Timely news thodupuzha

Month: August 2024

രക്ഷാ പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചന്‍ സജീവം

മേപ്പാടി: ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കായി സാമൂഹിക അടുക്കള സജീവം നാല് ദിവസമായി മുടങ്ങാതെ പ്രവര്‍ത്തിക്കുകയാണ് മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ സജ്ജമാക്കിയ ഈ പാചകപ്പുര. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനാണ് ഈ അടുക്കളയില്‍ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസില്‍ദാര്‍ പി.യു സിത്താരയാണ് ഭക്ഷണ വിതരണത്തിന്റെ നോഡല്‍ ഓഫീസര്‍. ദിനംപ്രതി ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തമേഖലകളില്‍ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം ചോറ് സാമ്പാര്‍ തോരന്‍ തുടങ്ങിയ ഉച്ചഭക്ഷണം, …

രക്ഷാ പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം, കമ്യൂണിറ്റി കിച്ചന്‍ സജീവം Read More »

കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഐക്യരാഷ്ട്രസഭ ലോകമെമ്പാടും സുസ്ഥിരവികസനം കാര്‍ഷിക സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക.യെന്ന അതിപ്രാധാന്യമുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത് സഹകരണ പ്രസ്ഥാനത്തെയാണെന്നും എന്നാല്‍ കാലങ്ങള്‍ക്കു മുമ്പേ ഈ മുദ്രാവാക്യം ഏറ്റെടുത്ത് വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ രൂപീകരിച് കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇവ പ്രാവര്‍ത്തികമാക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹിക സാമ്പത്തിക രംഗത്ത് ഒരു മുന്നേറ്റം സൃഷ്ടിക്കുവാനും കേരളത്തിലെ …

കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. Read More »

കൊല്‍ക്കത്തയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ വെള്ളം കയറിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം മുങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ കഴിഞ്ഞരാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയില്‍ കറുകപ്പിള്ളില്‍ ജോസെന്ന കര്‍ഷകന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്ന മുന്നൂറോളം വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്. കപ്പ കൂടാതെ വാഴയും ഇഞ്ചിയും കയ്യാലയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ ഉപജീവനമാര്‍ഗം നശിപ്പിക്കുന്ന കാട്ടാനയെയാണ്. ടോര്‍ച്ചടിച്ചും ഒച്ചവച്ചും ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന തിരിച്ചോടിച്ചെന്നും തങ്ങള്‍ വീട്ടില്‍ അഭയം തേടിയെന്നും ജോസ് പറയുന്നു. തുടര്‍ന്ന് …

വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിച്ചു Read More »

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കലാവാസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് …

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

സിദ്ധരാമയ്യയും രാഹുലും 100 വീടുകള്‍ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. 148 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സര്‍വമത പ്രാര്‍ഥനയോടെ സംസ്‌ക്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ കൈപിടിച്ചുയര്‍ത്താന്‍ കേരള ജനത ഒന്നിച്ചു നില്‍ക്കുകയാണ്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ അധ്വാനവും മികച്ച …

സിദ്ധരാമയ്യയും രാഹുലും 100 വീടുകള്‍ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി Read More »

വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വനത്തില്‍ കുടുങ്ങി, യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി

കല്‍പറ്റ: രക്ഷാ പ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പോകവെ വനത്തില്‍ കുടുങ്ങിയ യുവാക്കളെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം. ഇവരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. മലപ്പുറം പോത്തുകലില്‍ നിന്ന് ചാലിയാര്‍ പുഴ നീന്തിക്കടന്ന് വയനാട്ടിലേക്ക് പോകവെയാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായി കുടുങ്ങിയത്. വള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവര്‍ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പൊലീസ് ഇവിടേക്ക് എത്തുന്നില്ല, അവിടെയാണ് തെരച്ചില്‍ …

വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വനത്തില്‍ കുടുങ്ങി, യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി Read More »

