VBC News 17/08/2026
VBC News
VBC News
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തു, കൃഷി ഭവൻ, കാർഷിക വികസന സമിതി, പാഠശേഖര സമിതി, സഹകരണ ബാങ്ക്, ഇക്കോ ഷോപ്പ് വിവിധ പി. എഫ് ഓ കൾ കുടുംബ ശ്രി എന്നിവയുടെ സംയുക്തഭിമു ഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് രാജീവ് ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൃഷി ഓഫീസർ ടി അഭിജിത്, തൃതല പഞ്ചായത്ത് ജന …
ഇടുക്കി: സംസ്ഥാന സാക്ഷരതാ മിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ നടന്നു. മലയാള ഭാഷയിൽ പ്രാവീണ്യം കുറഞ്ഞവർക്ക് ആധികാരികമായി മലയാളം പഠിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിച്ചതാണ് പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്. തൊടുപുഴ എ പി ജെ എച്ച് എസ് എസ്, മൂന്നാർ ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ എന്നിവയായിരുന്നു പരീക്ഷാകേന്ദ്രങ്ങൾ. തൊടുപുഴ എ പി ജെ എച്ച് എസ് എസ് പരീക്ഷാകേന്ദ്രത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി എം അബ്ദുൾകരീം …
പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ നടന്നു Read More »
ഇടുക്കി: കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്നാണ് കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ ഓണം സഹകരണ വിപണി കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. അരി, പഞ്ചസാര, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ ഉൾപ്പെടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടു കൂടിവിപണിയിൽ ലഭ്യമാണ്.വിപണിയിലേ വില വർദ്ധനവിനേ പിടിച്ചു നിർത്തുക എന്നതാണ് ഓണം സഹകരണ വിപണിയുടെ ലക്ഷ്യമെന്ന് ഇടുക്കി എം.എൽ.എ റോയിക്ക് പൗലോസ് പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ കട്ടപ്പന നഗരസഭ …
ഓണം സഹകരണ വിപണിയുടെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം നടന്നു Read More »
ഇടുക്കി: നാടിന് എപ്പോഴും താങ്ങായി നിൽക്കുന്ന കർഷകരുടെ ഉന്നമനത്തിനായി സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്ന് ഇടുക്കി എംഎൽഎ റോയ് കെ പൗലോസ് പറഞ്ഞു. കാർഷിക മേഖലയുടെ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ പലതും ആവിഷ്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും റോയി കെ പൗലോസ് വ്യക്തമാക്കി. മരിയാപുരത്ത് കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. മരിയാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന് സമ്മേളനത്തിൽ പ്രസിഡണ്ട് ജിപ്സി ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് …
തൊടുപുഴ: കേരളത്തിൻ്റെ പൊതു വിപണിയിൽ സർക്കാർ ഇടപെട്ടുകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനുമായി സഹകരണവകുപ്പ് കൺസ്യൂമർഫെഡുമായി സഹകരിച്ച് വിവിധ സഹകരണ സംഘങ്ങൾ മുഖേന നടത്തുന്ന ഓണവിപണി “ഓണച്ചന്ത – 2026″ സംഘടിപ്പിക്കുന്നത്. 25 തീയതി വരെ ഓണച്ചന്തകൾ പ്രവർത്തിക്കും. ഗുണമേന്മയുള്ള പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. സബ്സിഡി ഉൽപന്നങ്ങൾ ലഭിക്കുന്നതിന് റേഷൻ കാർഡ് ഹാജരാക്കേണ്ടതാണ്. മറ്റ് ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാളും വിലകുറച്ചും ഓണച്ചന്തകളിൽ …
ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബാലാജിയെ കാണാൻ ഇല്ലായിരുന്നു. ആട്ടുപാറ എസ്റ്റേറ്റിലെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെതിയതോടെ ഇയാൾ കുളത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന് സംശയിക്കുകയും തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.കാൽവഴുതി കുളത്തിൽ വീണതോ ആത്മഹത്യായോ ആവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇടുക്കി: 87 ആം വയസ്സിലും മരിയാപുരത്തെ മുണ്ടനാട്ട് ചേട്ടന് പ്രധാന ദിനചര്യ കൃഷിയാണ്. നാട്ടുകാർ മുണ്ടനാട്ടു ചേട്ടൻ എന്ന് സ്നേത്തോടെ വിളിക്കുന്ന മരിയാപുരം മുണ്ടനാട്ട് സെബാസ്റ്റ്യൻ മത്തായി എന്ന കർഷകൻ 1959 ലാണ് പാലായിൽ നിന്നും നാൽപ്പതോളം സുഹൃത്തുക്കളുമൊത്ത് ഇടുക്കിയുടെ മലയോരത്ത് കുടിയേറിയത്. അന്നുതൊട്ടിന്നോളം പകലന്തിയോളം മണ്ണിൽ പണിയെടുക്കും. പുലർച്ചേ ഒരു കടുംചായ കുടിച്ചുകൊണ്ട് പറമ്പിലേക്കിറങ്ങിയാൽ തിരികെ കേറുമ്പോൾ ഇരുട്ടു വീഴും. പത്തു മണിയോടെ അൽപ്പം കപ്പയും ഉണക്കമീനും കഴിക്കും. പിന്നെ കുറച്ചു വെള്ളം കുടിച്ച് പേരിനൊരു …
മരിയാപുരം കാരുടെ മുണ്ടനാട്ട് ചേട്ടന് 87 ആം വയസ്സിലും കൃഷിയാണ് ജീവിതം Read More »
തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടത്തി. മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി നെൽക്കതിർ ഏറ്റുവാങ്ങി ക്ഷേത്രമണ്ഡപത്തിൽ സമർപ്പിച്ചു. നിറപുത്തരി പൂജകളും നടത്തി. ചടങ്ങുകൾക്കു ശേഷം മാതൃഭൂമി മുൻ ഫോട്ടോ ഗ്രാഫർ രാജൻ പൊതുവാൾ ആദ്യ നെൽക്കതിർ മേൽശാന്തിയിൽ നിന്നും ഏറ്റുവാങ്ങി, തുടർന്ന് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡൻ്റ് വി.ബി ജയൻ, സഹരക്ഷാധികാരി എം.ആർ ജയകുമാർ, സെക്രട്ടറി സിജു വടക്കേമൂഴിക്കൽ, ഖജാൻജി എം.എൻ രവീന്ദ്രൻ, ഹരികൃഷ്ണൻ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
കട്ടപ്പന: ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വ്ലോഗോണം എന്ന പേരിൽ കട്ടപ്പന ആർ.എം.എസ് സ്പൈസസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത സിനിമാതാരം ജയ കുറുപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എസ്.സൂര്യലാൽ അധ്യക്ഷത വഹിച്ചു. സംരംഭകൻ ബിബിൻ മാത്യു,ജോജോ കുമ്പളംന്താനം, ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് സിജോ എവറസ്റ്റ്, ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സിതോഷ് കെ തോമസ്, രക്ഷാധികാരികളായ ബിൻസി ജെയിംസ്, നിഷാദ് വർഗീസ്, ഭാരവാഹികളായ …
“വ്ലോഗോണം”; കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി കട്ടപ്പനയിൽ ഓണാഘോഷം നടന്നു Read More »
തൊടുപുഴ: മൈലക്കൊമ്പിൽ പ്രവർത്തിക്കുന്ന മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി സന്ദർശനം നടത്തി സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമവും ആരോഗ്യ നിലവാരവും വിലയിരുത്തി. വള്ളക്കടവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നാലര വയസ്സുകാരൻ ആദിദേവിന്റെ ദീർഘകാല സംരക്ഷണവും വളർച്ചയും മുൻനിർത്തിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ (DCPU) ഇടപെടലിലൂടെ കുട്ടിയെ ഈ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് നൽകുന്ന പ്രത്യേക പരിചരണവും നിലവിലെ ആരോഗ്യനിലയും മന്ത്രി നേരിട്ട് …
VBC News
ഇടുക്കി: കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്നാണ്കേരള സർക്കാർ സഹകരണ വകുപ്പിൻ്റെ ഓണം സഹകരണ വിപണി കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അരി, പഞ്ചസാര, ചെറുപയർ, കടല ,ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക് ,മല്ലി, വെളിച്ചെണ്ണ അടക്കം13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടു കൂടിവിപണിയിൽ ലഭ്യമാണ്.വിപണിയിലേ വില വർദ്ധനവിനേ പിടിച്ചു നിർത്തുക എന്നതാണ് ഓണം സഹകരണ വിപണിയുടെ ലക്ഷ്യമെന്ന് ഇടുക്കി എംഎൽഎ റോയിക്ക് പൗലോസ് പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ …
സഹകരണ വകുപ്പിൻ്റെ ഓണം സഹകരണ വിപണിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു Read More »
