്കാർ സമ്മതിച്ചത്. റജിസ്ട്രേഷൻ …

ഹർത്താൽ ആക്രമണം; പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി Read More »

അശോക കവല – മച്ചിയാനി കോളനി റോഡ് ഉദ്ഘാടനം ചെയ്തു

അറക്കുളം: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുതുതായി കോൺക്രീറ്റ് ചെയ്ത അശോക കവല – മച്ചിയാനി കോളനി റോഡ് വാർഡ് മെമ്പർ സിനി തോമസ് ഉദ്ഘാടനം ചെയ്തു. 485,000 രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കെ എസ്, പ്രദേശവാസികളായ ആൻറണി തുണ്ടത്തിൽ, റോബിൻ മേമന, ജിലേഷ് മാത്യു, ബാബു പെരുമ്പാട്ട്, അപ്പച്ചൻ, ഷണ്മുഖൻ ആചാരി, രാധാമണി, ജോസ് പി.എ, ഫിലിപ്പ്, തങ്കമ്മ പുളിക്കൽ, ജയ്സൺ മച്ചിയാനി തുടങ്ങിയവർ …

അശോക കവല – മച്ചിയാനി കോളനി റോഡ് ഉദ്ഘാടനം ചെയ്തു Read More »

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു

തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്കെന്ന പ്രമേയത്തിൽ കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസായിരുന്നു ഉദ്ഘാടനം. വിദ്യാർഥികളിൽ മൂല്യബോധം വളർത്തുന്നതിൽ ഭാഷാ അധ്യാപകർക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എച്ച് മൈതീൻകുട്ടി അധ്യക്ഷത വഹിച്ച യോ​ഗത്തിൽ കെ.എ.ടി.എഫ് എറണാകുളം ജില്ലാ സെക്രട്ടറി സി.എം സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർമാരുടെ ജനറൽ ട്രാൻസ്ഫർ …

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു Read More »

കോടിക്കുളം ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം

ഏഴല്ലൂർ: ഏഴല്ലൂർ ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഒമ്പതിന് ഉത്രം മഹോത്സവം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയും മേൽശാന്തി ശ്രീകാന്ത് പട്ടത്തിയാർമഠവും മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് നടതുറക്കൽ. 6.30 ന് ഗണപതിഹോമം, ഒമ്പതിന് കലശപൂജ,10.00 ന് മുണ്ടമറ്റം രാധാകൃഷ്ണന്റെ പ്രഭാഷണം, വൈകിട്ട് 6.20 ന് വിശേഷാൽ ദീപാരാധനയും അത്താഴപൂജയും തുടങ്ങി വിവിധി ചടങ്ങുകൾ ഉണ്ടായിരിക്കും. അതിനുശേഷം, പിന്നണി ഗായകൻ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ്, ശാലിനി നിമേഷ് തുടങ്ങിയവർ …

കോടിക്കുളം ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം Read More »

അദാനി ഗ്രൂപ്പിന്റെ തിരിമറികൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അനേഷിക്കണം, എളമരം കരീം നോട്ടീസ് നൽകി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഇതിനെതിരെ സഭാ ചട്ടം 267 പ്രകാരം എളമരം കരീം നോട്ടീസും നൽകിയിട്ടുണ്ട്.

കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നികുതി ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതാവും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ വാക്കുകളിൽ നിന്നും അങ്ങനെയാണ് തോന്നുന്നതെന്നും ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ബജറ്റിനെതിരായ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെയായിരുന്നു സുരേന്ദ്രൻറെ പരിഹാസം. ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് വിമർശനമെന്നും കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല, മാത്രമല്ല കേരളത്തിന് 19,662.88 കോടി …

കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രൻ Read More »

സിപിഐ നേതൃത്വത്തെ അറിയിച്ചില്ല, കൃഷി മന്ത്രിയുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി മന്ത്രി പി പ്രസാദിൻറെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജ‍യൻ. സിപിഐ നേതൃത്വത്തെ യാത്രാ വിവരം അറിയിച്ചില്ലെന്നും പാർട്ടി ഇസ്രയേൽ യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിദേശയാത്ര റദ്ദാക്കിയത്. ഇസ്രയേൽ കാർഷിക മേഖലയെ പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 12 മുതൽ 15 വരെ യാത്ര നിശ്ചയിച്ചിരുന്നത്. കർഷകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, എന്നിവരാണ് സംഘത്തിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. വളരെ ചിലവുകുറഞ്ഞ കൃഷി രീതികൾ പഠിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. എന്നാൽ …

സിപിഐ നേതൃത്വത്തെ അറിയിച്ചില്ല, കൃഷി മന്ത്രിയുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി Read More »

കാറിന് തീ പിടിച്ച് ഗർഭിണിയുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ‌ വെന്തുമരിച്ചു. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുൻപായി കാർ കത്തുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണം എന്നാണ് നിഗമനം. കാറിൻറെ പിൻഭാഗത്തു നിന്നാണ് തീ പടർ‌ന്നത്. കാറിൽ ഒരു കുട്ടിയടക്കം 6 പേരുണ്ടായിരുന്നു. പിൻസീറ്റിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് …

കാറിന് തീ പിടിച്ച് ഗർഭിണിയുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം Read More »

പുല്ലാട് ഭൂമി നികത്തൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

പത്തനംതിട്ട: ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല. കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടത്, പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ്. കോടതി നിർദേശം, ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു. ഭൂമി പുനസ്ഥാപിക്കാൻ കോടതി നിർദേശ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരില്ല. കളക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകയത് പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു ആയിരുന്നു.

കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമം, തൊടുപുഴയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥനും മരിച്ചു

ഇടുക്കി: കഴിഞ്ഞ ദിവസം കടബാധ്യതയെ തുടർന്ന് തൊടുപുഴ മണക്കാട് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ​ഗൃഹനാഥനും മരിച്ചു. ഇന്ന് പുലർച്ചെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലറക്കൽ ആൻറണി മരിച്ചത്. ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. അതീവഗുരുതരമായിട്ടാണ് മകൾ സിൽനയുടെ നില തുടരുന്നത്. 10 ലക്ഷം രൂപയുടെ ബാധ്യത ആൻറണിക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. തൊടുപുഴ നഗരത്തിൽ കട നടത്തി വരികയായിരുന്നു ആന്റണി. ബ്ലേഡ് മാഫിയയുടെ ഭീഷണിയോ ബാങ്കിന്റെ ജപ്തിയോ ആത്മഹത്യക്ക് കാണമായിട്ടുണ്ടോവെന്ന് പൊലീസ് അന്വേഷിക്കും. അതേസമയം, ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് …

കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമം, തൊടുപുഴയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥനും മരിച്ചു Read More »

അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു

തൃശൂർ: വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്തയെ(77) തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്ന വസന്ത വീട്ടിൽ തനിച്ചായിരുന്നു താമസം. അയൽവാസികൾ രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്. ജയരാജെന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വസന്തയെ കൊലപ്പെടുത്തിയത് മോഷണത്തിന് വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി.

അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസ് കോടതി കേസ് പരിഗണിക്കും

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് പരിഗണിക്കുക വിജിലൻസ് കോടതി. എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു

കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ സ്വകാര്യ ഉടമസ്ഥന്റെ തോട്ടത്തിൽ നിന്നും കടുവയുടെ ജഡം

വയനാട്: വയനാട്ടിലെ സ്വകാര്യതോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിത്തിച്ചു. വെറ്റിനറി സർജൻ നാളെ പോസ്റ്റുമോർട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ പൊന്മുടി കോട്ടയിൽ …

കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ സ്വകാര്യ ഉടമസ്ഥന്റെ തോട്ടത്തിൽ നിന്നും കടുവയുടെ ജഡം Read More »

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്; കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: മെയ് 31 വരെ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് അധ്യയന വർഷത്തിനിടെ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ കൂടുതൽ …

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്; കാലാവധി നീട്ടിയതായി ഗതാഗത മന്ത്രി Read More »

സ്വർണ വില ഉയർന്നു, പവന് 42,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്ന് (02/02/2021) പവന് 480 രൂപ കൂടി 42,880 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 5360 ആയി. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. ഇന്നലെ 2 തവണയായിട്ടാണ് സ്വർണ വിലയിൽ മാറ്റം വന്നത്. രാവിലെ പവന് 200 രൂപയും ഉച്ചക്കഴിഞ്ഞ് ഗ്രാമിന് 25 രൂപയും കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 5,300 രൂപയും, ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള …

സ്വർണ വില ഉയർന്നു, പവന് 42,880 രൂപയായി Read More »

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ്

ആ​​​ദാ​​​യ നി​​​കു​​​തി ന​​​ൽ​​​കു​​​ന്ന ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തി​​​യും പൊ​​​തു​​​വി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻറെ കേ​​​ന്ദ്ര ബ​​​ജ​​​റ്റ്. കാ​​​ർ​​​ഷി​​​ക വാ​​​യ്പാ​​​ല​​​ക്ഷ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും എ​​​ല്ലാ​​​വ​​​ർ​​​ക്കും പാ​​​ർ​​​പ്പി​​​ടം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പി​​​എം ആ​​​വാ​​​സ് യോ​​​ജ​​​ന​​​യു​​​ടെ വി​​​ഹി​​​തം 66 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു​​​കൊ​​​ണ്ട് കൂ​​​ടു​​​ത​​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള വി​​​ശാ​​​ല പ​​​ദ്ധ​​​തി​​​യും ധ​​​ന​​​മ​​​ന്ത്രി മ​​​ന​​​സി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്. ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ന​​​ൽ​​​കു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യും ബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭി​​​പ്രാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ർ​​​ജി​​​ക്കാ​​​വു​​​ന്ന …

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ് Read More »