Timely news thodupuzha

logo

latest news

തിരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പിയെ വിമർശിച്ച് മോഹൻ ഭാഗവത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ പ്രചാരണരീതിയിൽ പരോക്ഷ വിമർശവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒറ്റ വ്യക്തിക്കോ പ്രത്യയശാസ്‌ത്രത്തിനോ രാജ്യത്തെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയില്ലെന്ന്‌ മോഹൻ ഭാഗവത് നാ​ഗ്പൂരിൽ പറഞ്ഞു. മോദി സർക്കാർ പ്രചരിപ്പിക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം ചോദ്യം ചെയ്യുന്നതാണ്‌ ഈ പരാമർശം. ‘മികച്ച രാജ്യങ്ങളിലെല്ലാം പലതരം ചിന്തയുണ്ട്‌. അവിടെ എല്ലാ സംവിധാനങ്ങളുമുണ്ട്‌. ചിന്തകളുടെയും സംവിധാനങ്ങളുടെയും ബാഹുല്യമുള്ളിടത്തേ പുരോഗതി കൈവരിക്കൂ’–- മോഹൻ ഭാഗവത്‌ പറഞ്ഞു.കേന്ദ്രബജറ്റിനെ വിമർശിച്ചും മോഹൻ ഭാ​ഗവത് രം​ഗത്ത് …

തിരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പിയെ വിമർശിച്ച് മോഹൻ ഭാഗവത് Read More »

തുർക്കി, സിറിയ ഭൂകമ്പം; മരണം 41,000 കടന്നു

അങ്കാറ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്‌. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന്‌ ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കൻ തുർക്കിയിലെ കഹ്‌റമാൻമറാഷിലെ തകർന്ന കെട്ടിടത്തിനടിയിൽനിന്ന്‌ നാൽപ്പത്തിരണ്ടുകാരിയെ രക്ഷപ്പെടുത്തി. ഭൂകമ്പമുണ്ടായി ഒമ്പതു ദിവസത്തിനുശേഷവും വടക്ക്‌ പടിഞ്ഞാറൻ സിറിയയിലേക്ക്‌ ആവശ്യത്തിന്‌ സഹായം എത്തിക്കാനായിട്ടില്ല. തുർക്കിയിൽ 50,576 കെട്ടിടം പൂർണമായും തകരുകയോ കേടുപാട്‌ സംഭവിക്കുകയോ ചെയ്തു. മൂന്ന്‌ വലിയ …

തുർക്കി, സിറിയ ഭൂകമ്പം; മരണം 41,000 കടന്നു Read More »

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ൽ അധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേൽ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേൽ കരാർ സംഘമായ ഹൊഹേ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്റെ വെളിപ്പെടുത്തൽ. ഹൊഹെ മേധാവി തൽ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ നടത്തിയ …

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി Read More »

ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നുവെന്ന് പാഞ്ചജന്യ

ന്യൂഡല്‍ഹി: സുപ്രീംകോടതിയെ വിമര്‍ശിച്ച് പാഞ്ചജന്യ. സുപ്രീംകോടതിയെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നുവെന്നാണ് ആര്‍.എസ്.എസ് മുഖപത്രത്തിലെ പരാമര്‍ശം. രാജ്യത്തെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി.ബി.സി പറയുന്നത് തെറ്റാണെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി ബി.ബി.സി ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നോട്ടീസ് അയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ്. സുപ്രീംകോടതിയുടെ ചുമതല രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണെന്നും പാഞ്ചജന്യ പറയുന്നു.

ബി.ബി.സി ഓഫീസ് റെയിഡ് മൂന്നാം ദിവസം

ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ ആദായ നികുതി വകുപ്പിൻറെ പരിശോധന മൂന്നാം ദിവസത്തിലേക്കു കടന്നു. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃത ലാഭം വിദേശത്തേക്കുകടത്തുന്നു എന്നാണ് ബിബിസിക്കെതിരായ ആരോപണം. എന്നാൽ പരിശോധനയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഇതുവരെ ആദായ നികുതി വകുപ്പ് നൽകിയിട്ടില്ല. പരിശോധന കണക്കിലെടുത്ത് ബിബിസി ഓഫീസുകളിൽ കുറച്ചു ജീവനക്കാർ മാത്രമേ ജോലിക്ക് എത്തുന്നുള്ളു. മറ്റുള്ളവരോട് വർക്ക് ഫ്രം ഫോം ആയി ജോലിചെയ്യാനാണ് നിർദ്ദേശം. എന്നാൽ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഹിന്ദു സേന പ്രവർത്തകർ …