കോതമംഗലം: എം.എ എൻജിനീയറിങ്ങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി മിച്ചി മിർപ്പുവിന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. മറ്റ് എൻജിനീയറിങ് കോളേജുകളിൽ നിലവിലുള്ള ക്രെഡിറ്റ് മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി എം.എ കോളേജിൽ 22 ക്രെഡിറ്റ് എന്ന മാനദണ്ഡം തുടരുന്നതും ഇതുമൂലം നിരവധി വിദ്യാർത്ഥികൾ ഇയർഔട്ട് ഭീഷണി നേരിടുന്നതും സംബന്ധിച്ച് വിദ്യാർത്ഥികൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിൽ അധികൃതർ വ്യക്തമായ …
എം.എ എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം: സമഗ്ര അന്വേഷണം വേണം; എഐഎസ്എഫ് Read More »
തൊടുപുഴ: വണ്ണപ്പുറം പട്ടയകുടിയിൽ നിന്നും കാണാതായ വീട്ടമ്മക്കായി തിരച്ചിൽ ഉർജിതമാക്കി പോലീസ്. വണ്ണപ്പുറം പട്ടയകൂടി സ്വദേശി പൂവതിങ്കൽ ലീല ഭാസ്കരനായി (68) ഫയർ ഫയർഫോസിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ വീടിനു സമീപത്തെ വഞ്ചിക്കൽ തോട്ടിലും മാലി കുത്തിലും തിരച്ചിൽ നടത്തി. ഓഗസ്റ്റ് 1ശനിയാഴ്ച രാവിലെ മുതൽ ആണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് പ്രേദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് തൊടുപുഴ സ്കൂബ ടീമിന്റെ …
വണ്ണപ്പുറം പട്ടയകുടിയിൽ നിന്നും കാണാതായ വീട്ടമ്മക്കായി തിരച്ചിൽ ഉർജിതമാക്കി പോലീസ് Read More »
തോപ്രാംകുടി: ഇടുക്കി ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യ മോഹന്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിക്കുന്ന ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സിവിൽ പോലീസ് ഓഫീസറാണ് മുരിക്കാശ്ശേരി രാജമുടി സ്വദേശിയായ ധന്യ മോഹൻ . 2023 , 2024 വർഷങ്ങളിൽ തുടർച്ചയായി ഇടുക്കി ജില്ലയിലെ മികച്ച ചൈൽഡ് വെൽഫയർ ഓഫീസർക്കുള്ള പുരസ്കാരം നേടുവാനും ധന്യക്ക് കഴിഞ്ഞു. അക്കാലത്ത് ധന്യ ജോലി ചെയ്ത …
തൊടുപുഴ: തൊടുപുഴ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. അസോസിയേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ. പി. എ. സലീംകുട്ടി ദേശീയപതാക ഉയർത്തി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവത്യാഗം ചെയ്ത വീരദേശാഭിമാനികളുടെ സ്മരണ പുതുക്കേണ്ട ദിനമാണിതെന്ന് പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ വ്യാപാര മേഖല മുന്നിൽ നിൽക്കണമെന്നും, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ നിയോജകമണ്ഡലം …
തൊടുപുഴ മർച്ചന്റ് അസോസിയേഷനിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു Read More »
ഇടുക്കി: ഓണം പ്രമാണിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായാണ് ജില്ലാ കളക്ടർ സ്ക്വാഡ് രൂപീകരിച്ചത്. സ്ക്വാഡിൽ സിവിൽ സപ്ലൈസ്, റവന്യു, ഫുഡ് ആന്റ് സേഫ്റ്റി, ലീഗൽ മെട്രോളജി, പോലീസ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണുള്ളത്. ഇവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. പ്രധാനമായും ഹോട്ടലുകൾ, പച്ചക്കറി കടകൾ, ഇറച്ചി മീൻ …
പൊതുവിപണിയിലെ ക്രമക്കേടുകൾ; ഓണം പ്രമാണിച്ച് പരിശോധന നടത്തി സ്പെഷ്യൽ സ്ക്വാഡ് Read More »
തൈമറ്റം: പുളിയ്ക്കൽ കുര്യാക്കോ വർഗ്ഗീസ് (കുട്ടിച്ചേട്ടൻ – 96) നിര്യാതനായി. സംസ്കാരം ഞായർ(16/08/2026) ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി തെന്നത്തൂർ പതിയിൽ കുടുംബാംഗം. മക്കൾ: ജോണി, റോസമ്മ, തങ്കച്ചൻ, ലിസ്സി, പരേതയായ ഷൈനി, സുമ. മരുമക്കൾ: ലില്ലി, പള്ളിത്താഴത്ത്(കലൂർ), പരേതനായ ജോസ്, കളപുരയ്ക്കൽ(മാനത്തൂർ), ഷേർളി, പുത്തൻപുരയ്ക്കൽ(പരീക്കണ്ണി), ജോയി, വാഴപ്പിള്ളിയിൽ(കൊയമ്പത്തൂർ), പരേതനായ സ്റ്റീഫൻ, വട്ടപ്പാറയിൽ(ആവോലി), ബേബി, വാത്തുപറമ്പിൽ(ചാലാശ്ശേരി).
ഇടുക്കി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് നമ്പർ 234 ന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജി വറുഗീസ് ദേശീയ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം കെ. എം. ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അശ്രാന്തം പരിശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൃതജ്ഞതയുടെയും ആദരവിന്റെയും …
സഹ്യജ്യോതി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷവും പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കലും സംഘടിപ്പിച്ചു Read More »
തൊടുപുഴ: വ്യാപാരി ക്ലബ് 38-ന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിൽ ദേശീയപതാക ഉയർത്തി. മർച്ചന്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. ജനറൽ സെക്രട്ടറി സി.കെ. നവാസ്, അനിൽ പീടികപറമ്പിൽ, അനീഷ് ജി ഹബ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ക്ലബ്ബിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രസിഡന്റ് രാജു തരണിയിൽ തന്റെ പ്രസംഗത്തിൽ …
വ്യാപാരി ക്ലബ് 38-ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു Read More »
തൊടുപുഴ: ആംബുലൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. വ്യാപാരി ക്ലബ് 38 പ്രസിഡന്റ് രാജു തരണിയിൽ ചടങ്ങിൽ ദേശീയപതാക ഉയർത്തി. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എം.എൻ. സുരേഷ് മുഖ്യപ്രഭാഷണം നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. യുവതലമുറ മയക്കുമരുന്നിന് അടിമപ്പെടാതെ അവരെ നേർവഴിക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. തുടർന്ന് അസോസിയേഷൻ ഭാരവാഹികളായ കബീർ ടി.എ., ബിജു മാത്യു, ജോമോൻ ജോർജ്, യേശുദാസ്, കെ.സി . സുധീർ എന്നിവരുടെ …
ആംബുലൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു Read More »
ഇടുക്കി: രാജാക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും മർച്ചൻ്റ്സ് അസോസിയേഷൻ്റെയും മതസൗഹാർദ്ദ കൂട്ടായ്മയുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 9 ന് രാജാക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കിങ്ങിണി രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച സ്വാതന്ത്ര്യ ദിന റാലി ടൗൺ ചുറ്റി സമ്മേളന നഗറിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘാടകർക്ക് പിന്നിലായി ഹരിതകർമ്മസേന, സിഡിഎസ് ഭാരവാഹികൾ, ഐസിഡിഎസ് …
ഇടുക്കി: ഇടമലകുടിയില്‍ വീണ്ടും രോഗിയുമായി ദുരിത യാത്ര. മഞ്ചൽ കെട്ടി അതിൽ കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിൽ നിന്നും 55 കാരിയായ പൂമണി യെയാണ് സൊസൈറ്റികുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനെ മാങ്കുളം ആനകുളത്ത് ചുമന്ന് എത്തിച്ചിരുന്നു.
