Timely news thodupuzha

idukki

വഴിത്തല തോലാനികുന്നേൽ ഏലികുട്ടി ജോർജ്ജ് നിര്യാതയായി

വഴിത്തല: തോലാനികുന്നേൽ ജോർജ്ജിന്റെ ഭാര്യ ഏലികുട്ടി നിര്യാതയായി. 74 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച്ച (03/10/2026) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് വഴിത്തല സെന്റ് ആൻഡ്‌റൂസ് ആംഗ്ലിക്കൻ പള്ളിയിൽ. പരേത മണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: പരേതയായ ഗ്രേയ്‌സി, പരേതയായ റീന, ബേബി, ജെസ്സി, ജോളി. മരുമക്കൾ: ജോർജ്ജ്, സാബു, മോഹനൻ, സിബി.

മുള്ളരിങ്ങാട് പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്ത്‌ ഒന്നാം വാർഡ് വലിയകണ്ടം വട്ടക്കാവിൽ തമ്പി കുര്യകോസിൻ്റെ പശുകിടാവിനെ വെള്ളിയാഴ്ച്ച രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നു. വീടിന് തൊട്ടടുത്ത് പറമ്പിൽ ആയിരുന്നു ഇതിനെ കെട്ടിയിരുന്നത്. കൊന്ന പശുവിന്റെ പിൻഭാഗം ഭക്ഷിച്ചതിന് ഉപേക്ഷിച്ച നിലയിലാണ് രാവിലെ കണ്ടത്. ചെന്നായ് പോലുള്ള ഏതോ ഒരു മൃഗമാണെന്നാണ് നിഗമനം. വനം മന്ത്രിയ്ക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. വനം വകുപ്പിനെ വിവരം അറിയച്ചതിനെ തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തുകയും ഈ മേഖലയിൽ ക്യാമറ വക്കണമെന്ന് വാർഡുമെമ്പറുടെ നിർദ്ദേശത്തെ …

മുള്ളരിങ്ങാട് പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു Read More »

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: പഴുക്കാക്കുളം ഭാഗം മുതലക്കോടം കരയിൽ തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം, തൊടുപുഴ ഈസ്റ്റ് കരയിൽ, എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32)എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. 01.10.2026 തിയതി സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടയംകവല ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്നും 23 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ …

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »

ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി

ഇടുക്കി: വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡിഎംഒ സമര്‍പ്പിച്ചിട്ടുണ്ട്.

മിഷൻ ലീഗ് കോതമംഗലം രൂപത കലോത്സവത്തിൽ മുതലക്കോടം മേഖലയും ഇടവകയും കലാകിരീടം ചൂടി

തൊടുപുഴ:.2026 ഒക്ടോബർ രണ്ടാം തീയതി മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ട മിഷൻ ലീഗിന്റെ രൂപതാ കലോത്സവത്തിൽ 328 പോയിൻറ് ആയി മുതലക്കോടം മേഖല ചാമ്പ്യന്മാരായി. അതുപോലെ ഏറ്റവും അധികം പോയിൻറ് നേടിയ ശാഖാ എന്ന നിലയിൽ മികച്ച ശാഖയായും തിരഞ്ഞെടുക്കപ്പെട്ടു. വികാരി ഫാ. സെബാസ്റ്റ്യൻ ആരോ ലിച്ചാലിൽ, കൊച്ചച്ചൻമാർ, ആനിമേറ്റർ സിസ്റ്റേഴ്സ് , മിഷൻ ലീഗ് മേഖല-ഇടവക ഭാരവാഹികൾ, മത്സരാർത്ഥികൾ എന്നിവർ ചേർന്ന് കോതമംഗലം രൂപത മുഖ്യ വികാരി ജനറാൾ മോൺ. പയസ് …

മിഷൻ ലീഗ് കോതമംഗലം രൂപത കലോത്സവത്തിൽ മുതലക്കോടം മേഖലയും ഇടവകയും കലാകിരീടം ചൂടി Read More »

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ കുടയത്തൂർ, കൂവപ്പള്ളി, ചക്കിക്കാവ് കരയിൽ, ചക്കാലക്കൽ വീട്ടിൽ ജോമോൻ എന്നു വിളിക്കുന്ന തോമസ് (45)നാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 25 വർഷത്തെ കഠിനതടവും 2,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയെ അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബൈജു പി ബാബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ …

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ Read More »

ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ്അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. പാർട്ടി ഓഫീസിൽ ചേർന്ന കൺവൻഷനിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് നിക്സൺ മാത്യു കണ്ടിരിക്കൽഅധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം റോയി വരിക്കാട്ട് മുഖ്യസന്ദേശം നല്കി. നിയോജക മണ്ഡലം സെക്രട്ടറി ദീപു ബേബി കരിമ്പാനിയിൽ,പഞ്ചായത്ത് മെമ്പർമാരായ ജെസി ജോണി മുണ്ടക്കൽ, ഇ ജി ഗീതു ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ പഞ്ചായത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കുവാനും …

ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി. Read More »

കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം

ഇടുക്കി: തുലാവര്‍ഷവും ചതിച്ചാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിലേക്കു നീങ്ങും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 886.45 എം സി എം വെള്ളം മാത്രമാണുള്ളത്. വി ഒസംസ്ഥാനത്ത് കാലവർഷ സീസണ്‍ അവസാനിക്കുമ്പോള്‍ കെ എസ് ഇ ബിയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കജനകമായ കുറവ്. വരാനിരിക്കുന്ന തുലാവർഷത്തില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 60.74% …

കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം Read More »

കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. പ്രകൃതിസംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നവരെ പ്രതിലോമ ശക്തികൾ എതിർക്കുകയാണ്. സേവ് കുറിഞ്ഞി കൗൺസിലും മൂന്നാർ പരിസ്ഥിതി വന്യജീവി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കുറിഞ്ഞി വാക്കത്തോൺ സമാപന ചടങ്ങിൽ ജി രാജ് കുമാർ അനുസ്മരണ പ്രഭാഷണം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. കർഷക സംരക്ഷണമല്ല പ്രതിലോമ ശക്തികളുടെത്. മലയോര കർഷകർ എന്ന പേരിൽ അധിക്ഷേപം നടത്തിയവർ കൃഷി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. കർഷകരുടെ പേരിൽ ടൂറിസം …

കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ Read More »

മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി കേരളാ തമിഴ് നാട് അ തീർത്തിയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജ നടത്തി

ഇടുക്കി: തെക്കൻ തമിഴ്‌നാടിൻ്റെ ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലമാണ് കൃഷിക്കും കുടിവെള്ളത്തിനു മായി തേനി, മധുര ഡിണ്ടിഗൽ ശിവഗംഗ, രാമനാഥപുരം എന്നി ജില്ല കൾ ആശ്രയിക്കുന്നത്. മഴയുടെ ലഭ്യത കുറവ് മൂലം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ്കമ്പം വാലി വാട്ടർ യൂസേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴ ലഭിക്കുന്നതിനായി വരുണപൂജ നടത്തിയത്.കേരളത്തിന്റെ അതീർത്തി ജില്ലയായതേനിക്കടുത്തുള്ള തെക്കൻ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ആധ്യാത്മികക്ഷേത്രമായ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ഈ പൂജയിൽ കമ്പം താഴ്‌വരയിലെ കർഷകരും പൊതുജനങ്ങളും പങ്കെടുത്ത് മഴയ്ക്കായി …

മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി കേരളാ തമിഴ് നാട് അ തീർത്തിയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജ നടത്തി Read More »

ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തൊടുപുഴ: മഹാത്മജിയുടെ 157 ആമത് ജന്മദിനമായ ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രാജീവ് ഭവനിൽ ബ്ലോക്ക് പ്രസിഡൻ്റ് ഷിബിലി സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കുന്നതിനായി നടക്കുന്ന പോരാട്ടത്തിൽ ഗാന്ധിജിയുടെ ഓർമ്മകൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.ഡി.കെ.ടി.എഫ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോയി …

ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി Read More »

ഇടുക്കി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

ഇടുക്കി: ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം.വെള്ളിയാഴ്ച രാവിലെകളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ ജോണ്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാര്‍ച്ചന നടത്തി. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ പി. ആർ. പ്രദീപ്കുമാർ സന്ദേശം നൽകി.പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്റ് എഡിറ്റർ എം. എൻ . …

ഇടുക്കി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം Read More »

ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

ചെറുതോണി: ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കട്ടപ്പന സ്വദേശികളായ സൂര്യ(19)ഡോൺ ( 17 ) എന്നിവർക്കാണ് പഠിക്കേറ്റത്.പരിക്ക് ഗുരുതരമായതിനാൽ സൂര്യയെ എറണാകുളം അമൃത ആശുപത്രിയിലും, ഡോണിനെപാലാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.ഇന്നലെരാവിലെ എട്ടിനാണ് അപകടമുണ്ടായത്ചെറുതോണി യിൽനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയിൽ,എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിച്ചു കയറുകയായിരുന്നു. സൂര്യയായിരുന്നു കാറോടിച്ചിരുന്നത്.വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. വാഴത്തോപ്പ് കണിയാംകുടി എർത്ത് മൂവേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ടിപ്പർ ലോറി. കാറിന്റെ മുൻഭാഗം …

ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക് Read More »

