Timely news thodupuzha

idukki

മദ്ഹുറസൂൽ കോൺഫറൻസ് സെപ്റ്റംബർ 5 ന് അടിമാലിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: ഖൽബിലുണ്ട് എൻ്റെ നബി (സ്വ) എന്ന ശീർഷകത്തിൽസെപ്തംബർ 5 ന് സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ കോൺഫറൻസ് ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി.ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചുപ്രചരണ യാത്രഓഗസ്റ്റ് 31 ന് വൈകുന്നേരം നാലു മണിക്ക് മൂന്നാർ,പള്ളിവാസൽ മഖാം സിയാറത്തോടെ ആരംഭിക്കും.സെപ്തംബർ 1,2,3,4,5 ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷംസെപ്തംബർ 5 ന് വൈകുന്നേരം5 മണിക്ക് അടിമാലിയിൽ സമാപിക്കുംവിവിധ കേന്ദ്രങ്ങളിൽകേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്ജില്ലാ, സോൺ, യൂണിറ്റ് നേതാക്കൾ സംസാരിക്കുംസെപ്തംബർ 5 …

മദ്ഹുറസൂൽ കോൺഫറൻസ് സെപ്റ്റംബർ 5 ന് അടിമാലിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി Read More »

എം.പി.സ് ആരവം 2K26: വ്യാപാരി ക്ലബ്ബ് 38-ഉം എം.പി.സ് ടവറും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

​തൊടുപുഴ: വ്യാപാരി ക്ലബ്ബ് 38-ന്റെയും എം.പി.സ് ടവറിലെ വ്യാപാര സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം ‘എം.പി.സ് ആരവം 2K26’ സംഘടിപ്പിച്ചു. എം.പി. ടവർ ഉടമ ഷിയാസ് എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ​നേപ്പാളിൽ ഉണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വ്യാപാരി ക്ലബ്ബ് സെക്രട്ടറി സി.കെ. നവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐഡിയൽ സൊലൂഷൻ ഉടമ ജയശ്രീ ഓണസന്ദേശം നൽകി. വ്യാപാരി ക്ലബ്ബ് …

എം.പി.സ് ആരവം 2K26: വ്യാപാരി ക്ലബ്ബ് 38-ഉം എം.പി.സ് ടവറും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു Read More »

വൈദ്യുതി ഉത്പാദനം ആരംഭിയ്ക്കാതെ ഇടുക്കി രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം

ഇടുക്കി: 2018 ലാണ് രാമക്കൽമേടിന് സമീപം ആമപ്പാറയിൽ സൗരോർജ്ജ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. 2022 മുതൽ ഒരു മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ് ഇ ബി യ്ക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. 2022 ഇൽ തന്നെ ഉത്ഘാടനവും നടത്തി. ഈ കാലയളവിൽ ട്രയൽ റണ്ണിനായി ഏതാനും ദിവസം വൈദ്യൂതി ഉത്പാദിപ്പിച്ചെങ്കിലും പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. അനർട്ട് , സിഡാക്, കെൽട്രോൺ എന്നീ ഏജൻസികളുടെ സംയുക്ത സംരംഭമാണിത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇൻവെർട്ടർ …

വൈദ്യുതി ഉത്പാദനം ആരംഭിയ്ക്കാതെ ഇടുക്കി രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം Read More »

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി

ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഉടുമ്പൻചോല റേഞ്ച്, എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ദേവഗിരി മല്ലിശ്ശേരി ഷാജി രാജപ്പൻ്റെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ വാറ്റ് ചാരായവും വമ്പൻ വാറ്റു ഉപകരണങ്ങളും പിടികൂടി. തിരുവോണത്തിന് ദേവഗിരിയിൽ പ്രത്യേക മണവും നിറവുമുള്ള വാറ്റ് ചാരയം ഉണ്ടെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം തല വാറ്റിൽ രക്തചന്ദനവും മറ്റ് അങ്ങാടി മരുന്നുകളും ചേർത്ത് ഉൻമേഷത്തിനുള്ള മരുന്ന് എന്ന പേരിൽ ആയിരുന്നു റെഡ് സാൻഡൽ …

ഉന്മേഷത്തിന് രക്തചന്ദനവും അങ്ങാടി മരുന്നും ചേർത്ത് വാറ്റിയ പ്രതിയെ എക്സൈസ് പൊക്കി Read More »

ചെറുതോണിയിൽ 100 ലിറ്റർ വിദേശ മദ്യവുമായി വീട്ടുടമ പിടിൽ

ചെറുതോണി: രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.രാജമുടി 17 കമ്പനി കയത്തുങ്കൽ ഷാജി വർഗ്ഗീസിനെ (50 ) തങ്കമണി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പരിശോധന നടത്തിവരുന്നതിനിടയാണ് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ 500 മില്ലി ലിറ്ററിൻ്റെ 200 കുപ്പികളായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യംപിടികൂടി ഓണം അവധി ദിവസങ്ങളിൽ …