മുവാറ്റുപുഴ: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് കത്തയച്ചു. വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷനും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. കേന്ദ്ര മന്ത്രിയുടെ ഇടപെടൽ തേടിയത്. ഉയർന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിൾ ഉൽപ്പാദനത്തിനും രാസവളങ്ങൾ അത്യാവശ്യമാണെന്നിരിക്കെ, നിലവിലുണ്ടായ വിലവർധനവ് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എം.പി. …
തൊടുപുഴ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി കരിമണ്ണൂർ സ്വദേശി ആൽവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള, വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് മോഷ്ടാക്കൾ …
ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ചു കടത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ Read More »
ഇടുക്കി: അപകടാവസ്ഥയിലും കാലാവധി കഴിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന്റെ എതിർപ്പിനെ മറികടന്ന് ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം നടത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ പ്രതീകാത്മക കോലം കത്തിച്ച് ജനസംരക്ഷണസമിതി പ്രതിഷേധിച്ചു. നിയമവിരുദ്ധമായ 999 വർഷ പാട്ടക്കരാർ റദ്ദാക്കണമെന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജന സംരക്ഷണ സമിതി പാട്ട കരാർ കത്തിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നതിന്റെ ഭാഗമായാണ് പ്രവർത്തകർ …
തമിഴ്നാട് മുഖ്യമന്ത്രി യുടെ കോലം കത്തിച്ച് ജനസംരക്ഷണ സമിതി Read More »
തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിങ്ങും മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ മുനിസി പ്പാലിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി 80-ാമത് സാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഓഗസ്റ്റ് 15 ന് രാവിലെ 10 ന് വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി വിവിധ സാമൂഹിക സാംസ്കാരിക നായകൻമാരുടേയും വ്യാപാരി വ്യവസായി നേതാക്കളുടേയും സാന്നിദ്ധ്യത്തിൽ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും (മുനിസിപ്പൽ ഗ്രൗണ്ടിൽ) ആരംഭിക്കുന്ന ഈ പടുകൂറ്റൻ റാലി തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ …
വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. കുറാഞ്ചേരിയിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് തെരുവുനായയെ രക്തത്തിൽ കുളിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വടക്കാഞ്ചേരി പൊലീസെത്തി പരിശോധന നടത്തി. കഴുത്തിനേറ്റ ആഴത്തിലുള്ള മുറവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വണ്ടി തട്ടിയതല്ല ആരോ കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നു. പ്രദേശവാസിയായ ഡോക്റ്റർ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
മുവാറ്റുപുഴ: കാവക്കാട് നെടുങ്ങാട്ട് പരേതരായ ജോസഫ് – മർത്ത ദാമ്പതികളുടെ മകളും എഫ്.സി.സി സഭാംഗവുമായ സിസ്റ്റർ ഗ്രെയ്സ് ഫ്ലവർ(77) അന്തരിച്ചു. സംസ്കാരം ഇന്ന്(14/08/2026,വെള്ളി) വൈകുന്നേരം 4.00 ന് വിശുദ്ധ കുർബാനയോട് കൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) വിമലഗിരി മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: പ്രൊഫ. സി.ജെ തോമസ്(നിർമ്മല കോളേജ്, റിട്ട.), : പരേതരായ മാത്യു, ജോർജ്ജ്, സിസ്റ്റർ പ്രോകുല, ജോസഫ്, സിസ്റ്റർ ജോൺസീന(എഫ്.സി.സി), ജോൺ.
ഇടുക്കി: പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ വാഴത്തോപ്പ് വഞ്ചിക്കവലയിലുള്ള കെ.എസ് ഇ ബിയുടെ സി.ആറാം നമ്പർ ക്വാർട്ടേഴ്സിൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷൽ പരിധികളിലുമാണ് സർക്കിൾ ഓഫീസ് സംവിധാനം വരുന്നത്.2018 വരെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് ആയിരുന്നെങ്കിലും ശേഷം ഈ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നല്‍കുകയായിരുന്നു. വീണ്ടും ഈ പദവി എസ് ഐ മാർക്ക് തന്നെ തിരികെ നല്‍കും.പുതിയ സർക്കാർ …
ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കും Read More »
ഇടുക്കി: എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററായി നിയമിതനായ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ സോമൻ തെറ്റയിലിന് യാത്രയയപ്പുനൽകി. വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ് അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സോമൻ തെറ്റയിൽ മറുപടി പ്രസംഗം നടത്തി. …
ഇടുക്കി: വാഴത്തോപ്പ് തടിയമ്പാട് ടൗണിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപനശാല മാറ്റി സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഇടുക്കി എം.എൽ.എ റോയി കെ പൗലോസിന് നിവേദനം നൽകി. സ്ഥാപനം ഇവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ല ചർച്ച ഉയരുന്നതിനിടെയാണ് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിര്കുകന്നത്. ഈ സ്ഥാപനം ഇവിടെ നിന്നും മാറ്റപ്പെട്ടാൽ തടിയമ്പാട്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും വ്യാപാര രംഗത്ത് ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്നും നേതാക്കൾ നിവേദനത്തിലൂടെ …
തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പ്പെൻസറിയും തലയനാട് ജയ്ഭാരത് ലൈബ്രറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രാജു വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ സിൽവി ബിജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് തോമസ് മൈലാടൂർ, സെകട്ടറി എം.എ ഫ്രാൻസിസ്, ശ്രീജാ ബാബു എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം ആയുർവേദ ഡോക്ടർ സുനിത ഇന്നത്തെ കാലത്ത് ആയുർവേദ മരുന്നുകളും അതിന്റെ ചികിൽസാ രീതികളും – …
ഇടുക്കി: അധികാരികളുടെ വാഗ്ദാനങ്ങൾ വെറും വാക്കായി അവശേഷിക്കുമ്പോൾ, അടിയന്തര വൈദ്യസഹായത്തിനായി വീണ്ടും രോഗിയെ മഞ്ചലിൽ ചുമന്ന് കിലോമീറ്ററുകൾ താണ്ടി ഇടമലക്കുടിയിലെ ഗോത്രജനത. ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.കമ്പിൽ തുണി കെട്ടിയുണ്ടാക്കിയ മഞ്ചലിൽ കിടത്തി, വനപാതയിലൂടെയും പുഴ മുറിച്ചുകടന്നും കുടിനിവാസികളായ നിരവധി പേർ മാറിമാറി നാല് കിലോമീറ്ററോളമാണ് ഇയാളെ ചുമന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണലാർ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഒറ്റത്തടിപ്പാലം ഒലിച്ചുപോയത് …
തൊടുപുഴ: കുമാരമംഗലം മേലാട്ടുകുന്നേൽ നാരായണൻ(87) നിര്യാതനായി. ഭാര്യ: ഭാർഗവി(പാറയ്ക്കമാലിൽ, ആയവന). മക്കൾ: പ്രതിഭ, പ്രദീപ്(അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കൽ, പൈനാവ്). മരുമക്കൾ: ദിനേശ് (ബിസിനസ്, വാഴക്കുളം), മഞ്ജു പരമേശ്വരൻ, പുത്തൻപുരയിൽ, തൊമ്മൻകുത്ത് (കുമാരമംഗലം പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ, ജില്ല നഴ്സിങ് സൂപ്രണ്ട്, ഇടുക്കി ജില്ല കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ). കൊച്ചുമക്കൾ: ഗോകുൽ, ഗംഗ, കൈലാസ് നാഥൻ. സംസ്കാരം ഇന്ന് (12/08/2026) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഇടുക്കി: ആദിവാസി സമൂഹത്തോളം കാടിനെ അറിയുന്ന മറ്റാരുമില്ലെന്നും ഈ അറിവ് മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍. മുടങ്ങിപ്പോയ ടൈഗര്‍ മ്യൂസിയം പുനരുദ്ധീകരിക്കുന്നതിന് 20 കോടി ഉള്‍പ്പെടെ കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച ഊരുണര്‍വ് പദ്ധതിയുടെ ഭാഗമായി മന്നാന്‍, പളിയ ഊരുകളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. …
തൊടുപുഴ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിന് ലഭിച്ച കേന്ദ്രസർക്കാരിന്റെ രാഹ്–വീർ പദ്ധതി പ്രകാരമുള്ള 25,000 രൂപ അവാർഡ് തുക അപകടത്തിൽപ്പെട്ടയാൾക്ക് തന്നെ കൈമാറി മാതൃകയായി വണ്ണപ്പുറം സ്വദേശി. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും 12 വയസ്സുകാരനായ മകൻ ആൽഫ്രഡുമാണ് അവാർഡിനും ആദരവിനും അർഹരായത്. തങ്ങൾക്ക് ലഭിച്ച പാരിതോഷികത്തുക അപകടത്തിൽപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിലായ തൊടുപുഴ സ്വദേശി റെജികുമാറിന് തന്നെ നൽകുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.2025 നവംബർ 16-ന് രാത്രി വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തിൽപ്പെട്ട് …