12 അടി ആഴത്തിലുള്ള മനുഷ്യരെയും കണ്ടെത്തുന്ന നായകള്‍ ദുരന്ത ഭൂമിയില്‍

വയനാട്: ഉരുള്‍ വിഴുങ്ങിയ മുണ്ടക്കൈയിലും ചൂരല്‍മലയിലും കോണ്‍ക്രീറ്റും പാറകളും മരങ്ങളും ചെളിയുമെല്ലാം കൂടിക്കലര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ വിശ്രമമില്ലാതെ ഓടിനടക്കുകയാണ് ജാക്കിയും ഡിക്‌സിയും സാറയും. എവിടെങ്കിലും ഒരു മനുഷ്യസാന്നിധ്യം സംശയിച്ചാല്‍ അവിടെ നില്‍ക്കും. പിന്നെ പരിശീലകന്റെ ശ്രദ്ധ അവിടേക്ക് ആകര്‍ഷിക്കും. രസേനയുടെ ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളാണ് ഇവ. വിദഗ്ധ പരിശീലനം ലഭിച്ച നായകള്‍ക്ക് പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയല്ല. ഉത്തര്‍പ്രദേശില്‍ മീററ്റ് കന്റോണ്‍മെന്റിലുള്ള ആര്‍വിസി സെന്റര്‍ ആന്‍ഡ് കോളെജിലെ നായ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവയെ എത്തിച്ചത്. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും പ്രത്യേക …

12 അടി ആഴത്തിലുള്ള മനുഷ്യരെയും കണ്ടെത്തുന്ന നായകള്‍ ദുരന്ത ഭൂമിയില്‍ Read More »

3 കോടിയുടെ ധനസഹായം നല്‍കുമെന്ന് മോഹന്‍ലാല്‍; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്തു

വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍. നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയെന്നും ദുരന്ത ഭൂമി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 …

3 കോടിയുടെ ധനസഹായം നല്‍കുമെന്ന് മോഹന്‍ലാല്‍; വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും ഏറ്റെടുത്തു Read More »

വയനാട് അപകട മേഖലകളില്‍ ആരും നേരിട്ട് ഭക്ഷണം എത്തിക്കരുതെന്ന് കളക്ടര്‍

കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവര്‍ക്കും വിവിധ സേനകള്‍ക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരല്‍മല നീലിക്കാപ്പ് സെന്റ് മേരീസ് ചര്‍ച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും …

വയനാട് അപകട മേഖലകളില്‍ ആരും നേരിട്ട് ഭക്ഷണം എത്തിക്കരുതെന്ന് കളക്ടര്‍ Read More »

മുഖ്യമന്ത്രി ഒരു ലക്ഷവും ഭാര്യ 33,000വും സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം: സി.എം.ഡി.ആര്‍.എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ റ്റി കമല 33,000 രൂപയും സംഭാവന നല്‍കി. സി.പി.എം എം.പിമാര്‍ ഒരു മാസത്തെ ശമ്പളവും എം.പിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍ നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. എം.പിമാരായ കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ.എ റഹിം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവരാണ് ശമ്പളം ദുരിതാശ്വാസ …

മുഖ്യമന്ത്രി ഒരു ലക്ഷവും ഭാര്യ 33,000വും സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കി Read More »

വയനാട് ദുരന്തത്തില്‍ അനാഥയായ ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്ത് എടുക്കാന്‍ തയാറാണെന്ന് പ്രവാസി കുടുംബം

കുവൈറ്റ്: വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായ കുഞ്ഞുമക്കള്‍ നിരവധിയാണ്. ദുരിതാശ്വാസ ക്യാമ്പില്‍ മാതാപിതാക്കളും സഹോദരങ്ങളുമില്ലാതെ കഴിഞ്ഞുകൂടുന്ന കുട്ടികള്‍ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തം നാശം വിതച്ച വയനാടിന്റെ അതിജീവനത്തിനായി നാട് ഒന്നിച്ച് പ്രയത്‌നിക്കുമ്പോള്‍ അനാഥരായ കുഞ്ഞുമക്കള്‍ക്ക് പുതിയ ജീവിതം നല്‍കാന്‍ സന്നദ്ധരായി എത്തിയിരിക്കുകയാണ് ചിലര്‍. വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപെട്ട്, ആരും ഇല്ലാത്ത ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്തെടുക്കാന്‍ തയ്യാറാണ് എന്നാണ് സമീറെന്ന പ്രവാസി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കുടുംബവുമൊത്തുളള ചിത്രവും സമീര്‍ പങ്കുവച്ചു. താനും ഭാര്യയും രണ്ട് ആണ്‍മക്കളും …