ചെറുതോണിയിൽ 100 ലിറ്റർ വിദേശ മദ്യവുമായി വീട്ടുടമ പിടിൽ Read More »

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിൽ വിപുലമായി നടന്നു

ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിൽ വിപുലമായി നടന്നു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് പി. രാജൻ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ചടങ്ങിൽ ജയന്തി സന്ദേശം നൽകി. യൂണിയന് കീഴിലുള്ള വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, വിമലഗിരി, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി …

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലുള്ള 19 ശാഖകളിൽ വിപുലമായി നടന്നു Read More »

യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ

ഇടുക്കി: യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി ഒഴുകയിൽ വീട്ടിൽ ഷെയ്സ്, മന്നാംകണ്ടം പ്ലാച്ചേരി വീട്ടിൽ ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ല തേർഡ് അഡിഷണൽ ജഡ്ജി എസ്.എസ് സീനയാണ് വിധി പ്രസ്താവിച്ചത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളത്തൂവൽ തോട്ടുങ്കൽ ആലീസിനെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ ചേർന്ന് കമ്പി വടികൾ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ …

യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ Read More »

കെഎസ്ആർടിസി ജംഗ്ഷനിലെ അതി രൂക്ഷമായ ഗതാഗതക്കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാകണം; കേരള കോൺഗ്രസ്

തൊടുപുഴ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത കേന്ദ്രങ്ങളിലൊന്നായ കെഎസ്ആർടിസി ജംഗ്ഷനിൽ ദിനംപ്രതി അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം പൊതുജനങ്ങളും യാത്രക്കാരും നേരിടുന്ന കടുത്ത ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം… ​രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ഇവിടെ മണിക്കൂറുകളോളമാണ് വാഹനങ്ങൾ നിരങ്ങിനീങ്ങുന്നത്. മൂവാറ്റുപുഴ, പാലാ, ഇടുക്കി മേഖലകളിലേക്ക് പോകുന്ന വാഹനങ്ങളും സ്വകാര്യ-കെഎസ്ആർടിസി ബസുകളും കാൽനടയാത്രക്കാരും ഒരുപോലെ ആശ്രയിക്കുന്ന ഈ ജംഗ്ഷനിൽ കൃത്യമായ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ അഭാവവും റോഡിന്റെ വീതിക്കുറവും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. ആംബുലൻസ് അടക്കമുള്ള അടിയന്തര …

കെഎസ്ആർടിസി ജംഗ്ഷനിലെ അതി രൂക്ഷമായ ഗതാഗതക്കുരിക്കിന് ശാശ്വത പരിഹാരം ഉണ്ടാകണം; കേരള കോൺഗ്രസ് Read More »

കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം; ദേശീയ പാത ഉപരോധിച്ചു

ഇടുക്കി: പൂപ്പാറ തലക്കുളം കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കൊച്ചി – ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. വനം വകുപ്പിനെതിരെയായിരുന്നു പ്രതിഷേധം. മരിച്ച ഒച്ചു തേവരുടെ കുടുംബത്തിന് ഉടൻ ധനസഹായം നൽകണമെന്നാണ് ആവശ്യം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്.

ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നിയാണ് (50) മരിച്ചത്. യൂണിയൻ ബാങ്കിന് സമീപം ഒരു മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബെന്നി ഇട്ടുകുന്നേൽ എന്നയാൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ അകപ്പെട്ടതതിനാൽ ബെന്നിയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞെത്തിയവർ ബെന്നിയെ പുറത്തെടുത്ത് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഇടുക്കിയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാർ ടൗണിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൗണ്ട് കാർമൽ, സെന്റ് മൈക്കിൾസ് ദേവാലയങ്ങൾക്ക് സമീപം കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനയുടെ മുൻപിൽ പെട്ടുപോയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാർ ‘വിരിഞ്ഞ കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വീണ്ടും ടൗണിലിറങ്ങി ഭീതി വിതച്ചത്. മേഖലയിൽ വ്യാപകമായി വാഴയടക്കമുള്ള കൃഷികൾ ആന നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ആർ.ആർ.ടി സംഘം ഏറെ ശ്രമപ്പെട്ടാണ് കാട്ടാനയെ വനമേഖലയിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ അടിക്കടിയുണ്ടാകുന്ന കാട്ടാന …

ഇടുക്കിയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു Read More »

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു പറിക്കുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വില്ലേജിൽ വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ ശശി മകൻ 38 വയസ്സുള്ള പ്രമോദ് ശശി, കട്ടപ്പന വില്ലേജിൽ വലിയതോവാള ഭാഗത്ത് തകിടിയേൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന 36 വയസ്സുള്ള സുധീഷ്, മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം ഭാഗത്തു കൂട്ടിക്കൽ ഭാഗത്തു ശേഖർ രാജ് മകൻ 32 വയസ്സുള്ള അച്ചു എന്ന് വിളിക്കുന്ന ഹരി. പി. …

പോലീസ് ചമഞ്ഞ് പണം തട്ടുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു Read More »

ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കിടെ വാഹനം തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. യാത്രികരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലും കാരണം കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8:10-ഓടെ കാഞ്ഞാർ – ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു സംഭവം. 17 സീറ്റുള്ള വാഹനത്തിലാണ് കുന്നംകുളത്തുനിന്നുള്ള സംഘം യാത്ര തിരിച്ചത്. പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കുന്നതിനായി വാഹനം ഒതുക്കി നിർത്തിയപ്പോഴാണ് ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപകടസാധ്യത മനസ്സിലാക്കിയ ഡ്രൈവറും യാത്രികരും …

ഇലവീഴാപൂഞ്ചിറ യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം Read More »

തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണ കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ.സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭാ പരിധിയിൽ ഏകദേശം 500-ഓളം പാലിയേറ്റീവ് രോഗികൾ പരിചരണത്തിലുണ്ട്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ ഗൃഹസന്ദർശനത്തിലൂടെ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം നൽകി വരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൊടുപുഴ 20 പാലിയേറ്റീവ് രോഗികൾക്കായി ഫുഡ് കിറ്റുകൾ നൽകി. റോട്ടറി പ്രസിഡന്റ് …

തൊടുപുഴ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു Read More »

ഓണത്തിന് ഒരു കൈത്താങ്ങുമായി സെൻറ്ജോസഫ്സ്ഹയർസെക്കന്ററി സ്കൂൾ

കരിമണ്ണൂർ: ആഹ്ലാദാരവങ്ങളോടെ തിരുവോണ നാളുകളുടെ മധുരത്തിന് മാറ്റ് കൂട്ടാൻ സ്നേഹത്തിന്റെ കൈത്താങ്ങുമായി കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകൾ രംഗത്ത്. ഓണച്ചന്തം ചോർന്നുപോകാത്ത വിധം60ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഈ വർഷത്തെ ആഘോഷങ്ങൾക്ക് വേറിട്ട തുടക്കമായി. “പട്ടിണിയുടെയും ഇല്ലായ്മയുടെയും വേവലാതികളില്ലാതെ ഓരോ മലയാളിയും തിരുവോണം ആഘോഷിക്കണം എന്ന സന്ദേശമാണ് ഈ സ്നേഹക്കൂട്ടായ്മയിലൂടെ നൽകുന്നത്” എന്ന് ഹെഡ്മാസ്റ്റർ ബിജോയ് മാത്യു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.​പ്രതിസന്ധികളെല്ലാം മറന്ന് ഓരോ മുഖത്തും ഓണപ്പുഞ്ചിരി വിടർത്തുക …

ഓണത്തിന് ഒരു കൈത്താങ്ങുമായി സെൻറ്ജോസഫ്സ്ഹയർസെക്കന്ററി സ്കൂൾ Read More »

ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ഓണസംഗമം സംഘടിപ്പിച്ചു

ഇടുക്കി: ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കിയുടെ നേതൃത്വത്തിൽ ഓണസംഗമവും കുടുംബസംഗമവും ജീസ് ജോസഫിന്റെ വസതിയിൽ നടന്നു. സംഘടനാ പ്രസിഡന്റ് ഉണ്ണി താനത്താളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഓണസന്ദേശം നൽകി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഓണം പ്രവാസി മലയാളികളുടെ കൂട്ടായ്മകൾക്കും കുടുംബബന്ധങ്ങൾക്കും കൂടുതൽ കരുത്തേകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ജനറൽ സെക്രട്ടറി ജോസുകുട്ടി ഫ്രാൻസിസ് സ്വാഗതവും …

ഐ.എൻ.സി.എ.എസ് ഖത്തർ ഇടുക്കി ഓണസംഗമം സംഘടിപ്പിച്ചു Read More »

ഓണക്കാലത്ത് മൂന്നാറിലെ തേയില കാഴ്ചകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക്ക് ഒരു യാത്ര

ഇടുക്കി: നീലക്കുറിഞ്ഞിയുടെ നീല വസന്തം കാണാൻ മൂന്നാറിലേക്ക് മല കയറുന്നവർക്ക് കാന്തല്ലൂരിലെത്തി ആപ്പിളും കഴിച്ചു മടങ്ങാം. കേരളത്തിന്റെ സ്വന്തം ‘ആപ്പിൾ ഗ്രാമമാ’യ കാന്തല്ലൂർ , പഴുത്തു തുടുത്ത ആപ്പിളുകൾ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്കൊപ്പം , തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കാനുള്ള അവസരവുമാണ് സഞ്ചാരികൾക്കായി ഒരുക്കിയൊരിയ്ക്കുന്നത്.സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക സ്ഥലമായ കാന്തല്ലൂരിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. മറയൂർ മലനിരകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക് എത്തുമ്പോഴുള്ള തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ഇ ആപ്പിൾ കൃഷിക്ക് …

ഓണക്കാലത്ത് മൂന്നാറിലെ തേയില കാഴ്ചകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക്ക് ഒരു യാത്ര Read More »