ബി.ബി.സി ഓഫീസ് റെയിഡ് മൂന്നാം ദിവസം Read More »

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി; നിർമാണം പുരോഗമിക്കുന്നു

മുംബൈ: കേന്ദ്ര സർക്കാരിൻറെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി (MAHSR) നിർമാണം അതിവേഗം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ഇത്. 2026 ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും ഉപയോഗിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് മുതിർന്ന ബിജെപി …

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി; നിർമാണം പുരോഗമിക്കുന്നു Read More »

കാണാതായ പതിനേഴുകാരന്റെ മൃദശരീരം കണ്ടെത്തി; പാലക്കാട് സ്വദേശി തൃശൂരിൽ മരിച്ച നിലയിൽ

പാലക്കാട്: രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺക്കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസ് (17) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപ് അനസിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരിൽ അനസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഗ് ബസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആയിരുന്നു അനസ്. വിവരങ്ങൾ പരിശോധിച്ച് …

കാണാതായ പതിനേഴുകാരന്റെ മൃദശരീരം കണ്ടെത്തി; പാലക്കാട് സ്വദേശി തൃശൂരിൽ മരിച്ച നിലയിൽ Read More »

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: തുടർച്ചയായി 2 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 41,600 രൂപയായി. ഒരു ഗ്രാം സ്വവർണത്തിന് 40 രൂപ കുറഞ്ഞ് 5200 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഈ മാസം രണ്ടാം തീയതി 42,800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില താഴുന്നതാണ് കാണാനായത്.

സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി

കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിന് തലേദിവസം സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ സ്വപ്നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ സ്വപ്നക്കയച്ച മെസേജുകളിൽ പറയുന്നു. സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോഴപ്പണ കേസിൽ അറസ്റ്റിലായ ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ കമ്മിഷൻ ഇടപാടു …

സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സ് ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് ഇഡി Read More »

ബി.എസ്.എന്‍.എല്ലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസ്ഥകള്‍ പ്രകാരം ബിഎസ്എന്‍എല്ലിന് ഭൂമി പാട്ടത്തിന് നല്‍കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ കണ്ടെത്തിയതും ഇനി തെരെഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നല്‍കുക.

തേനീച്ച ആക്രമണം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് 2 പേർക്ക് പരുക്ക്

പാലക്കാട്: കോഴിക്കോടും പാലക്കാടും തേനീച്ച ആക്രമണം. പാലക്കാട് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊല്ലങ്കോട് പാലക്കോട്ടിൽ പഴനി(74) ആണ് മരിച്ചത്. അടുത്തുള്ള ഹോട്ടലിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമണം. 2 പേർക്ക് പരുക്കേറ്റു. കോഴിക്കോട് തൊട്ടിൻ പാലം ഓടേരിപൊയിലിൽ തേനീച്ച കുത്തേറ്റ് നിർമ്മാണ തൊഴിലാളികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു; കെ.സുധാകരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നല്കിയ അപ്പീൽ പിൻവലിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല. ഒന്നാം പിണറായി സർക്കാരിൻറെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, …

മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു; കെ.സുധാകരൻ Read More »

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ സ്വദേശി സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് രാവിലെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ വീട്ടിൽ നിന്ന് ശബ്ദം കേട്ടിരുന്നെന്നും ഇത് സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറഞ്ഞു. പീന്നീട് വീട്ടിലെത്തിയപ്പോഴാണ് സുൽഫത്തിന്‍റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയിരിക്കുന്ന നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന …

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ്.എം.പി

തൊടുപുഴ: എൻ.എച്ച്-183 മുണ്ടക്കയം-കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നേയുള്ള വിജ്ഞാപനമാണ് “3A”. സ്ഥലമേറ്റെടുപ്പിനായി പദ്ധതി പ്രദേശങ്ങളിലെ സർവ്വേ നമ്പർ ഉൾപ്പെടെയുള്ള പൂർണ്ണവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഇനിയുള്ള അടുത്ത നടപടി സ്ഥലമേറ്റെടുപ്പാണ്. 18 മീറ്റർ വീതിയിലാണ് മുണ്ടക്കയം മുതൽ കുമിളി വരെ റോഡ് വികസിപ്പിക്കുന്നത്. ശബരിമല തീർത്ഥാടകർ ധാരാളമായി ഉപയോഗിക്കുന്ന ഈ ദേശിയപാത വികസനം പൂർത്തികരിക്കുമ്പോൾ വികസനരംഗത്തെ ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്ന് എം.പി. …

മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ്.എം.പി Read More »

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം

വയനാട്: കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ ചോദിച്ച ആദിവാസി യുവാവിന് ക്രൂര മർദ്ദനം. വയനാട് അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനെയാണ് തല്ലിച്ചതച്ചത്. പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ബാബു സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽ നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിച്ചപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടി കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. യുവാവിന്‍റെ മുഖത്തെ നീരും പരിക്കേറ്റ പാടും കണ്ട ഒരു …

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം Read More »

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

കല്‍പ്പറ്റ: അപരിചിതയായ സ്ത്രീയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നല്‍കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ചീയമ്പം പള്ളിപ്പടി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മു്ന‍ പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത് നല്‍കിയത്. മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ …

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി Read More »

അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യയുടെ ആരോപണത്തെ തുടർന്ന് സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന

കണ്ണൂർ: സ്പെഷ്യൽ ബ്രാ‌ഞ്ച്, സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ പരിശോധന തുടങ്ങി. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോയെന്നാണ് അന്വേഷണം. അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ലൈഫ് മിഷൻ കോഴ കേസെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്ക്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിത്. വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിപ്പിൽ നിന്നും; “കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ” എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തൻ്റെ വിശ്വസ്തന്‍റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി …

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍ Read More »

എം.ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം.ശിവശങ്കറിന്റെഅറസ്റ്റ് ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

ബാംഗ്ലൂർ: എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ്. ഇഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ബിരിയാണിച്ചെമ്പ് ആരോപണത്തെ പറ്റിയും സംസാരിച്ച സ്വപ്ന സുരേഷ് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു.

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ …

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് Read More »

ആലുവയിൽ സ്വകാര്യ പണമിടപാടുകാരനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തിയുരുന്ന അശോകനെന്നയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ബാംഗളൂർ സ്ഫോടന കേസിലും പ്രതിയായിരുന്നു ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. നാളെ കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാൻ സൈനുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാടുകാരനായ അശോകന്റെ മൊബൈൽ ഫോണും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു.

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: ലൈഫ് മിഷൻ കോഴ കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ അന്വേഷണം തടസ്സപ്പെടുത്താൻ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല. അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. എന്തിനാണ് സന്തോഷ്‌ ഈപ്പൻറെ ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?. സർക്കാരിന് ഇതിലുള്ള പങ്ക് …

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ Read More »

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ …

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് Read More »

സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷൻ കോഴകേസിൽ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുകയാണ്. കൂടുതൽ വമ്പൻ സ്രാവുകൾ അന്വേഷണം മുന്നോട്ടു പോയാൽ പിടിയിലാകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് പറഞ്ഞത് ഇപ്പോൾ ശരിയായി. കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻറെ ഭാഗമായാണ്. കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് നിലവിൽ സംശയമെന്നും ചെന്നിത്തല പറഞ്ഞു.

ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക

തിരുവനന്തപുരം: വരുമാനം വർധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ടാർഗറ്റ് നൽകാനുള്ള തീരുമാനത്തിൽ ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണമെന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകൾക്ക് ടാർഗറ്റ് തികയ്ക്കാൻ പ്രശ്നമുണ്ടാവില്ലെന്നും ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക. പദ്ധതി നടപ്പായാൽ നൂറ് ശതമാനം ടാർഗറ്റ് പൂർത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികൾക്ക് മാത്രമാവും മുഴുവൻ ശമ്പളം. എന്നാൽ നിർദേശത്തോടുള്ള എതിർപ്പ് തൊഴിലാളി സംഘടനകൾ ഉയർത്തിത്തുടങ്ങി. ആളില്ലാത്തതിൻറെ പ്രശ്നം നേരിടുന്ന ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും …

ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക Read More »

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി; കെ.പി.സി.സി ഭാരവാഹികളെ മാറ്റും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കെ.പി.സി.സി ഭാരവാഹികളെയും പകുതിയോളം ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റി സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ആലോചന തുടങ്ങി. കേരളത്തിലെ പുനസംഘടന നേതൃത്വത്തിൻറെ പ്രധാന അജണ്ടയെക്കുറിച്ച് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം തീരുമാനിക്കും. കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ള നേതാക്കൾ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാൻറ് നിർദേശമുണ്ട്. കെ.സുധാകരൻ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണമെന്ന നിലയിൽ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നു. ‍ പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അൽപം പോലും മുന്നോട്ടു …