വയനാട് ദുരന്തത്തില്‍ അനാഥയായ ചെറിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ദത്ത് എടുക്കാന്‍ തയാറാണെന്ന് പ്രവാസി കുടുംബം Read More »

വയനാടിന് കൈത്താങ്ങായി തൊടുപുഴയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗ്

തൊടുപുഴ: ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും അവശ്യസാധനങ്ങളുമായുള്ള വാഹനങ്ങള്‍ പുറപ്പെട്ടു. ഉണ്ടപ്ലാവില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി എം അബ്ബാസ് മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം നിസാമുദ്ദീന്റെയും നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദിന്റെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് – വൈറ്റ് ഗാര്‍ഡ് സംഘം യാത്ര തിരിച്ചത്. മുസ്ലിം ലീഗ് ജില്ലാ …

വയനാടിന് കൈത്താങ്ങായി തൊടുപുഴയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗ് Read More »

വയനാട് ദുരന്തത്തെ ബി.ജെ.പി രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബി.ജെ.പി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം സുധീരനും രമേശ് ചെന്നിത്തലയും നല്‍കിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല. വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും …

വയനാട് ദുരന്തത്തെ ബി.ജെ.പി രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ Read More »

വനിത ഡോക്ടര്‍ വീട്ടില്‍ കയറി യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; ഭര്‍ത്താവ് പീഡിപ്പിച്ചെന്ന പരതി കൊല്ലം സിറ്റി പൊലീസിന്‌ കൈമാറി

തിരുവനന്തപുരം: കൊരിയര്‍ നല്‍കാമെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീയ വെടിവെച്ച വനിത ഡോക്ടര്‍ നല്‍കിയ പീഡന പരാതി കൊല്ലം സിറ്റി പൊലീസിന്‌ കൈമാറി. വെടിയേറ്റ സ്ത്രീയുടെ പരാതി കൊല്ലം സിറ്റി പൊലീസിന് കൈമാറി. വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവ് സുജീത്ത് പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി. പാരിപ്പള്ളിയിലും കൊല്ലത്തുംവെച്ച് പീഡിപ്പിച്ചെവന്നായിരുന്നു ചോദ്യം ചെയ്യലിനിടെ വനിത ഡോക്ടര്‍ വെളിപ്പെടുത്തിയത്. കുറ്റകൃത്യം നടന്നത് കൊല്ലം പൊലീസിന്റെ പരിധിയിലായതിനാലാണ് കേസ് അന്വേഷണം കൈമാറിയത്. വടിവയ്പ്പ് കേസില്‍ കേസില്‍ തിങ്കളാഴ്ച വഞ്ചിയൂര്‍ പൊലീസ് വനിതാ ഡോക്ടറെ കസ്റ്റഡിയില്‍ …

വനിത ഡോക്ടര്‍ വീട്ടില്‍ കയറി യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; ഭര്‍ത്താവ് പീഡിപ്പിച്ചെന്ന പരതി കൊല്ലം സിറ്റി പൊലീസിന്‌ കൈമാറി Read More »

വയനാട്ടില്‍ മോഹന്‍ലാല്‍ എത്തി ക്യാംപുകള്‍ സന്ദര്‍ശിച്ചു

മേപ്പാടി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. പട്ടാള വേഷത്തില്‍ മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ എത്തിയത്. ദുരന്തഭൂമിയും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിക്കും. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു.

സ്വര്‍ണ വില താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 51,760 രൂപയായി കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6470 രൂപയായി. കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്ക് മുന്നേറിയ പവന്‍ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും വര്‍ധിച്ചത്.