നാടിന് മാതൃകയായി മതമൈത്രീ ഓണാഘോഷം

വണ്ണപ്പുറം: പ്ലാന്റേഷൻ കവലയിൽ പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷം മതമൈത്രിക്ക് മാറ്റുകൂട്ടി. പ്ലാന്റേഷൻ കവല ഗുരുമന്ദിരത്തോട്ചേർന്നുള്ള എസ് എൻ ഡി പി ബിൽഡിംഗിൽ വച്ച് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വണ്ണപ്പുറം എസ് എൻ ഡി പി സെക്രട്ടറി കെ.എൻ ബാബു, തഖ്‌വ ജുമാ മസ്ജിദ് ഇമാം ഹഫീസ് മുഹമ്മദ് റാഫിക്ക് പായസം നൽകി ഉത്ഘാടനം ചെയ്തു. ഇളംദേശം മുൻബ്ളോക്ക് പഞ്ചായത്ത് മെംബർ അഡ്വ ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വരുന്ന വിവാദങ്ങൾക്കിടയിലാണ് നാട്ടും …

നാടിന് മാതൃകയായി മതമൈത്രീ ഓണാഘോഷം Read More »

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു

തൊടുപുഴ: ജെസിഐ അരിക്കുഴയുടെ നേതൃതത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. അരിയും പച്ചകറിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 18 കൂട്ടം സാധനങ്ങൾ അടങ്ങിയ 30 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജെസിഐ സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ നിർവഹിച്ചു. ജെസിഐ അരിക്കുഴയുടെ പ്രസിഡന്റ് സുജിത്ത് സണ്ണിയുടെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് പോൾ ജോർജ് , സോൺ ഡയറക്ടർ മാനേജ്മെന്റ് അബിൻ ബോസ് എന്നിവരുടെ സാനിധ്യത്തിൽ തൊടുപുഴ മുൻ മർച്ചർന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, …

ജെ.സി.ഐ അരിക്കുഴ ഓണകിറ്റുകൾ വിതരണം ചെയ്തു Read More »

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി

തൊടുപുഴ: മർച്ചൻസ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ്സ് മത്സരങ്ങൾ മർച്ചൻസ് ട്രസ്റ്റ് ഹാളിൽ നടന്നു. ജില്ല സെക്രട്ടറി സാലി എസ് മുഹമ്മദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചൻസ് അസോസിയേഷൻ പ്രസിഡൻറ് സലിംകുട്ടി നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഷിംനാസ് ഓണ സന്ദേശം നൽകി. …

ഓണാൽസവ് 2026, ടൂറിസം ഫെസ്റ്റ്: ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി Read More »

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ഓണം വിപണമേള ആനക്കയം ബാങ്കിന് സമീപം ആരംഭിച്ചു. ഓഗസ്റ്റ് 23 24 25 തീയതികളിലായി നടത്തപ്പെടുന്ന മേള ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോമി കാവാലം ഉദ്ഘാടനം നിർവഹിച്ചു . വാർഡ് മെമ്പർ ശ്രീ രാജു സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഉഷ ജോണിസ്വാഗതം ആശംസിച്ചു.മെമ്പർ സെക്രട്ടറി ശ്രീ ജയകുമാർ CDS അംഗം ഷൈനി അഗ്രി സി ആർ പി എലിസബത്ത്, MEC …

ആലക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ഓണം വിപണമേള ആരംഭിച്ചു Read More »

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി

തൊടുപുഴ: നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കാഡ്സ് സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കാഡ്സ് ഓപ്പൺ മാർക്കറ്റിൽ തുടക്കമായി. 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്.ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടിയും ആദ്യവിൽപ്പന വാർഡ് കൗൺസിലർ ഷാഹുൽ ഹമീദും നിർവഹിച്ചു.കാഡ്സ് പ്രസിഡന്റ് കെ. ജി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. ജെ. മാമച്ചൻ സ്വാഗതവും ഡയറക്ടർ വി. പി. ജോർജ് കൃതജ്ഞതയും അർപ്പിച്ചു. കൗൺസിലർ രേണുക രാജശേഖരൻ, …

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി Read More »

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ

തൊടുപുഴ: പാലക്കാട് വച്ച് ഓഗസ്റ്റ് 22 മുതൽ 24 വരെ നടക്കുന്ന 40-ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ Boys & Girls ടീമുകളെ പ്രഖ്യാപിച്ചു.ആൺകുട്ടികളുടെ ടീം ക്യാപ്റ്റനായി വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സിനാൻ അസീസ്-നെയും, പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായി കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ ഫൈസൽ-നെയും തെരഞ്ഞെടുത്തു.അഷ്ഫാഖ് അഹമ്മദ്, നിരഞ്ജൻ എസ്. എന്നിവരാണ് ടീം പരിശീലകർ (കോച്ചുമാർ). അലോണ …

സബ് ജൂനിയർ ഹാൻഡ്‌ബോൾ: സിനാനും ഫർഹാനയും ഇടുക്കി ജില്ലാ ടീം ക്യാപ്റ്റൻമാർ Read More »