മുവാറ്റുപുഴ: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന കടയുടമ മരിച്ചു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ അംഗവും സ്റ്റാർ ചപ്പാത്തി കട ഉടമയുമായ വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. വാഴക്കുളം പള്ളിക്കുന്നേൽ പരേതനായ ജസ്റ്റിന്റെ ഭാര്യയാണ്. പരേത മേലുകാവ് പാറപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥി, ജ്യോതി ദർശന പുല്ലുവഴി ), ജസ്റ്റോ (വിദ്യാർഥി, വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വാഴക്കുളം). കടയിലെ ജോലിക്കിടെ റെജിമോളുടെ കൈ ചപ്പാത്തി മെഷീനിൽ കുരുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ …
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന കടയുടമ മരിച്ചു Read More »
ഇടുക്കി: രാജ്യത്തെ ജന്നാധിപത്യം സംരക്ഷിക്കാൻ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ന്യൂഡൽഹി രാംലീല മൈതാനത്ത് കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സേനാപതി, മുക്കുടിൽ ലോക്കൽ കമ്മിറ്റികളുടെ രാഷ്ട്രീയ കാൽനട ജാഥയുടെ സമാപന സമ്മേളനം മാങ്ങാത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ചതാണ് ഇലക്ട്രോണിക് വോട്ടിഗ് മെഷിനുകൾ. അത് ഉപയോഗിച്ച തെരഞ്ഞെടുപ്പുകളിൽ ബിജെപി സർക്കാർ നേടിയ വിജയങ്ങൾ …
ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ് പുന:സ്ഥാപിക്കണം: കെ സലിംകുമാർ Read More »
ചങ്ങനാശ്ശേരി: കുരിശുംമൂട് ഇരയമംഗലം(മാമ്പ്ര കുടുംബം, കൈനകരി) എൽ.ഐ.സി റിട്ട. എ.ഡി.എം ഇ.ജെ തോമസിന്റെ(ബേബിച്ചൻ) ഭാര്യ ഗ്രേസിക്കുട്ടി തോമസ് (82) നിര്യാതയായി. സംസ്കാരം ചൊവ്വ(11/08/2026) രാവിലെ 10.30ന് കുരിശുംമൂട് മുന്തിരിക്കവലയിലുള്ള ഇരയമംഗലം വീട്ടിൽ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. പരേത കങ്ങഴ മുരിക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോ ജോസഫ്(എഞ്ചിനീയർ, സൗദി അറേബ്യ), ജയ് ജേക്കബ്(സീനിയർ മാനേജർ, എൽ.ഐ.സി, തൊടുപുഴ), പ്രൊഫ. ജിജി തോമസ്(എൻ.ഐബി.എം ഫാ ക്വൽറ്റി പൂനെ), പ്രിയ മേരി(എച്ച്എസ്എസ്റ്റി സെൻ്റ് മേരീസ് ചമ്പക്കുളം), ജിബു തോമസ്(എഞ്ചിനീയർ യുഎസ്എ). …
ചങ്ങനാശേരി കുരിശുംമൂട് ഇരയമംഗലം ഗ്രേസിക്കുട്ടി തോമസ് നിര്യാതയായി Read More »
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെളിയാമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ഇ ജബ്ബാർ പതാക ഉയർത്തി. യൂണിറ്റിലെ 50 വർഷം പിന്നിട്ട ഏറ്റവും മുതിർന്ന വ്യാപാരി ലത്തീഫ് കിഴക്കേലിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ബിജു കോട്ടയ്ക്കകം അയ്യൂബ് കിഴക്കേൽ ഷിനാജ് കോട്ടപ്പറമ്പിൽ സജാദ് നാസർ വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി.
തൊടുപുഴ: 1942 ഓഗസ്റ്റ് 8-ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം തൊടുപുഴ. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ആയി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സായുധ സേനയിൽ കമ്മീഷൻഡ് ഓഫീസറായി റിട്ടയർ ചെയ്ത ക്യാപ്റ്റൻ സി ജെ ജോസഫിനെ യോഗം ആദരിച്ചു.ഒരു രാജ്യമെന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ കൈവരിച്ച ഉന്നതമായ സ്ഥാനത്തിന് അടിത്തറയിട്ടത് ഇത്തരം ജനകീയ മുന്നേറ്റങ്ങളാണ്. വിദേശാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ …
ക്വിറ്റ് ഇന്ത്യാ ദിനം ഓർമ്മ പുതുക്കി സീനിയർ സിറ്റിസൺസ് ഫോറം Read More »
ഇടുക്കി: വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ച ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സാങ്കേതിക വിദ്യ വലിയ രീതിയിൽ പ്രയോജനപ്പെടുത്തിയുള്ള ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.പല സ്കൂളുകളിലും കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനം വേണ്ടത്ര ലഭ്യമല്ല. നെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈയുടെയുമൊക്കെ സ്പീഡും …