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി; കെ.പി.സി.സി ഭാരവാഹികളെ മാറ്റും Read More »

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം സ്വദേശി കുഴുപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബത്തിലെ ആരെയും പുറത്തുകാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ത്രിപുരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ത്രിപുരയിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാവും നടക്കുക. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയപൂർ, മോഹൻപൂർ തുടങ്ങിയ ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടുകയാണെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടികാഴ്ച നടത്തിയെന്നാണ് …

ത്രിപുരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തിരഞ്ഞെടുപ്പ് Read More »

ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു

മുംബൈ: മുംബൈയിലേയും ഡൽഹിയിലേയും ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളതായി ബി.ബി.സി അറിയിച്ചു . പരിശോധനയോട് സഹകരിക്കുമെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബി.ബി.സി വ്യക്തമാക്കി . രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകളും ബി.ബി.സിയുടെ ഉപ കമ്പനികളിലെ ട്രാൻഫർ വിലനിർണ്ണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ളവയാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. പരിശോധനയ്‌ക്കെതിരെ …

ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു Read More »

എം.ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിൻറെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തത് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസ് എന്നിവ ഉൾപ്പെടെ മൂന്നാമത്തെ അറസ്റ്റാണിത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

85,000 രൂ​പ പ്ര​തി​മാ​സ വാ​ട​കയ്ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലെ​ജി​ലു​ള്ള ഈ​ശ്വ​ര വി​ലാ​സം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ 392ാം ന​മ്പ​ർ ആ​ഡം​ബ​ര വ​സ​തി​യാ​ണ് സ​ജി ചെ​റി​യാ​നു താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. വൈ​ദ്യു​തി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ് എ​ന്നി​വ പു​റ​മെ 85,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. വീ​ടി​ന്‍റെ മോ​ടി പി​ടി​പ്പി​ക്ക​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ട​ൻ ന​ട​ത്തും. ഇ​തി​നു വേ​ണ്ടി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വു വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ട്ട് ഹൗ​സ് ഉ​ൾ​പ്പെ​ടെ വി​ശാ​ല സൗ​ക​ര്യ​മു​ള്ള വ​സ​തി​യാ​ണി​ത്. ഒ​രു വ​ർ​ഷം വാ​ട​ക …

85,000 രൂ​പ പ്ര​തി​മാ​സ വാ​ട​കയ്ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി Read More »

വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം

ഭാര്യ​​​​​യു​​​​​ടെ പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​നാ​​​​​യി കോ​​​​​ഴി​​​​​ക്കോ​​​​​ട് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ളെ​​​​​ജി​​​​​ൽ എ​​​​​ത്തി​​​​​യ വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ​​​​​ന്ന ആ​​​​​ദി​​​​​വാ​​​​​സി യു​​​​​വാ​​​​​വി​​​​​നെ പ​​​​​രി​​​​​സ​​​​​ര​​​​​ത്തു​​​​​ള്ള മ​​​​​ര​​​​​ത്തി​​​​​ൽ തൂ​​​​​ങ്ങി​​​​​മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത് വ​​​​​ലി​​​​​യ വി​​​​​വാ​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. സെ​​​​​ക്യൂ​​​​​രി​​​​​റ്റി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ മോ​​​​​ഷ​​​​​ണ​​​​​ക്കു​​​​​റ്റം ചു​​​​​മ​​​​​ത്തി വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. “ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട വി​​​​​ചാ​​​​​ര​​​​​ണ’ ന​​​​​ട​​​​​ത്തി​​​​​യ​​​​​വ​​​​​ർ മ​​​​​ർ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ന്ന് വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ കെ​​​​​ട്ടി​​​​​ത്തൂ​​​​​ക്കി​​​​​യ​​​​​താ​​​​​ണെ​​​​​ന്നു കു​​​​​ടും​​​​​ബം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​ത് അ​​​​​തീ​​​​​വ ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. തൂ​​​​​ങ്ങി​​​​​മ​​​​​ര​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് പോ​​​​​സ്റ്റ്മോ​​​​​ർ​​​​​ട്ടം റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി പൊ​​​​​ലീ​​​​​സ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും കു​​​​​ടും​​​​​ബം അ​​​​വ​​​​രു​​​​ടെ നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ നി​​​​​ന്ന് പി​​​​​ന്നോ​​​​​ട്ടു ​​​​​പോ​​​​​യി​​​​​ട്ടി​​​​​ല്ല. മോ​​​​​ഷ​​​​​ണ​​​​​ക്കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ച്ച് ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തി​​​​​ൽ …

വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം Read More »

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത

സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാതിരുന്ന ​സൗ​ദി അ​റേ​ബ്യ മാറ്റങ്ങളെ ഉൾക്കൊണ്ട് യാത്ര തുടരുമ്പോൾ ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി റ​യാ​ന ബ​ർ​ണ​വി. രാജ്യത്തു നി​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന ആ​ദ്യ വനിത… സൗ​ദി​യു​ടെ ത​ന്നെ യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​ണി​ക്കൊ​പ്പം യു​.എ​സി​ൽ നി​ന്നാ​കും യാ​ത്ര തിരിക്കുന്നത്. എ​.എ​ക്‌​സ്-2 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നൊ​പ്പം ചേ​രു​ന്ന ഇ​വ​ർ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാകും യാ​ത്ര….. യു​.എ.​ഇ 2019ൽ ​സ്വ​ന്തം പൗ​ര​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നു. ഹ​സ്ന അ​ൽ മ​ൻ​സൂ​രിയായിരുന്നു അന്ന് യാ​ത്ര നടത്തിയത്. …

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത Read More »

ഇൻവസ്റ്റിഗേഷന് പണം അനുവദിച്ചത് പി.ടി. തോമസ്; നിർമ്മാണം പൂർത്തിയാകാതെ പതിപ്പള്ളി മേമ്മുട്ടം റോഡ്

മൂലമറ്റം: പതിപ്പള്ളി മേമ്മുട്ടം റോഡിലെ യാത്ര കഠിനം. വനം വകുപ്പിന്റെ തടസ്സത്തെ തുടർന്ന് പതിപ്പള്ളി മേമ്മുട്ടം വഴി ഉളുപ്പൂണി റോഡിന്റെ നിർമാണം തടസ്സമാകുന്നു. റോഡ് 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനാണ് വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ റോഡിന് ഇരുവശത്തും ഐറിഷ് ഒട നിർമിച്ചില്ലെങ്കിൽ പൊളിഞ്ഞുപോകുവാനുള്ള സാധ്യതയും തള്ളികളയുവാനാവില്ല. ഒട്ടേറെ തടസ്സങ്ങളുണ്ടായ ഈ റോഡിന്റെ നിർമാണത്തിന് കോടതി വഴി നിരവധി കേസുകൾക്കുശേഷമാണ് നിർമാണം തുടങ്ങാനായത്. എന്നാൽ വീണ്ടും തടസ്സം നേരിട്ടിരിക്കുമന്നു. ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് …

ഇൻവസ്റ്റിഗേഷന് പണം അനുവദിച്ചത് പി.ടി. തോമസ്; നിർമ്മാണം പൂർത്തിയാകാതെ പതിപ്പള്ളി മേമ്മുട്ടം റോഡ് Read More »

ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി; ജമാ അത്തെ ഇസ്ളാമി

കോഴിക്കോട്: ജനുവരി 14ന് ആർ.എസ്.എസ് നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി. ആൾക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെന്നുമായിരുന്നു ജമാ അത്തെ ഇസ്ളാമി ജനറൽ സെക്രട്ടറി റ്റി. ആരിഫ് അലിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന സംഘടനയെന്ന നിലയിലാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയതെന്നും ആരിഫ് അലി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തിൽ ജനുവരി 14ന് ഡൽഹിയിൽ നടന്ന ചർച്ച മുസ്ലി സംഘടനകളും ആർ.എസ്.എസുമായുളള ചർച്ചകൾക്ക് വേദിയാെരുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ …

ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി; ജമാ അത്തെ ഇസ്ളാമി Read More »

ബി.ബി.സിയിൽ ആദായ നികുതി വകുപ്പിന്റെ റെയിഡ്: അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ബി.ബി.സി ഓഫീസിൽ പരിശോധന നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം. ​ഗൗതം അദാനിയുടെ വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ബി.ബി.സിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്ന് വാരണാസി വിമാനത്താവളത്തിലെ അധികൃതർ