ഇന്ത്യ – ശ്രീലങ്ക ഏകദിനം; ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട്‌ വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍, ഇന്ത്യ 47.5 ഓവറില്‍ 230 ഓള്‍ഔട്ട് ആകുകയായിരുന്നു. രണ്ടു പന്തില്‍ ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക അക്ഷരാര്‍ഥത്തില്‍ ആതിഥേയരുടെ വിജയനായകനായി. മത്സരത്തില്‍ ഏറിയ പങ്കും ആധിപത്യം പുലര്‍ത്തിയിട്ടും ശരിയായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. ട്വന്റി 20 പരമ്പരയില്‍ …

ഇന്ത്യ – ശ്രീലങ്ക ഏകദിനം; ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു Read More »

കാലാവസ്ഥാ വ്യതിയാന പഠനം; പ്രവാസികള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍(ഡബ്ല്യൂ.എം.സി) 14ആമത് ബൈനിയല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശം മുതല്‍ വൈദ്യശാസ്ത്ര മേഖലയില്‍ വരെ മലയാളിസാനിധ്യം ലോകത്തെല്ലായിടത്തുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വയനാട് ദുരന്തത്തിന്റെ …

കാലാവസ്ഥാ വ്യതിയാന പഠനം; പ്രവാസികള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി Read More »

ഇന്ന് കര്‍ക്കിടക വാവ്

തിരുവനന്തപുരം: ബലി തര്‍പ്പണത്തിനായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ഭക്തരെക്കൊണ്ട് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവല്ലം, ശംഖുംമുഖം, വര്‍ക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുമുല്ലവാരം, ആലുവ മണപ്പുറം, തൃക്കുന്നപ്പുഴ, ആലുവ ശിവക്ഷേത്രം, തിരുനെല്ലി എന്നിവിടങ്ങളിലാണ് പ്രധാനമായും ബലി തര്‍പ്പണത്തിന് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന തര്‍പ്പണം ഉച്ച വരെ നീളും. തിരുവല്ലം പരശുരാമ സ്വാമി …

ഇന്ന് കര്‍ക്കിടക വാവ് Read More »

വയനാട് ദുരന്ത ഭൂമിയില്‍ 5ആം നാളും തെരച്ചില്‍ തുടരുന്നു

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ദൗത്യം അഞ്ചാം ദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തെരിഞ്ഞാണ് തെരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരമുണ്ടാവും. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമഗ്രികളുമായാണ് രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്കെത്തുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 210 പേര്‍ മരിച്ചതായാണ് നിലവിലെ സര്‍ക്കാര്‍ കണക്ക്. എന്നാല്‍, 300ലധികം പേര്‍ക്ക് …

വയനാട് ദുരന്ത ഭൂമിയില്‍ 5ആം നാളും തെരച്ചില്‍ തുടരുന്നു Read More »

ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ആഗസ്റ്റ്‌ 20 വരെ

ഇടുക്കി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ്‌ 20 വരെ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്‌, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ്‌ സഹായം നൽകുക. ജനലുകള്‍,വാതിലുകള്‍ ,മേല്‍ ക്കൂര ,ഫ്ളോറിംങ്‌ ,ഫിനിഷിംങ്‌ ,പ്ലംബിംങ്‌ ,സാനിട്ടേഷന്‍ ,ഇലക്ടീഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മേച്ചപ്പെടുത്തന്നതിനാണ്‌ ധനസഹായം . ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക്‌ …

ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ആഗസ്റ്റ്‌ 20 വരെ Read More »

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി: ഇടവിട്ടുള്ള മഴയിൽ പകർച്ചവ്യാധികളുടെ വർദ്ധനവ് ജില്ലയിൽ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ പ്രത്യേക ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 1)ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദിഷ്ഠ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.2) ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചു സൂക്ഷിക്കുക.3)ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.4)തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.5) മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം …

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് Read More »

തൊഴിലുറപ്പ് പദ്ധതി: പരാതികൾ അറിയിക്കാം

ഇടുക്കി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, പ്രധാന മന്ത്രി ആവാസ്‌ യോജന(ഗ്രാമീണ്‍) തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കൊന്നത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഹിയറിങ്ങിൽ സ്വീകരിക്കും.

വയനാട് ദുരന്ത ഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ മനുഷത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പുമായി പൊലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്ത് എത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനെന്ന വ്യാജേന പ്രദേശത്ത് മോഷണത്തിനെത്തിയ സാഹചര്യത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പൊലീസ് അറിയിച്ചു. രക്ഷാ പ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾ‌ക്ക് സമീപവും സംശായാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനാണ് നിർദേശം. അതേസമയം, മനുഷ്യ ശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും …

വയനാട് ദുരന്ത ഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് Read More »

