വയനാടിന് സഹായവുമായി മജീദ്, ഉന്തുവണ്ടി ഉരുട്ടി നടന്ന് ഒരു ദിവസം സമ്പാദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തൊടുപുഴ: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി, തൊടുപുഴ നഗരത്തിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന ഇടവെട്ടി സ്വദേശി മജീദ് തേക്കുംകാട്ടിൽ ഒരു ദിവസം കച്ചവടം നടത്തി ലഭിച്ച 5130 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തൊടുപുഴ തഹസിൽദാർ ഓഫിസിൽ വച്ച് ഡെപ്യൂട്ടി തഹസിൽദാർ ശരത് ചന്ദ്രൻ, സുനീഷ്, അഞ്ജു മോഹൻ, സുമിതാ മോൾ എന്നിവരുടെ സാന്നിധ്യത്തിൽ, തഹസിൽദാർ എ.എസ് ബിജിമോൾക്ക് തുക കൈമാറി.