വണ്ടമറ്റത്ത് ഗാന്ധി ജയന്തി ആഘോഷവും ശുചീകരണവും നടത്തി

തൊടുപുഴ: വണ്ടമറ്റം ഗ്രീൻ ഗാർഡൻ റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനു ജിജോ ഉദ്ഘാടനം ചെയ്തു. വണ്ടമറ്റം കുടുംബരോഗ്യ കേന്ദ്രം പരിസരവും അസോസിയേഷൻ പരിധിയിൽ വരുന്ന റോഡിനിരുവശവും അംഗങ്ങൾ ചേർന്ന് ശുചികരിച്ചു. വണ്ടമറ്റം ലൈബ്രറി സെക്രട്ടറി P G സനൽകുമാർ അസോസിയേഷൻ രക്ഷധികാരി. C A ജോസഫ് ചേലപുറത്ത് എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ബേബി വർഗീസ് സ്വാഗതവും സെക്രട്ടറി ജെയിംസ് …

വണ്ടമറ്റത്ത് ഗാന്ധി ജയന്തി ആഘോഷവും ശുചീകരണവും നടത്തി Read More »

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ

തൊടുപുഴ: ലോക നേത്ര സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പ് ഒക്ടോബർ മൂന്നിന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽവെച്ചാണ് ക്യാമ്പ്. പ്രമേഹം മൂലം കണ്ണിന്റെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യാതൊരു ലക്ഷണവും കാണിക്കാതെ കാഴ്ച നഷ്ടപ്പെടുത്തും. നേരത്തെയുള്ള കണ്ടെത്തൽ കാഴ്ച നഷ്ടം തടയാൻ സഹായിക്കും. ക്യാമ്പിൽ: ശ്രദ്ധിക്കുക :കണ്ണുകളിൽ മരുന്ന് ഒഴിച്ച് …

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ Read More »

നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി

നെയ്യശ്ശേരി: ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ(കുഞ്ഞപ്പൻ) മകൻജോർജ് ജോസഫ്(ഡാൻ്റി-. 58) നിര്യാതനായി. ശങ്കര പുരി കുടുംബയോഗം കരിമണ്ണൂർ ശാഖ സെക്രട്ടറിയാണ്. നെയ്യശ്ശേരി ഉണിച്ചികവലയിലെ മുൻ വ്യാപാരിയാണ്.ഭൗതിക ശരീരം വെള്ളി വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.സംസ്കാര ശുശ്രൂഷകൾ 03/10/26 ശനിരാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ ആൻസി കോതമംഗലം തെക്കേക്കര കുടുംബാംഗം.മകൾ: പരേതയായ മരിയസഹോദരങ്ങൾ:നിർമ്മല ബേബി, കണിയാമ്പാലക്കൽ (ചക്കാമ്പുഴ) ജീസ് ജോസഫ്(മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ)മാതാവ്: പരേതയായ ചിന്നമ്മ കൊടുവേലി കളപ്പുരയ്ക്കൽ കുടുംബാംഗം.കരിമണ്ണൂർ ഗ്രാമ …

നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി Read More »

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം

ഇടുക്കി: പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരിക മായി ഉപദ്രവിക്കുവാൻ ശ്രമിച്ചു വെന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത കേസിലാണ് പൊതുപ്രവർത്തകനായ യുവാവിനെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു കൊണ്ട് വിധി പ്രഖ്യാപിച്ചത്. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കലിനാണ് കേസിൽ നീതി ലഭിച്ചത്.

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും കൈകോർക്കുന്നു

തൊടുപുഴ: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും നഴ്സിംഗ് വിദ്യാഭ്യാസം ക്ലിനിക്കൽ പരിശീലനം, പ്രായോഗിക പരിചയം, കമ്മ്യൂണിറ്റി ഹെൽത്ത്‌കെയർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.തൊടുപുഴയിൽ നടന്ന ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. സരവണൻ രാമൻയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വൈസ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ്, വൈസ് ചെയർമാൻ പി.എം. സൈദു കുഞ്ഞ്, സെക്രട്ടറി എം.കെ. സൈദു …

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും കൈകോർക്കുന്നു Read More »

വയോജന ദിനം ആചരിച്ചു

കട്ടപ്പന: ലോകവയോജ ന ദിനാ ചരണത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പൊന്നാടയും പൂച്ചെണ്ടും നൽകി വയോജനങ്ങളെ ആദരിച്ചു. കേരളത്തിൽ വയോജന വകുപ്പ് ഉദ്ഘാടനം ചെയ്യുന്ന ഈ ദിവസം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൽ പ്രേത്യേക പ്രാധാന്യം ഉണ്ടെന്ന് തോമസ് മൈക്കിൾ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ. മേഴ്‌സി അധ്യക്ഷത വഹിച്ചു. ഡോക്ടർ അജാസ്, ഡോക്ടർ അരുൺ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ്, പി ആർ …