മരണ സംഖ്യ ഉയരുന്നു, ചാലിയാറിൽ ഡ്രോൺ പരിശോധന

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 310 കടന്നെന്നാണ് അനൗദ്യോ​ദിക കണക്കുകൾ. ദുരന്തബാധിത മേഖലയിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മേഖല ആറ് സോണുകളായി തിരിച്ച് 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നിങ്ങനെയാണ് മറ്റ് അഞ്ച് സോണുകൾ. കരസേന, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ …

മരണ സംഖ്യ ഉയരുന്നു, ചാലിയാറിൽ ഡ്രോൺ പരിശോധന Read More »

വയനാട് ദുരന്തം; ജീവിച്ചിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാനസിക ആഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മന്ത്രി വീണാ ജോർജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയിൽ മാനസിക ആരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസിക ആരോഗ്യ പരിപാടിയുടെ കീഴിൽ ജില്ലയിൽ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ മാനസികാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവർക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ …

വയനാട് ദുരന്തം; ജീവിച്ചിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം Read More »

വയനാട് ഉരുൾപൊട്ടലിൽ അനുശോചനം അറിയിച്ച് ജോ ബൈഡന്‍

വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സങ്കീര്‍ണമായ ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. ജോ ബൈഡനും ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18 കിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: 18 കിലോ കഞ്ചാവുമായി ആലപ്പുഴയിൽ മൂന്ന് പേർ പിടിയിലായി. കരുനാ​ഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ്, മുഹമ്മദ് ബാദുഷ, അജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

ചക്രവ്യൂഹ പരാമർശം; ഇ.ഡി റെയ്ഡിന് ഒരുങ്ങുന്നുണ്ട്: ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ

ന്യൂഡൽഹി: പാർലമെൻറിനെ ചക്രവ്യൂഹ പരാമർശത്തിൽ തനിക്കെതിരേ റെയ്ഡിന് ഇ.ഡി തയാറാവുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇ.ഡിയ്ക്ക് ചായയും ബിസ്ക്കറ്റുമായി താൻ കാത്തിരിക്കുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറയുന്നു. ഇ.ഡിക്കുള്ളിലുള്ളവർ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും രാഹുൽ പറയുന്നു. എക്സിൽ ഇ.ഡിയെ ടാഗ് ചെയ്തായിരുന്നു രാഹുലിൻറെ പോസ്റ്റ്. ജൂലൈ 29ന് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ചക്രവ്യൂഹ പരാമർശം നടത്തിയത്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറ് പേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെ രാജ്യം …

ചക്രവ്യൂഹ പരാമർശം; ഇ.ഡി റെയ്ഡിന് ഒരുങ്ങുന്നുണ്ട്: ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ Read More »

ആലുവയിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഹാംഗർ പന്തൽ

ആലുവ: ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകളോടെ കർക്കടക വാവ് ബലി തർപ്പണത്തിന് തുടക്കമാകും. മഴ നനയാതെ സൗകര്യപ്രദമായി ബലിതർപ്പണം നടത്താൻ മണപ്പുറത്തെ പാർക്കി‌ങ്ങ് ഏരിയയിൽ കൂറ്റൻ ഹാംഗർ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് ഇതിനുള്ളിൽ ബലിതർപ്പണം നടത്താൻ സാധിക്കും. തിരക്ക് കൂടിയാൽ ജി.സി.ഡി.എ മണപ്പുറം റോഡിലും ബലിതർപ്പണത്തിനു സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അതേസമയം, കനത്ത മഴ തുടരുന്നത് പെരിയാറിലെ ജല നിരപ്പ് ഉയർത്തുമോയെന്ന ആശങ്ക …

ആലുവയിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഹാംഗർ പന്തൽ Read More »

വയനാട് പടവെട്ടിക്കുന്നിൽ തകർന്ന വീടിനുള്ളിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി

കൽപ്പറ്റ: വ‍യനാട് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം. ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്‍റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ നാല് പേരെ കണ്ടെത്തുന്നത്. …

വയനാട് പടവെട്ടിക്കുന്നിൽ തകർന്ന വീടിനുള്ളിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി Read More »