ഓണത്തെ വരവേൽക്കാൻ അരിക്കുഴ ജില്ലാ കൃഷിത്തോട്ടം; പൂക്കളും പച്ചക്കറികളും തയ്യാറായി, ഓണച്ചന്ത 24 ന്

അരിക്കുഴ: പ്രതികൂല കാലാവസ്ഥയിലും ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ കൃഷിത്തോട്ടം അരിക്കുഴ. ഓണക്കാലം പ്രതീക്ഷിച്ച് കൃഷി ചെയ്തിരുന്ന വിവിധ പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്തംഗം നോജ് പി ജോസ് നിർവഹിച്ചു. വിഷരഹിതമായ പച്ചക്കറികളും ഓണക്കാലത്താവശ്യമായ പൂക്കളും ഫാമിൽ തന്നെ ഉത്പാദിപ്പിച്ച് ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 24 ന് ഫാമിൻ്റെ സെയിൽസ് കൗണ്ടറിൽ നടത്തപ്പെടുന്ന ഓണച്ചന്തയിൽ ഇവയുടെ വിപണനവും ഉണ്ടായിരിക്കും. വിവിധ പച്ചക്കറികൾ, ചെണ്ടുമല്ലി പൂക്കൾ, നാടൻ തേങ്ങ എന്നിവയോടൊപ്പം ആട്ടിയ …

ഓണത്തെ വരവേൽക്കാൻ അരിക്കുഴ ജില്ലാ കൃഷിത്തോട്ടം; പൂക്കളും പച്ചക്കറികളും തയ്യാറായി, ഓണച്ചന്ത 24 ന് Read More »

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്

തൊടുപുഴ: പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്‌ത രജീഷിൻ്റെ മൃതദേഹവുമായി വന്ന തൊടുപുഴ മുൻസിപ്പാലിറ്റി ആംബുലൻസ് 200 ഓളം പോലീസുകാരെ വച്ച് തൊടുപുഴ പഴയ ബസ്റ്റാൻഡിന് സമീപം തടയുകയും അവഹേളിക്കു കയും രണ്ട് മണിക്കൂറോളം തൊടുപുഴയെ നിശ്ചലമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, റോയി കെ പൗലോസ് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സഫിയ ജബ്ബാർ, കോൺഗ്രസ്സ് നേതാ ക്കളായ ജാഫർ ഖാൻ മുഹമ്മദ്, സുധാകരൻ ടി.കെ കെ.കെ തോമസ്, എൻ.കെ ബിജു, ഇ.കെ സുബാഷ്, …

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് Read More »

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്

തൊടുപുഴ: പോലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്‌ത രജീഷിൻ്റെ മൃതദേഹവുമായി വന്ന തൊടുപുഴ മുൻസിപ്പാലിറ്റി ആംബുലൻസ് 200 ഓളം പോലീസുകാരെ വച്ച് തൊടുപുഴ പഴയ ബസ്റ്റാൻഡിന് സമീപം തടയുകയും അവഹേളിക്കു കയും രണ്ട് മണിക്കൂറോളം തൊടുപുഴയെ നിശ്ചലമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, റോയി കെ പൗലോസ് എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സഫിയ ജബ്ബാർ, കോൺഗ്രസ്സ് നേതാ ക്കളായ ജാഫർ ഖാൻ മുഹമ്മദ്, സുധാകരൻ ടി.കെ കെ.കെ തോമസ്, എൻ.കെ ബിജു, ഇ.കെ സുബാഷ്, …

കോൺ​ഗ്രസ്സിനെതിരെയുള്ള കള്ളക്കേസുകൾ ചെറുക്കും; അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് Read More »

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം

ഇടുക്കി: ജില്ലയിൽ ആനയുടെ സഞ്ചാര പാതയിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിർമ്മിതികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് സമർപ്പിക്കണം. സേനാപതി വേണു എംഎൽഎ ഉന്നയിച്ച ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് നടത്താൻ വനം വകുപ്പ് അനുമതി നൽകാത്ത വിഷയം പരിശോധിച്ചതിനെ തുടർന്നാണ് യോഗത്തിന്റെ നിർദേശം. കുണ്ടള, മാട്ടുപ്പെട്ടി …

ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്താൻ നടപടി: ഇടുക്കി ജില്ലാ വികസന സമിതി യോഗം Read More »

ഷാർജയിലേക്ക് സ്ഥിരം ചരക്ക് വിമാന സർവീസ് ആരംഭിച്ച് സിയാൽ

കൊച്ചി: കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് ഇൻഡിഗോ കാർഗോയുടെ (IndiGo CarGo) പ്രത്യേക ചരക്ക് വിമാന സർവീസ് ആരംഭിച്ചതോടെ, കേരളവും ഗൾഫ് മേഖലയും തമ്മിൽ അധിക ചരക്ക് ഗതാഗത സൗകര്യം നിലവിൽ വന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആണ് ഈ പുതിയ സേവനം ലഭ്യമാക്കുന്നത്. ഇൻഡിഗോ കാർഗോയുടെ എയർബസ് A321 ചരക്ക് വിമാനം ഇപ്പോൾ കൊച്ചി-ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നു. തുടക്കത്തിൽ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ഈ സർവീസ് പിന്നീട് ആഴ്ചയിൽ മൂന്ന് തവണയായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. …

