അങ്കമാലിയിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു
അങ്കമാലി: 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഹിമാചലിൽ നിന്ന് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ ഫൈസലിനെയാണ്(44) അങ്കമാലി പോലീസ് പിടികൂടിയത്. ഹിമാചൽ പ്രദേശിൽ ഒളിവിലായിരുന്നു ഇയാൾ. കഴിഞ്ഞ മെയ് മാസമാണ് ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 201ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പിടികൂടിയത്. രാസ ലഹരി കടത്തിയ വിബിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നിന് പണം മുടക്കുന്ന ആളാണ് ഫൈസൽ. ഫൈസലും വിബിനും ചേർന്നാണ് ബംഗലൂരുവിൽ …