വയനാട്ടിൽ മരണ സംഖ്യ 326

മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 323 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും കണ്ടെത്താൻ ഉള്ളത് 291 പേരാണ്. ചാലിയാർ പുഴയിൽ നിന്നും 174 മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. പുഴയിൽ ഡോക് സ്കോട് പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, പൊലീസ്, നേവി എന്നിവരാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം, നാലാം ദിനത്തിൽ പടവെട്ടിക്കുന്നിൽ നിന്നും നാല് പേരെ ജീവനോടെ കണ്ടെത്തി. തകർന്ന വീടിനുള്ളിൽ കുടുങ്ങിയ രണ്ട് സ്ത്രീളേയും രണ്ട് പുരുഷന്മാരേയുമാണ് സൈന്യം കണ്ടെത്തിയത്. …

വയനാട്ടിൽ മരണ സംഖ്യ 326 Read More »

ഭാ​ര്യ​യു​ടെ പി​ൻ​വി​ളി വെ​ള്ളാ​ർ​മ​ല​ക്കാ​രു​ടെ ഉ​ണ്ണി​മാ​ഷി​ന് മ​ഹാ​ദു​ര​ന്ത​ത്തി​ൽ ​നി​ന്ന് ര​ക്ഷ

അ​മ്പ​ല​പ്പു​ഴ: ഭാ​ര്യ​യു​ടെ വാ​ക്ക് വെ​റും വാ​ക്കാ​യി​രു​ന്നി​ല്ല. ഉ​ണ്ണി​യേ​ട്ട​ന് ഭാ​ര്യ രാ​ജി​യു​ടെ പി​ൻ​വി​ളി ന​ൽ​കി​യ​ത് മ​ഹാ​ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ. ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ജി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​റി. അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട ആ​ഞ്ഞി​ലി​പ്പു​ര​ക്ക​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ 18 വ​ര്‍ഷ​മാ​യി വെ​ള്ളാ​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ്റ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നെ​ത്തി​യ​താ​ണ്. പി​റ്റേ​ന്ന് തി​ര​ച്ചു​പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ഭാ​ര്യ ത​ട​സം നി​ന്നു. മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ യാ​ത്ര മു​ട​ക്കു​ക​യാ​യി​രു​ന്നു. …

ഭാ​ര്യ​യു​ടെ പി​ൻ​വി​ളി വെ​ള്ളാ​ർ​മ​ല​ക്കാ​രു​ടെ ഉ​ണ്ണി​മാ​ഷി​ന് മ​ഹാ​ദു​ര​ന്ത​ത്തി​ൽ ​നി​ന്ന് ര​ക്ഷ Read More »

ഒ​ന്നേ​മു​ക്കാ​ൽ നൂ​റ്റാ​ണ്ട് പിന്നിട്ടിട്ടും കടലിനടിയിൽ കിടക്കുന്ന ക​പ്പ​ലിന്റെ അവശഷ്ടങ്ങളിൽ നിന്ന് ഷാം​പെ​യ്ൻ കു​പ്പി​ക​ൾ കണ്ടുകിട്ടി

സ്വീ​ഡൻ​: ക​ട​ലി​ന​ടി​യി​ൽ ​നി​ന്ന് ഗ​വേ​ഷ​ക​രും മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും അ​ന​വ​ധി നി​ധി​ശേ​ഖ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​ത​കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ് അ​വ​യി​ൽ പ​ല​തും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ബാ​ൾ​ട്ടി​ക് ക​ട​ലി​ൽ​നി​ന്നു ഡൈ​വിം​ഗ് സം​ഘം ക​ണ്ടെ​ത്തി​യ​ത് വി​ശേ​ഷ​പ്പെ​ട്ട ഒ​രു നി​ധി​ശേ​ഖ​രം ആ​യി​രു​ന്നു. പ​ത്തൊ​മ്പതാം നൂ​റ്റാ​ണ്ടി​ലെ ഒ​രു ക​പ്പ​ലി​ൻറെ ഭാ​ഗ​ങ്ങ​ളാ​ണ് ആ​ഴ​ക്ക​ട​ലി​ൽ ആ​ദ്യം ക​ണ്ട​ത്. ഭൂ​രി​ഭാ​ഗ​വും ദ്ര​വി​ച്ച ക​പ്പ​ലി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​തി​യ​പ്പോ​ൾ അ​താ ഇ​രി​ക്കു​ന്നു, ഷാം​പെ​യ്ൻറെ​യും വൈ​നി​ൻറെ​യും നി​ര​വ​ധി കു​പ്പി​ക​ൾ. മി​ന​റ​ൽ വാ​ട്ട​ർ, പോ​ർ​സ​ലൈ​ൻ എ​ന്നി​വ നി​റ​ച്ച കു​പ്പി​ക​ളും ക​ണ്ടെ​ത്തി. ഷാം​പെ​യ്ൻ കു​പ്പി​ക​ൾ നൂ​റോ​ളം എ​ണ്ണ​മു​ണ്ടാ​യി​രു​ന്നു. ക​ളി​മ​ൺ നി​ർ​മി​ത …

