ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്
വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ധ്രുവ 2023’ വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് നിര്‍വഹിച്ചു. നൂറോളം എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. അതോടൊപ്പം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന കട്ടിലുകളും ഐ.വി …

















