വാരണാസി: രാഹുൽ ഗാന്ധിയുടെ വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങൾ തെറ്റെന്ന് വിമാനത്താവളത്തിലെ അധികൃതർ. രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിനെതിരെ ഉദ്യോ​ഗസ്ഥർ നൽകിയ മറുപടി. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കിൽ വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ടാഗ് ചെയ്ത് അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ

തിരുവനന്തപുരം: പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടെ കരാറുകാർ പറഞ്ഞു. കിഫ്ബി ബില്ല് തടഞ്ഞുവെക്കുകയാണ്. പുതിയ കരാറെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അവർ അറിയിച്ചു. 2018 മുതൽ ജോലി തുടങ്ങിയവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണികൾ പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും ബില്ലുകൾ പാസാക്കാൻ കിഫ്‌ബി തയാറാവുന്നില്ല. പുതിയ നിബന്ധനകൾ വെച്ച് കിഫ്ബി ബുദ്ധിമുട്ടിക്കുന്നു. സർക്കാർ ഇടപെടണം. ബിസിനസ് നിർത്തേണ്ട അവസ്ഥയാണ്. പുതിയ കരാർ എടുക്കാൻ കഴിയുന്നില്ല. അനാവശ്യ തടസവാദം …

കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ Read More »

ക്യാമറ നിരീക്ഷണം സംസ്ഥാനത്തെ ബസുകളിൽ നിർബന്ധമാക്കും ​

കൊച്ചി: ഈ മാസം 28 ന് മുൻപ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ അകവവും മുൻഭാഗത്തെ റോഡും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. റോഡ് സുരക്ഷാ അതോറിറ്റി ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം വഹിക്കും. യോഗത്തിൽ ഓരോ ഉദ്യോഗസ്ഥർക്കും ബസുകൾ നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനുള്ള ചുമതല നൽകാൻ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് …

ക്യാമറ നിരീക്ഷണം സംസ്ഥാനത്തെ ബസുകളിൽ നിർബന്ധമാക്കും ​ Read More »

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ഷാഫി പറമ്പിൽ

കൊച്ചി: മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും കെ.എസ്.യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിലുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഷാഫി വ്യക്തമാക്കി. കെ.എസ്.യു പ്രവർത്തകയായ മിവ ജോളിയെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ പുരുഷ പൊലീസ് കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും …

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ഷാഫി പറമ്പിൽ Read More »

ഹെല്‍ത്ത് കാര്‍ഡ്; ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി 28 വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഇതുവരെയും എടുത്തിട്ടില്ലാത്ത 40 ശതമാനം പേര്‍ക്ക് വേണ്ടിയാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്.

ബി.ബി.സി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ‌ ഡോക്യുമെൻററിയിലൂടെ നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം ചൂണ്ടി കാണിച്ചതിലുള്ള വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. ഇന്ന് ബിബിസി മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയെ മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും വിവാദമായതിനു പിന്നാലെ ഡി.സി.സി പ്രസിഡന്‍റ് ഫേസ്ബുക്കിലൂടെ പരിധിവിട്ടാൽ ഈ കൈ ഇവിടെ വേണോയെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐ.ടി ആക്ടും ചുമത്തി കേസെടുത്തിരിക്കുന്നത്. ഷിയാസിന് പുറമെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെതിരെയും കേസ് എടുത്തു. എന്നാൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവ ജോളിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: രാഹുൽ ഗാന്ധി എം.പി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. മെഡിക്കൽ ഓഫീസർ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഉപകരണങ്ങൾ തിരിച്ചയച്ചത്. അതേസമയം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം അറിഞ്ഞയുടനെ അയച്ച സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെയും മെഡിക്കൽ ഓഫീസർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് എച്ച്.എം.സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്നു. മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്.എം.സിയിലെ മൂന്ന് അം​ഗങ്ങൾ …

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു Read More »

സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: അഭിഭാഷകനായ സൈബി ജോസിനെ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അറിയിച്ചു. അതേസമയം, പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമായിരുന്നു സൈബി ജോസിന്റെ വിശദീകരണം. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെയെന്നും എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദേശവും നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

കോഴിക്കോട്: വിശ്വനാഥെന്ന ആദിവാസി യുവാവിന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന ചോദ്യവും ഉയർത്തി. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കുറ്റം ചുമത്തണമെന്നും പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.