ഷാർജയിലേക്ക് സ്ഥിരം ചരക്ക് വിമാന സർവീസ് ആരംഭിച്ച് സിയാൽ Read More »

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക്

തൊടുപുഴ: ഗ്രിൻഡീസ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥി സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അദ്ധ്യാപകനോട് പറഞ്ഞു എന്നാരോപിച്ചു വിദ്യാർത്ഥിയെ മർദിക്കുകയും അയാളുടെ വൃക്ഷണം തകർക്കുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ പ്രായപൂർത്തിയാകാത്ത ആളെ ഓബ്സർവേഷൻ ഹോമിലേക്ക് അയച്ചു കൊണ്ട് തൊടുപുഴ ജൂവനിൽ ജസ്റ്റിസ് ബോഡ് ഉത്തരവായി നേരത്തെ താൽക്കാലിക ജാമ്യം നേടിയ ഇയാൾ ജാമ്യം ലഭിച് ചശേഷം ഇൻസ്റ്റാഗ്രാം വഴി പീഡിപ്പിക്കപ്പെട്ട കുട്ടിയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കയും ചെയ്ത വിവരം പരാതിക്കാരന്റെ അഭിഭാഷകൻ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ബോർഡിന്റെ …

കുട്ടി കുറ്റവാളി ഓബ്സർവേഷൻ ഹോമിലേക്ക് Read More »

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

കരിമണ്ണൂർ: തൊടുപുഴയുടെ ഹൃദയഭൂമിയായ കരിമണ്ണൂരിൽ ഇത്തവണ ഓണാഘോഷം അല്പം നേരത്തെ എത്തി. കരിമണ്ണൂർ FHCക്ക് സമീപം, സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന് മുൻപിലായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന ‘ജലവിസ്മയം’ കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്.കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ പുതിയൊരു ‘വാട്ടർ തീം അമ്യൂസ്മെൻ്റ് പാർക്ക്’ തുടങ്ങുന്നതിൻ്റെ ഭാഗമായുള്ള ട്രയൽ റൺ ആണ് ഇതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. സ്കൂൾ കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ സൗജന്യമായി ജലക്രീഡകളിൽ ഏർപ്പെടാനുള്ള സുവർണ്ണാവസരമാണ് അധികൃതർ ഇവിടെ …

കരിമണ്ണൂരിൽ ഓണസമ്മാനമായി ‘വാട്ടർ തീം പാർക്ക്’; വികസന വിസ്മയം കണ്ട് നാട്ടുകാർക്ക് മതിമറന്ന സന്തോഷം, പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ Read More »

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി: ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡീന്‍ കുര്യാക്കോസ് എംപിയുടെയും റോയ് കെ പൗലോസിന്റെയും അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്‍ പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം. …

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ് Read More »

ആ അപകടം ഉഷ ടീച്ചറെ ഗ്രന്ഥകാരിയാക്കി

തൊടുപുഴ: സെൻസസ് ജോലിക്കിടെയുണ്ടായ ഒരു അപകടം പൂമാല ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സി എസ് ഉഷാകുമാരിക്ക്‌ പുസ്തക രചനയിലേക്കുള്ള കാൽവയ്പായി . ലിഗമെന്റിനും ഇടുപ്പെല്ലിനും പരിക്കേറ്റ് കഠിന വേദനയുടെ നാളുകളിൽ ടീച്ചർ എഴുതിയ സെൻസസ് അനുഭവങ്ങളായ ‘മുറിവുകൾ വരച്ച ആകാശം’ അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പ്രകാശനം ചെയ്യും.പൂമാലയിലെ സെൻസസ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു അപകടം റോഡിന്റെ അരികിൽ സ്കൂട്ടർ ഒതുക്കി നിർത്തിയപ്പോൾ മണ്ണിൽ താഴ്ന്ന …

ആ അപകടം ഉഷ ടീച്ചറെ ഗ്രന്ഥകാരിയാക്കി Read More »

ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് മൂലമറ്റം പവര്‍ ഹൗസ്, ഇടുക്കി ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മൂലമറ്റം പവര്‍ ഹൗസിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. റോയ് കെ പൗലോസ് എം.എല്‍.എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി. ജനറേഷന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന്‍ എം.പി, ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജി, മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ദിനേശ് കെ, ഡപ്യൂട്ടി ചീഫ് …

ഇടുക്കി ഡാമും മൂലമറ്റം പവര്‍ ഹൗസും മന്ത്രി സന്ദര്‍ശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് Read More »

പത്ത് ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണം; റോയ് കെ പൗലോസ് എം.എല്‍.എ

ഇടുക്കി: ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍മ്മല സിറ്റി സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും പട്ടയമില്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും ഡ്രെഡ്ജ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വൈദ്യുതി …

പത്ത് ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണം; റോയ് കെ പൗലോസ് എം.എല്‍.എ Read More »

സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം; എം.എൽ.എ

ഇടുക്കി: വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്‌മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോ​ഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇടമലക്കുടിയില്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുവാൻ സമഗ്ര വികസന പാക്കേജ് നടപ്പാക്കണം; അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോ​ഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെ.എസ്.ഇ.ബി. ക്വാര്‍ട്ടേഴ്‌സുകള്‍ സംരക്ഷിക്കണെന്നും എംപി ആവശ്യപ്പെട്ടു

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്

ഇടുക്കി: വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമായിരുന്നു അവലോകന യോഗം. കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്. …

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ് Read More »

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: മുട്ടത്ത് പുതിയ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകി. മൂലമറ്റം പവർഹൗസ് സന്ദർശനത്തിനെത്തിയ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ നിവേദനം നൽകിയപ്പോഴാണ് പ്രതികരണം. സെക്ഷൻ ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ.എ., റെന്നി ചെറിയാൻ, ബാദുഷ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. നിലവിൽ തൊടുപുഴ, മൂലമറ്റം …

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് Read More »

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം പ്രദർശന വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു

ഇടുക്കി: ഓണത്തോടനുബന്ധിച്ച് ഗുണമേന്മയുള്ളതും മായം കലരാത്തതുമായ പ്രാദേശിക കാർഷിക–കാർഷികേതര ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ല മിഷനും,നെടുംകണ്ടം ഗ്രാമപഞ്ചായത്തും, നെടുംകണ്ടം സി. ഡി. എസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം പ്രദർശന വിപണനമേളയ്ക്ക് നെടുങ്കണ്ടം മാർക്കറ്റ് കോംപ്ലക്സിൽ തുടക്കമായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യവിൽപ്പനയും ഉടുമ്പഞ്ചോല എം.എൽ.എ അഡ്വ. സേനാപതി വേണു നിർവഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആദ്യവിൽപ്പന നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് …

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം പ്രദർശന വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു Read More »

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി

ഇടുക്കി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സി.പി.എം നിർമ്മിച്ച് നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവ്വഹിച്ചു. കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. കായിക ലോകത്ത് റെക്കോർഡ് കുറിച്ച് നാടിന്റെ അഭിമാനമായി മാറിയ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് 25 ലക്ഷം രൂപ ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹവീട് പൂർത്തിയാക്കിയത്. …

കായികമേളയിലെ സുവർണനേട്ടം: ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയയ്ക്ക് സ്നേഹവീടൊരുക്കി സി.പി.ഐ എം; പിണറായി വിജയൻ താക്കോൽ കൈമാറി Read More »

തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പിച്ചു. അനിമോൻ നന്ദനം, ശ്രീനാഥ് വിഷ്ണു, കെ.എസ് സുധീഷ്, സജീവ് നടുക്കുടിയിൽ, അച്യുത പ്രസാദ് എന്നിവർ ചേർന്നാണ് നടപ്പന്തൽ സമർപ്പിച്ചത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പ്രണവ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ബോർഡ് എംപ്ലോയിസ് കോൺഫെഡറേഷൻ തൃക്കാരിയൂർ ഗ്രൂപ്പ് സെക്രട്ടറി അനന്തകൃഷ്ണൻ, ജയകൃഷ്ണൻ പുതിയേടത്ത്, ഉണ്ണികൃഷ്ണൻ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു

ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരി മാതാ ഓഡിറ്റോറിയത്തിൽ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ എ.ഡി.എം.സി പ്രവിത കെ. പ്രഭാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ. മുഖ്യപ്രഭാഷണം നടത്തി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിലും ശാക്തീകരണത്തിലും ബഡ്‌സ് സ്ഥാപനങ്ങളുടെ പങ്ക് എടുത്തുപറയുന്നതായിരുന്നു …

ഇടുക്കി ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശ്ശേരിയിൽ സംഘടിപ്പിച്ചു Read More »

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

പീരുമേട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി അസമിൽ നിന്ന് പിടിയിൽ. അറസ്റ്റിലായത് 29 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിപോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി അസമിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. അസം ഉദൽഗുരി സ്വദേശി മസിബെർ റഹ്മാനെയാണ് (52) പീരുമേട് പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ പാമ്പനാറിലുള്ള പോബ്സൺ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ചു കയറി അസം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് …

പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ Read More »

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി

മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സമ്മേളനത്തിൽ മാനേജർ റവ. ഫാ. ജോർജ് വള്ളോംകുന്നേൽ, പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, യൂണിയൻ ചെയർമാൻ ആൽബിൻ രാജു , ഒന്നാംവർഷ ബി. എഡ്. പ്രതിനിധി അലീന ഡില്ലർ എന്നിവർ പ്രസംഗിച്ചു. മഹാബലിയായി വേഷമിട്ട അഭിലാഷ് ബെന്നി ആശംസ പ്രസംഗം നടത്തി. പരിപാടികളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം വർഷ ബി. എഡ്. വിദ്യാർത്ഥികളും, പെൺകുട്ടികളുടെ …

