അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് അഡ്വ. എ രാജ എം.എല്‍.എ
ഇടുക്കി: അടിമാലിയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ തുടരുകയാണെന്ന് അഡ്വ. എ രാജ എം എല്‍ എ അടിമാലിയില്‍ പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റിന്‍ പ്രകാരം 30 കോടിയോളം രൂപ ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി വരും.കഴിഞ്ഞ ബഡ്ജറ്റില്‍ 5 കോടി രൂപ അമ്മയും കുഞ്ഞും ആശുപത്രിക്കായി വകയിരുത്തിയിരുന്നു.പക്ഷെ ഭരണാനുമതി ലഭിച്ചിട്ടില്ല. ഭരണാനുമതി നേടിയെടുക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ശ്രമം നടത്തിവരുന്നുണ്ടെന്നും എം എല്‍ എ വ്യക്തമാക്കി.