ഒ​ന്നേ​മു​ക്കാ​ൽ നൂ​റ്റാ​ണ്ട് പിന്നിട്ടിട്ടും കടലിനടിയിൽ കിടക്കുന്ന ക​പ്പ​ലിന്റെ അവശഷ്ടങ്ങളിൽ നിന്ന് ഷാം​പെ​യ്ൻ കു​പ്പി​ക​ൾ കണ്ടുകിട്ടി Read More »

ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ

ഫ്ലോറിഡ: മു​ത​ല​യ്ക്ക് അ​രി​കി​ൽ​ നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ മ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. കു​ടും​ബ​സ​മേ​തം സൈ​ക്കി​ള്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ​രി​കി​ല്‍ മു​ത​ല​യെ ക​ണ്ട​ത്. അ​തോ​ടെ സൈ​ക്കി​ൾ നി​ർ​ത്തി മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ര​ണ്ടു പെ​ൺ​മ​ക്ക​ളെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി മു​ത​ല​യ്ക്ക​രി​കി​ൽ നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി മു​ത​ല​യ്ക്ക​രി​കി​ലേ​ക്ക് നീ​ങ്ങി നി​ൽ​ക്കാ​ൻ മ​ടി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നാ​ൽ, അ​ത് അ​വ​ഗ​ണി​ച്ച് മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്നു. വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ ഫ്ലോ​റി​ഡ​യി​ലെ …

ഫ്ലോറിഡയിൽ മ​ക്ക​ളെ മു​ത​ല​യ്ക്ക​രി​കി​ൽ നി​ർ​ബ​ന്ധി​ച്ച് നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് മാ​താപി​താ​ക്ക​ൾ Read More »

വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് സേവനം നൽകുമെന്ന് എ​യ​ർ​ടെ​ൽ

വ​യ​നാ​ട്: മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ ബാ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി കൈ​കോ​ർ​ത്ത് എ​യ​ർ​ടെ​ൽ. വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്, എ​സ്എം​എ​സ്, ടോ​ക്ക് ടൈം ​എ​ന്നി​വ​യാ​ണ് എ​യ​ർ​ടെ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പാ​ക്കേ​ജ് വാ​ലി​ഡി​റ്റി ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​ട​ക്കം ഓ​ഫ​ർ ബാ​ധ​ക​മാ​ണ്. പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ക​സ്റ്റ​മേ​ഴ്സി​നും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ് പെ​യ്ഡ് ബി​ൽ അ​ട​യ്ക്കാ​ൻ വൈ​കു​ന്ന​വ​ർ​ക്കും ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ കേ​ര​ള​ത്തി​ലെ 52 റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍ററുകളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സഹകരണ മേഖലയേ സംരക്ഷിക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെ.എ കുര്യൻ

അടിമാലി: ഓഗസ്റ്റ് നാലിന് നടക്കുന്ന മുരിക്കാശ്ശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ ആവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന ബാങ്ക് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പേരിൽ വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നിക്ഷേപകർക്ക് നിക്ഷേപം നൽകാതെയും സാധാരണക്കാരായിട്ടുള്ള കൃഷിക്കാർക്ക് വായ്പ നൽകാതെയുമുള്ള സമീപനമാണ് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതി സ്വീകരിച്ച് വരുന്നത്. ഇതിന് അറുതി വരുത്തുന്നതിനും കൃഷിക്കാർക്ക് യഥാസമയം വായ്പ നൽകുന്നതിനും സഹകരണ …

സഹകരണ മേഖലയേ സംരക്ഷിക്കുവാൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെ.എ കുര്യൻ Read More »

വയനാടിനായി 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കും; ജോയിൻ്റ് കൗൺസിൽ