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജിൽ ഓണാഘോഷം നടത്തി Read More »

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന

ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. പൊതുവിതരണ വകുപ്പ്, ലീഗല്‍മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന. ബുധനാഴ്ച 16 കടകള്‍ പരിശോധിച്ചതില്‍ മൂന്നിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. മായം ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ …

ഓണ വിപണിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന Read More »

കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി; കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ

ഇടുക്കി: കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു രാജീവ്‌ ഗാന്ധിയെന്ന് കെ പി സി സി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82 മത് ജന്മദിനം ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. സദ്ഭാവനാ ദിനമായി ആചരിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക യുഗത്തിലേക്ക്. ഇന്ത്യൻ ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഐ ടി യുഗത്തിന്റെ പിതാവാണ് രാജീവ് ഗാന്ധി എന്നും ചരിത്രപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാരെ പുറന്തള്ളാനുള്ള …

കാലത്തിനപ്പുറത്തേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്‌ ഗാന്ധി; കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ Read More »

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ

ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജൂണിൽ നഗരത്തിൽ നിന്നും പോലീസ് പൊളിച്ചുമാറ്റിയ അനധികൃത പാൻമസാല വ്യാപാരകേന്ദ്രം പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ. ജൂണിലാണ് പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പാൻമസാലകൾ ഉൾപ്പെടെ വിറ്റഴിക്കുന്ന കട പൊളിച്ചു നീക്കിയത്. കുന്തളംപാറ റോഡ് കൈയ്യേറിയായിരുന്നു കട സ്ഥാപിച്ചിരുന്നത്. അന്ന് കുന്തളംപാറ റോഡിൽ മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പലഹാരക്കടയിൽ പരിശോധന നടത്തിയ നഗരസഭാ അധികൃതർ വൃത്തിഹീനമായി നിർമിച്ച് സൂക്ഷിച്ചതും പഴകിയതുമായ പലഹാരങ്ങൾ പിടിച്ചെടുത്ത് …

ഓപ്പറേഷൻ തൂഫാൻ; പോലീസ് പൊളിച്ചുമാറ്റിയ അനധികൃത കട പുനസ്ഥാപിച്ച് മറുനാടൻ തൊഴിലാളികൾ Read More »

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ”

തൊടുപുഴ: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ, ഓണക്കാലത്ത് നാടിന് മാതൃകയാവുന്നു. സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണത്തോടെ തയ്യാറാക്കിയ 75 ഓണക്കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഒരു കുടുംബത്തിന് ഓണമൊരുക്കാൻ ആവശ്യമായ 12-ഓളം അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.​കുട്ടികളിൽ ചെറുപ്പത്തിലേ സഹജീവി സ്നേഹവും …

“അതിരറ്റ സ്നേഹത്തിന്റെ 75 ഓണക്കിറ്റുകൾ; പ്ലാറ്റിനം നിറവിൽ നാടിന് തണലായി സെന്റ് സെബാസ്റ്റ്യൻ സ്കൂൾ” Read More »

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ്റെ പേരിൽ മാ​ഗസിൻ പുറത്തിറക്കി ന്യൂമാൻ കോളേജ്

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സ്മരണയിൽ തൊടുപുഴ ന്യൂമാൻ കോളേജ് മാഗസിൻ പുറത്തിറക്കി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ ഷെറിൻ ആൻ ജോണും അരുൺ എബ്രഹാമും ചേർന്ന് മാഗസിൻ പ്രകാശനം ചെയ്തു. പ്രശ്നകലുഷിതമായ ഈ ലോകത്തിൽ നന്മയുടെയും പ്രത്യാശയുടെയും മാതൃകയാണ് ആലിന്റെ മാതാപിതാക്കളെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു പറഞ്ഞു. അവരുടെ സാന്നിധ്യം ന്യൂമാൻ കോളേജിനെ പുണ്യഭൂമിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്നേഹം …

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ്റെ പേരിൽ മാ​ഗസിൻ പുറത്തിറക്കി ന്യൂമാൻ കോളേജ് Read More »

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക്

തൊടുപുഴ: നഗരത്തെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ അടിയന്തരവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ്, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം പരിധി വിട്ടപ്പോൾ നഗരത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാൻ അവർ കടുത്തൊരു നിലപാടെടുത്തു: “രാത്രി 12 മണിക്ക് ശേഷം തട്ടുകടകൾ അടയ്ക്കണം, പുലർച്ചെ 5 മണിക്ക് മാത്രം തുറക്കാം.” കാരണം വ്യക്തമായിരുന്നു—രാത്രിയുടെ മറവിൽ യാതൊരു യുക്തിയുമില്ലാത്ത സമയങ്ങളിൽ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ ചോദ്യം ചെയ്യുമ്പോൾ, എല്ലാവർക്കും പറയാനുണ്ടായിരുന്നത് “തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ …

തൊടുപുഴയിലെ ലഹരിപ്പട: ഇരുട്ടിന്റെ മറവിൽ ഒരു നാട് നശിക്കുന്ന അവസ്ഥയിലേക്ക് Read More »