വിദ്യാഭ്യാസ രംഗത്തെ സമഗ്ര വളർച്ച ലക്ഷ്യം: മന്ത്രി എൻ ഷംസുദ്ദീൻ Read More »
തൊടുപുഴ: റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികതർ. പുളിമൂട്ടിൽ പമ്പിന് എതിർവശത്തുള്ള റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നിരന്തരം വെള്ളം ഒഴുകിയെത്തുന്ന ഈ ഭാഗത്ത് കുഴി കൂടി രൂപ്പെട്ടതോടെ ബൈക്ക് യാത്രക്കാരുടെ ജീവന് അപകടഭീഷണിയായിരിക്കുകയാണ്. തിരക്കുള്ള സമയങ്ങളിലും രാത്രി കാലങ്ങളിലും കുഴി ശ്രദ്ധയിൽപ്പെടാതെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പി.ഡബ്ല്യൂ.ഡി അധികൃതർ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ജനങ്ങളും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടു. കുഴി മൂടാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. വ്യാപാരി ക്ലബ്ബ് 38 ൻ്റെ നേതൃത്വത്തിൽ കുഴിയ്ക്ക് സമീപം …
ഇടുക്കി: രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബീഹാറിൽ അധ്യാപകനായി ജോലി നോക്കുന്ന ഇയാൾ രണ്ട് മാസത്തെ അവധിയ്ക് നാട്ടിൽ എത്തിയതായിരുന്നു. ബീഹാറിൽ നിന്നും കൊണ്ടു വന്ന കഞ്ചാവ് വിറ്റ് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ. റോബിന്റെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് …
ഇടുക്കി: തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കമ്പം താഴ്വരയിലെ 14,707 ഏക്കറോളം വരുന്ന നെൽകൃഷിക്കായാണ് തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത്. കേരളത്തിന് ആവശ്യമായ അരിയും പച്ചക്കറികളും നൽകാനാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്ന് സ്ഥലത്തെത്തിയ കമ്പം എംഎൽഎ ജഗന്നാഥ മിശ്ര പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്ന തമിഴ്നാട്ടിലെ കർഷകർക്ക് ഇത് വലിയ ആശ്വാസമാകും. തേനി എം.പി തങ്ക തമിഴ് സെൽവൻ്റെയും കമ്പം എംഎൽഎ …
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു Read More »
കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ മുക്കുപണ ആണങ്ങൾ പണയം വച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ പ്രതികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. 13/06/2026 മുതൽ 27/07/2026 വരെയുള്ള കാലയളവിലാണ് സംഘം തട്ടിപ്പു നടത്തിയത്. പ്രതികളിലൊരാളായ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു ആദ്യം സ്ഥാപനത്തിലെത്തി രണ്ട് തവണയായി ഒറിജിനൽ സ്വർണ്ണാഭരണം പണയം വച്ചു. അങ്ങനെ സ്റ്റാഫുകളെ വിശ്വാസത്തിലെടുത്ത ശേഷം ഇയാൾ കൂട്ടുപ്രതികളുമായി ചേർന്ന് 13 പ്രാവശ്യം ഹാൾ മാർക്ക് മുദ്രയുള്ള മുക്കുപണ്ട …
ഇടുക്കി: ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തിന്റെ മുരിക്കാശ്ശേരിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ വച്ച് ഓണം ഖാദി സ്പെഷ്യല്‍ വിപണന മേള സംഘടിപ്പിക്കും. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരമാണ് ഒരുക്കുന്നത്. മേളയോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓണം മേളയോടനുബന്ധിച്ച് …
ഓണം ഖാദി സ്പെഷ്യല്‍ വിപണന മേള ഓഗസ്റ്റ് 10, 11 തീയതികളില്‍ Read More »
തൊടുപുഴ: ഫെഡറൽ ബാങ്ക് സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് സംഭാവന ചെയ്തത്. എട്ടര ലക്ഷത്തോളം രൂപ വിലവരുന്ന ഡയാലിസിസ് യൂണിറ്റാണ് നൽകിയത്. ആതുര സേവന രംഗത്ത് നിസ്തുല സേവനം നൽകുന്ന ഹോളി ഫാമിലി ഹോസ്പിറ്റലിന് ഡയാലിസിസ് യൂണിറ്റ് നൽകുന്നതിൽ സന്തോഷം ഉണ്ടെന്നും തുടർന്നും എല്ലാവിധ സഹകരണം ഉണ്ടാകുമെന്നും ബോങ്ക് അധികൃതർ പറഞ്ഞു. ദിവസം 31 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയാണ് ഹോളി ഫാമിലി. കൂടാതെ സാന്ത്വനം എന്നപേരിൽ മാസം തോറും …
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന് ഫെഡറൽ ബാങ്ക് ഡയാലിസിസ് യൂണിറ്റ് നൽകി Read More »