ഭീതിവിതച്ച് ഒമിക്രോണിന്റെ പുതിയ വകഭേദം ! ആന്റിബോഡി തെറാപ്പികളെ മറികടക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 കേസുകള്‍ ലോകത്ത് ഉയരുന്നു. ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമിക്രോണ്‍ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വര്‍ഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നെങ്കിലും ഇത് മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ …