വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്‍ ബിന്ദു
ഇടുക്കി: വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കോളേജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ ദൂരം യാത്ര ചെയ്യാതെ ഇവിടെ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സാഹചര്യം ഇതിവഴിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവേശന പരീക്ഷകള്‍, …