വയോജന ദിനം ആചരിച്ചു Read More »

വിവാദ ഉത്തരവിൽ വിശദീകരണവുമായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്

ഇടുക്കി: ജില്ലയിൽ വനാതിർത്തിയോട് ചേർന്നുള്ള രാത്രികാല നിയന്ത്രണത്തിൽ വിശദീകരണവുമായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. പുറത്തുവന്നത് ഉത്തരവല്ലെന്നും പ്ലാന്റേഷൻ കമ്മീഷണർമാർക്കുള്ള ജാഗ്രതാ നിർദ്ദേശം മാത്രമാണെന്നും കളക്ടർ വ്യക്തമാക്കി. വനംവകുപ്പ് ഹോട്ട്സ്പോട്ടായി കണ്ടെത്തിയ പ്രദേശങ്ങളിൽ മാത്രമാണ് ഈ നിയന്ത്രണം ബാധകമാവുകയെന്നും പ്രദേശവാസികളുടെ സാധാരണ സഞ്ചാരത്തെ ഇത് തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ്

തങ്കമണി: നീലിവയൽ സ്വദേശി സുമേഷ് എം എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് മാസം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി. തങ്കമണി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ബേബിയുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ സന്തോഷ്‌ മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമോൻ കുര്യൻ, സിവിൽ പോലീസ് ഓഫീസർ മനു പി പി, ഹോം ഗാർഡ് പൗലോസ് …

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ് Read More »

തൊടുപുഴ നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ രമേശ്‌ ബാബു അധ്യക്ഷത വഹിച്ച ധർണ ജില്ലാ പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ രാജശേഖരൻ, ജില്ലാ സെക്രട്ടറിമാരായ പ്രസാദ് വണ്ണപ്പുറം,ശ്രീകാന്ത്, കൗൺസിലർമാരായ രേണുകരാജശേഖരൻ, ജിതേഷ്, ജില്ലാ എസ് സി മോർച്ച പ്രസിഡന്റ്‌ സജീവൻ, സംസ്ഥാന കൌൺസിൽ അംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി കൗൺസിലർമാർ, ജില്ലാ മണ്ഡലം ഭാരവാഹികൾ …

തൊടുപുഴ നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു Read More »

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി

വണ്ണപ്പുറം: എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി. വണ്ണപ്പുറം പഞ്ചായത്തംഗം അനീഷ് കിഴക്കന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 7.15-നാണ് സംഭവം പഞ്ചായത്തം ഗം വണ്ണപ്പുറം ബൈപാസിൽ ഉള്ള ബന്ധുവിന്റ വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ കാർ ലോറി ഉപയോഗിച്ച് തടയുകയും ബൈക്കിൽ എത്തിയവർ ഇദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും കല്ല് വച്ച് പുറത്തിന് ഇടിച്ചു എന്നുമാണ് പരാതി. അനീഷിന് വണ്ണ പ്പുറത്ത്സ്വകാര്യ ആശുപത്രിയിൽ പ്രഥമീക ചികിത്സ നൽകിയ ശേഷം …

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി Read More »

ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായി എന്ന് എം പി

ഇടുക്കി: ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായി എന്ന് ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്. ഉത്തരവിൻ്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനങ്ങൾ ആശങ്കയിലാണ്. ഇടുക്കി ജില്ലയിലാകമാനം വൈകിട്ട് 6 മണിക്ക് ശേഷം സഞ്ചാര സ്വാതന്ത്രം പാടില്ല എന്ന് പറയുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്. ഉത്തരവ് പരിഷ്കരിക്കണം ജാഗ്രത കളക്ടർ എടുക്കേണ്ടതായിരുന്നു എന്നും എം പി പറഞ്ഞു.

ഇടുക്കി ജില്ല കളക്ടർ ഇറക്കിയ ഉത്തരവ്കർഷകരെ സാരമായി ബാധിക്കുമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗ്ഗീസ്

ഇടുക്കി: ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവട്ടൂർ ഇറക്കിയ ഉത്തരവ്കർഷകരെ സാരമായി ബാധിക്കുമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗ്ഗീസ്. ഉത്തരവ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് ഡോണി കട്ടക്കയം

ഇടുക്കി: രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് വ്യാപാരി കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോണി കട്ടക്കയം ആരോപിച്ചു. ഇക്കാര്യത്തിൽ ജന പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവട്ടൂർ യു ഡി എഫ് സർക്കാരിന്റെ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ചേർന്നാണ് ഈ ഉത്തരവ് ഇറക്കിയത്. കർഷകരുടെ ജീവനും സ്വത്തിനും ഇത് വലിയ വെല്ലുവിളിയാണ്. …

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് ഡോണി കട്ടക്കയം Read More »

കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത.

ഇടുക്കി: ജില്ലയിലെ വനാതിര്‍ത്തികളിലെ തോട്ടങ്ങളില്‍ വൈകുന്നേരം മുതല്‍ രാവിലെ വരെ ആളുകള്‍ പുറത്തിറങ്ങുന്നത് തടഞ്ഞുള്ള കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത. ഇത് ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവികളെ വനമേഖലയില്‍ നിയന്ത്രിക്കുന്നതിനുപകരം ജനത്തെ ബന്ധിയാക്കുന്ന ഉത്തരവാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുപകരം ആളുകളെ മാനസികമായി തളര്‍ത്തുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിത്. ഈ ഉത്തരവുകളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ നിലപാട് ആശങ്കാജനകമെന്നും രൂപതാ മീഡിയ കമ്മിഷന്‍ ഡയക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.

ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്

ഇടുക്കി: ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ് വൈകുന്നേരം ആറുമുതല് രാവിലെ ആറുവരെ മനുഷ്യര് പുറത്തിറങ്ങുന്നത് നിരോധിച്ച്‌ ജില്ലാ ദുരന്ത നിവാരണ അഥോററ്റി ചെയര്മാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിറക്കി.മനുഷ്യ-വന്യജീവി സംഘര്ഷസാധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ കരുതി, വനമേഖലയോടു ചേര്ന്നു കിടക്കുന്ന തോട്ടങ്ങളില് രാത്രി സമയത്തെ മനുഷ്യസഞ്ചാരം കര്ശനമായി നിയന്ത്രിക്കുന്നതായാണ് ജില്ലാ കളക്ടര് ഉത്തരവില് പറയുന്നത്.വനമേഖലയോടു ചേര്ന്നുകിടക്കുന്ന തോട്ടങ്ങളിലുള്ള രാത്രിസമയത്തെ മനുഷ്യ സഞ്ചാരവും (വൈകിട്ട് ആറുമുതല് രാവിലെ ആറുവരെ) രാത്രി സമയത്തെ …

ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ് Read More »

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’

കൊല്ലം: ജീവിതം എത്രത്തോളം നിശ്ശബ്ദമായാലും അതിനുള്ളിൽ ഒരു ചെറിയ പ്രതീക്ഷ ബാക്കിനിൽക്കും. നഷ്ടങ്ങളും വിരഹങ്ങളും ഒറ്റപ്പെടലും മനുഷ്യനെ തളർത്തുമ്പോഴും വീണ്ടും ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള മനസ്സിന്റെ ശക്തിയെ അന്വേഷിക്കുന്ന കവിതകളാണ് നിഥിൻകുമാർ ജെയുടെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ എന്ന സമാഹാരത്തിലുള്ളത്. ബുക്ക് നെസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 34 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയം, വിരഹം, സ്വപ്നം, അതിജീവനം, ഏകാന്തത, ഒറ്റപ്പെടൽ, വെറുപ്പ്, പക, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ മനുഷ്യന്റെ മനസ്സിന്റെ പല തലങ്ങളെയാണ് കവി സമീപിക്കുന്നത്.വേദനയെ മാത്രം …

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ Read More »

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു

തൊടുപുഴ: ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29-ന് സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ, ലയൺസ് ക്ലബ് ഓഫ് തൊടുപുഴയുമായി സഹകരിച്ച് വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ലയൺസ് ക്ലബ് ഹാളിൽ സമാപിച്ചു. ഗവ ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം അപു ജോൺ ജോസഫ്, അഡ്വ. …

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു Read More »

ദിശാ യോഗം: പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള ദിശാ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യോഗം ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ പകുതിഭാഗം അവസാനിച്ചതിനാല്‍ ഓരോ വകുപ്പുകളും പദ്ധതികള്‍ക്ക് അനുവദിക്കപ്പെട്ട തുക സമയബന്ധിതമായി ചെലവഴിച്ച് പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് എം പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദയോഗത്തില്‍അഡ്വ. സിറിയക് തോമസ് എം.എല്‍.എ, ജില്ലാ …

ദിശാ യോഗം: പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി Read More »

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 രണ്ടാം ഘട്ടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് നിർവഹിച്ചു. തൂഫാൻ പതാക ഉയർത്തിയതിനുശേഷം നടന്ന ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ് നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ …

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം Read More »

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം

ഇടുക്കി: ജില്ലാ സിവില്‍ സര്‍വീസ് കായികമേള തുടങ്ങി. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റോയി കെ പൗലോസ് എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍ …

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം Read More »

ആധുനികതയുടെ മുഖപടം അണിഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രി, പുതിയ ഒ.പി. കൗണ്ടർ രോഗികൾക്കായി തുറന്നു