തിരുവനന്തപുരം: ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമൊക്കെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവർക്ക് വീട്, തൊഴിലുപകരണങ്ങൾ, ക്ഷീര കർഷകരുടെ ജീവിത മാർഗ്ഗമായ കന്നുകാലികൾ, ചെറുവ്യാപാര സ്ഥാപനങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ നൽകി, ഒരു നാടിനെ പുനർ നിർമ്മിക്കാനായുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്നതിന് കേരളമാകെ സഹായിക്കേണ്ടതുണ്ട്. ഈ ദ്വൗത്യത്തിൽ ഒരു പങ്ക് നിർവഹിക്കുവാൻ തയ്യാറാകുന്നതായി ജോയിൻ്റ് കൗൺസിൽ അറിയിച്ചു. പുനരധിവാസത്തിനുള്ള ഗൃഹനിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നിർവ്വഹണമാണ് ജോയിൻ്റ് കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ …

വയനാടിനായി 50 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കും; ജോയിൻ്റ് കൗൺസിൽ Read More »

വയനാടിന് കൈത്താങ്ങുമായി ഡി.എം.എയും റോയൽ ക്ലബ്ബും

തൊടുപുഴ: ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ്, എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് ഡി.എം.എയും (Drogheda Indian Associations) റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ച് ഉയർത്തുന്ന ഈ ശ്രമകരമായ ഉദ്യമത്തിൽ എല്ലാവരുടെയും സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 2018ലെ മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും …

വയനാടിന് കൈത്താങ്ങുമായി ഡി.എം.എയും റോയൽ ക്ലബ്ബും Read More »

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നിയെന്ന് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർത്ഥി

പാ​ല​ക്കാ​ട്: നാ​ടി​നെ ഞെ​ട്ടി​ച്ചവ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ​ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഓ​രോ മ​നു​ഷ്യ​രും. ഇ​തി​നി​ടെ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ ക​ണ്ട് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും എ​ഴു​തി​യ ഒ​രു കൊ​ച്ചു ​മി​ടു​ക്ക​ന്‍റെ ഡ​യ​റി​ക്കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ എ.ജെ.ബി.​എ​സ് കി​ഴ​ക്കും​പു​റം സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ആ​ദി മു​ഹ​മ്മ​ദ് എ.​എ​സ്. തന്‍റെ സം​യു​ക്ത ഡ​യ​റി​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ആ​ര്‍​മി​യി​ല്‍ …

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നിയെന്ന് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർത്ഥി Read More »

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് ശ്രീ​ജി​ത്ത് പ​ന്ത​ളം: പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​രു​തെ​ന്ന് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ശ്രീ​ജി​ത്ത് പ​ന്ത​ള​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ശ്രീ​ജി​ത്ത് സ​മൂ​ഹ​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​നാ​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​ക​രു​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ശ്രീ​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രേ പ്ര​ച​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 എ​ഫ്.ഐ.​ആ​റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ​ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ

കൊച്ചി: കർക്കിടക വാവ് പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി മെട്രൊ സർവീസ് സമയം വർധിപ്പിച്ചു. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ അഞ്ചിനും 5.30നും സർവീസ് ഉണ്ടാകും. അതേസമയം, ആലുവ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെ തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ്ങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും …

2 ദിവസം അധിക സർവീസുമായി കൊച്ചി മെട്രൊ Read More »

വയനാട്ടിൽ മരിച്ചത് 297 ആളുകൾ; കണ്ടെത്താനുള്ളത് 200 ലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി. ഇനിയും 200 ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇതുവരെ 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 105 മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ ഇന്ന് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തും. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ …

വയനാട്ടിൽ മരിച്ചത് 297 ആളുകൾ; കണ്ടെത്താനുള്ളത് 200 ലേറെ പേരെ Read More »

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. രാവിലെ 8.15ന് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചെന്നാ മെയിലാണ് തട്ടിയത്. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. ട്രെയിൻ ഇടിച്ച യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് …

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു Read More »

9 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ‌ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ …

9 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ 14 കേസുകള്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ 14 കേസുകള്‍ Read More »

കേരളത്തിൽ 2 ദിവസം മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദവും രൂപപ്പെട്ടു. ഇതിന്‍റെ ഫലമായാണ് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ …

കേരളത്തിൽ 2 ദിവസം മഴ കനക്കും Read More »