തൊടുപുഴ: സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തിൽ പൊതുമേഖലാ ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി. കൗണ്ടർ.ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഒ.പി. കൗണ്ടർ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ പറഞ്ഞു. നവീകരിച്ച ഒ.പി. കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് …

ആധുനികതയുടെ മുഖപടം അണിഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രി, പുതിയ ഒ.പി. കൗണ്ടർ രോഗികൾക്കായി തുറന്നു Read More »

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു

തൊടുപുഴ: കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ബാങ്കിൻ്റെ 27 ആമത് വാർഷിക പൊതുയോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെൻ്റോയും, ഉപഹാരവും നൽകി. ബാങ്കിൽ നിന്നും വായ്പയെടുത്ത മികച്ച കർഷകനാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. തൊടുപുഴ തെക്കുംഭാഗം …

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു Read More »

വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിലെ 41 ആ മത് ആനുവൽ സ്പോട്സ്മീറ്റ് നടന്നു

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിലെയും പരിസര പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകി ജീവിത വിജയത്തിലേക്ക്കൈ പിടിച്ചുയർത്തിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്: ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ . വിദ്യാഭ്യാസത്തോടൊപ്പം കലാകായിക ആയോധന ആരോഗ്യ പരപ്രവർത്തികൾക്കും പ്രാഥാന്യം നൽകി വരുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്കൂളിന്റെ 41 ആമത് ആനുവൽ സ്പോട്സ് മീറ്റാണ് ഒളിപിക് ആ ഘോഷ ചടങ്ങുകളെ അനുസ്മരിക്കും വിധംനെക്സോ2k 26 എന്ന പേരിൽ സ്കൂൾമൈതാനിയിൽ വച്ച് നടന്നത്. സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും വിശിഷ്ടാഥിതികളെ …

വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിലെ 41 ആ മത് ആനുവൽ സ്പോട്സ്മീറ്റ് നടന്നു Read More »

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇടുക്കിയുടെ ചുമതല വഹിക്കുന്ന മന്ത്രി അനൂപ് ജേക്കബ് കർഷകരുടെ ആശങ്കകൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്)സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലേക്ക്കടന്ന അഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഷാ ഹൂൽ പള്ളത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.കെ.റ്റി.യു.സി.cജേക്കബ്) സംസ്ഥാന പ്രസിഡൻറ് …

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് Read More »

പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി

ഇടുക്കി: കോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റും ടൗൺ വാർഡുമെമ്പറുംജെ എൽ ജി അംഗങ്ങളും ചേർന്ന് പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി. രാജാക്കാട് ടൗൺ സൗന്ദര്യവത്കരരണത്തിന് തുടക്കം കുറിച്ചു.ടൗൺ വാർഡുമെമ്പറുംജെഎൽജി ചേച്ചിമാരും പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി.ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം കുറിച്ചു.രാജാക്കാട് ടൗൺ വാർഡു മെമ്പർ ജോഷി കന്യാക്കുഴിയും ജമന്തി ജെ എൽ ജിയിലെ ജിജി ബെന്നി,ജിപ്‌സി ടൈറ്റസ്,സിജി നോബി,ഉഷാദ് സുമേഷ് എന്നിവരും ചേർന്ന് രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള പൊതുകിണറിൻ്റെ പരിസരത്തുള്ള പ്ലാസ്‌റ്റിക് അടക്കമുള്ള ചപ്പുചവറുകൾ നീക്കം ചെയ്ത് ഓണത്തിന് …

പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി Read More »

മലബാർ ഫുഡ്സ് അഞ്ചാം വർഷത്തിലേക്ക്

തൊടുപുഴ: മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചാം വാർഷിക സമ്മേളനം 2026 സെപ്റ്റംബർ 28 തിയതി വൈകിട്ട് 4 മണിക്ക് തെനംകുന്നിലുള്ള മലബാർ ഫുഡ്സിൽ മുൻ മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. എക്സോട്ടിക്ക് ഫ്രൂട്ട്സ് ക്യഷിയുടെ പ്രമോഷനും, ആരോഗ്യപരമായ ഭക്ഷണപദാർത്ഥങ്ങൾ ലഭ്യമാക്കുന്നതിനും, തൊടുപുഴയിലെ കർഷകർ ആരംഭം കുറിച്ച കർഷക പ്രസ്ഥാനം അവക്കാഡോ ഫെസ്റ്റ്, ദുരിയാൻ ഫെസ്റ്റ് ഉൾപ്പെടെ നിരവധി പ്രവർത്തങ്ങളിലൂടെ ഫ്രൂട്ട്സ് കാർഷിക മേഖലയ്ക്ക് ഉണർവേകി. ചെയർമാൻ അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന …

മലബാർ ഫുഡ്സ് അഞ്ചാം വർഷത്തിലേക്ക് Read More »

നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം നടന്നു

നെടുങ്കണ്ടം: സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് നടന്നു… സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്… മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 23 ടീമുകള്‍ പങ്കെടുത്തു… ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പൂര്‍വ അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന ക്വിസ് മത്സരം സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് …

നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം നടന്നു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു

നെടുങ്കണ്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടത്ത് നടന്നു… ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ യോഗം ഉദ്ഘാടനം ചെയ്തു…കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പഞ്ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടം ലയണ്‍സ് ഹാളില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റുമാരായ …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു Read More »

വണ്ടിപ്പെരിയാർ സത്രം റോഡിന് എന്ന് ശാപമോക്ഷമാവും?; മാറി വന്ന ഭരണത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാരും വിനോദ സഞ്ചാരികളും അയ്യപ്പ ഭക്തരും

വണ്ടിപ്പെരിയാർ: ശബരിമല മണ്ഡല കാലത്ത് പരമ്പരാഗതകാന ന പാതയിലൂടെ ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പ ഭക്തരുടെയും വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിലേക്ക് ദിനം പ്രത്രി എത്തുന്ന നിരവധി യായ വിനോദ സഞ്ചാരികളുടെയും 3 എസ്റ്റേറ്റുകളിലായും മറ്റു പ്രദേശങ്ങളിലായും അധിവസിക്കുന്ന ജനങ്ങളുടെയും പ്രഥാന യാത്രാ മാർഗ്ഗമായ വണ്ടിപ്പെരിയാർ സത്രം റോഡിന്റെ യാത്രാ ക്ലേശങ്ങളുടെ നേർ കാഴ്ച്ചയാണിത്.Holdവണ്ടിപ്പെരിയാർ സത്രം റോഡിന്റെ ഏതാനും ഭാഗങ്ങൾ മുൻപ്B MBC നിലവാരത്തിൽ നിർമ്മിച്ചിരുന്നുവെങ്കിലും മഞ്ചു മലകടശ്ശിക്കാട് മുതൽ ചില ഭാഗങ്ങൾ നിർമ്മാണം നടത്തിയിരുന്നില്ല.ഇത്രയും ഭാഗത്തെ യാത്രാ …

വണ്ടിപ്പെരിയാർ സത്രം റോഡിന് എന്ന് ശാപമോക്ഷമാവും?; മാറി വന്ന ഭരണത്തിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാരും വിനോദ സഞ്ചാരികളും അയ്യപ്പ ഭക്തരും Read More »

ചിന്നക്കനാലിലെ കാട്ടാന ആക്രമണങ്ങൾക്ക് പരിഹാര നിർദേശം, ഇടുക്കി ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു

ഇടുക്കി: ആനത്താരികളിൽ അധിവസിക്കുന്നവരെ കുടിയൊഴുപ്പിച്ച് ഇവരുടെ പുനരധിവാസത്തിന് മറ്റൊരു സ്ഥലം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.ഇതിനായി KL D ബോർഡിന്റെ വക സ്ഥലം നൽകുവാൻ നടപടിയുണ്ടാവണമെന്ന ആവശ്യം മുഖ്യമന്ത്രി മുൻ പാകെ അറിയിച്ചു.വി ഒഇടുക്കി ചിന്നക്കനാൽ മേഖലയിൽ തുടർച്ചയായിഉണ്ടാവുന കാട്ടാന ആ കൃമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുവാൻ ഏറിയ കാരണം ആ നത്താരി കളിലെ ജനവാസ മേഖലകളാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാൽ മേഖലയിലെ ആനത്താരി കളിലെ ജനവാസ മേഖകൾ ഒഴുപ്പിച്ച് ഇവർക്ക് പുനരധിവാസമൊരുക്കണമെന്നത്.ഇതിന് …

ചിന്നക്കനാലിലെ കാട്ടാന ആക്രമണങ്ങൾക്ക് പരിഹാര നിർദേശം, ഇടുക്കി ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു Read More »

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രി

ഇടുക്കി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ)യുടെ കാര്യത്തില്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് യൊതൊരുവിധ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. കട്ടപ്പനയില്‍ വിവിധ സംഘടനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വില്ലേജും മുഴുവന്‍ ഇഎസ്എ ആവില്ല. ഒരു വില്ലേജില്‍ വനം ഉണ്ടെങ്കില്‍ ആ ഏരിയ അല്ലാതെ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്എയില്‍ പെടുത്താന്‍ പറ്റില്ല എന്ന് കൃത്യമായ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ.എസ്.എ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പ് പ്രസിദ്ധീകരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട. അത് …

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രി Read More »

ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ഇടുക്കിയിൽ വ്യാപക പ്രതിഷേധം

ഇടുക്കി: ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെയും സന്ദേശങ്ങളെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചാരണം നടത്തുന്ന കെ.വി. സുഭാഷിനെതിരെയാണ് ഇടുക്കിയിൽ പ്രതിഷേധം ശക്തമായത്. യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെയായിരുന്നു ചെറുതോണി ടൗണിൽ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.നേരത്തെയും ആഭിചാരക്രിയകളും തട്ടിപ്പുകളും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സുഭാഷ്. സമത്വവും മാനവികതയും ഉയർത്തിപ്പിടിച്ച മഹാനായ നവോത്ഥാന നായകനെതിരെ ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് ഇയാൾ നുണപ്രചാരണം നടത്തിയതെന്ന് പ്രവർത്തകർ ആരോപിച്ചു. സമൂഹത്തിൽ വിദ്വേഷം പടർത്താനും …

ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ഇടുക്കിയിൽ വ്യാപക പ്രതിഷേധം Read More »

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളില്‍ 60 ശതമാനവും പരിഹരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങളില്‍ 60 ശതമാനവും പരിഹരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കട്ടപ്പനയില്‍ യു.ഡി.എഫ് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. രാവിലെ കലക്റ്ററേറ്റില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ 60 ശതമാനം ഭൂ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. 10 ചെയിന്‍, ഏഴ് ചെയിന്‍ മേഖലകളിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ചെയിന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അടക്കം ചില നിയമ തടസങ്ങളുണ്ട്. ഇവ പരിഹരിക്കുന്നതിനായി നിയമ നിര്‍മാണം വേണ്ടിവരും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിനുള്ള …

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങളില്‍ 60 ശതമാനവും പരിഹരിച്ചുകഴിഞ്ഞെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

ESA: മാപ്പ് പ്രസിദ്ധീകരിക്കണം, ‘മാറ്റമുണ്ടാകുമെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് ആലക്കോട്‌ കേരള കോൺഗസ് എം മണ്ഡലം കമ്മിറ്റി

ആലക്കോട്: ഇടുക്കിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് പറയുന്നതിൽ മാത്രം സർക്കാർ ഒതുങ്ങരുതെന്നും, അന്തിമ ESA മാപ്പ് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രസിദ്ധീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ESAയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വ്യക്തമായ അതിർത്തികൾ രേഖപ്പെടുത്തിയ മാപ്പ് പുറത്തിറക്കണം. മാപ്പ് സർക്കാർ വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. കർഷകരുടെയും ഭൂവുടമകളുടെയും ജീവിതത്തെയും ഭൂമിയുടെ ഉപയോഗത്തെയും ബാധിക്കുന്ന വിഷയമായതിനാൽ …

ESA: മാപ്പ് പ്രസിദ്ധീകരിക്കണം, ‘മാറ്റമുണ്ടാകുമെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് ആലക്കോട്‌ കേരള കോൺഗസ് എം മണ്ഡലം കമ്മിറ്റി Read More »

ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി

പാല: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നടത്തിയ സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ആവേശകരമായ കാഴ്ചയായി മാറി.ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾ വീതമുള്ളമിക്സഡ് റിലേ മത്സരമാണ് അരങ്ങേറിയത്. ഡോക്ടർമാർ , അധ്യാപകർ, വനിതകൾ ,സീനിയർ സിറ്റിസൺസ് തുടങ്ങി വിവിധ പ്രഫഷണൽ …

ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി Read More »

ഇടുക്കിയിലെ കാട്ടാന ആക്രമണം; ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ച് വനംവകുപ്പ്

നെടുങ്കണ്ടം: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തുടർച്ചയായ കാട്ടാന അക്രമണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ആനത്താരകൾ കൈയേറി എസ്റ്റേറ്റുകൾ വേലികെട്ടി അടച്ചതും, വൈദ്യുത വേലികൾ സ്ഥാപിച്ചതുമാണെന്ന്, ഉന്നതി നിവാസികളും മൂപ്പനും സർവകക്ഷി യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി ഉന്നയിച്ചിരുന്നു.തുടർന്ന് ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അനധികൃത വൈദ്യുത വേലികൾ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചത് ആർ.എസ് എസ്റ്റേറ്റ് മേഖലയിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച ഫെൻസിങ്ങുകളും നീക്കം ചെയ്തു. ശാന്തൻപാറ പഞ്ചായത്തിൽ ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനധികൃതമായി ഏലം കൃഷി …

ഇടുക്കിയിലെ കാട്ടാന ആക്രമണം; ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ച് വനംവകുപ്പ് Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു

പാല: ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആരോഗ്യരംഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു ബോധ്യപ്പെടുന്ന പ്രദർശന പരിപാടി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകരുന്നതായി മാറി . വിവിധ ആശുപത്രി സുരക്ഷ ഉപകരണങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകി. സമ്മേളനത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ മരിയൻ മെഡിക്കൽ …

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു Read More »